entertainment

ഇവൻമാരെ പോലെ ഉള്ളവർ ആണ് ഇസ്ലാമിനെ എയറിൽ കയ്യറ്റുന്നത് ഇവന് ഒക്കെ എന്ന് വെളിവ് വരും- ഒമർ ലുലു

നോമ്പ് കാലത്ത് ഹോട്ടലുകൾ തുറക്കരുത് എന്ന് ആവശ്യപ്പെടുന്ന മുസ്ലീം മതപ്രഭാഷകനെതിരെ സംവിധായകൻ ഒമർലുലു.ഇവൻമാരെ പോലെ ഉള്ളവർ ആണ് ഇസ്ലാമിനെ എയറിൽ കയറ്റുന്നത് എന്നും ഇവന് ഒക്കെ എന്ന് വെളിവ് വരും തമ്പുരാനെ എന്നാണ് ഒമർ ചോദിക്കുന്നത്.
പ്രഭാഷകന്റെ വീഡിയോ പങ്കിട്ടുകൊണ്ടാണ് സംവിധായകന്റെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതികരണം.

കുറിപ്പ്

കുടിക്കാൻ വെള്ളം പോലും ശരിക്കും കിട്ടാത്ത മരുഭൂമിയിൽ യാതൊരുവിധ ആത്മനിയന്ത്രണം ഇല്ലാത്ത മൃഗീയമായി നടക്കുന്ന ഒരു കൂട്ടം ജനതയെ ക്ഷമയും ആത്മനിയന്ത്രണവും പഠിപ്പിക്കുവാൻ പ്രവാചകൻ 1400 വർഷം മുൻപേ പഠിപ്പിച്ച ഒരു കാര്യം ഇന്നും അതേ പോലെ പിൻപറ്റണം എന്ന് ശഠിക്കുന്ന ഇവരാണ് ഇസ്ലാമിന്റെ പണ്ടിതൻമാർ . ഇവൻമാരെ പോലെ ഉള്ളവർ ആണ് ഇസ്ലാമിനെ എയറിൽ കയ്യറ്റുന്നത് ഇവന് ഒക്കെ എന്ന് വെളിവ് വരും തമ്പുരാനെ

കഴിഞ്ഞ ദിവസവും ഹോട്ടലുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമർ ഒരു കുറിപ്പ് പങ്കിട്ടിരുന്നു

കഴിഞ്ഞ നോമ്പിനു ഹോട്ടലുകൾ അടച്ചിടരുത് എന്ന് പറഞ്ഞതിന് ഇന്നും കളിയാക്കിക്കൊണ്ടുള്ള ഉന്നക്കായ കമ്മന്റ്സും ടാഗുകളും വന്ന് കൊണ്ട് ഇരിക്കുന്നു.ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾ, പ്രായാധിക്യം ആയ ആളുകൾ, അസുഖം ഉള്ളവർ,നോമ്പ് ഇല്ലാത്തവർ,കുട്ടികൾ ഇവർ ഒക്കെ ആയി പരിചിതമല്ലത്ത വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മുക്ക് അറിയില്ല നോമ്പിനു ഏതൊക്കെ ഹോട്ടൽ പ്രവർത്തിക്കും എന്നും അത് എവിടെ സ്ഥിതി ചെയ്യുന്നു എന്നും.നമ്മുടെ ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് അതും ഒരു ദിവസം അല്ലാ 30 ദിവസമുള്ള ആചാരമാണ് നോമ്പ്.

പ്രത്യേകിച്ച്‌ നമ്മൾ ഇന്ത്യ പോലെ ഒരുപാട്‌ കമ്മ്യൂണിറ്റി ഉള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോൾ എന്ന് കരുതി പറഞ്ഞതാണ്. പകൽ നോമ്പ് സമയം ഹോട്ടലുകളിൽ കച്ചവടം കുറയുന്നത് കാരണം ഹോട്ടൽ അടച്ചിടരുത് പകരം ഒരുപാട്‌ ഐറ്റംസ് കുറച്ച് ഉള്ളത് ഒന്നോ രണ്ടോ വിഭവങ്ങൾ നല്ല രുചികരമായി കൊടുക്കുക.ഞാൻ വീണ്ടും പറയുന്നു നമ്മുടെ ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത് അത്രമാത്രം ഇപ്പോൾ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദുബായ് തന്നെ നോമ്പിനു ഹോട്ടലുകൾ അടച്ച് ഇടരുത് വരുന്ന കസ്റ്റമേഴ്സിന് ഭക്ഷണം ഇരുത്തി കൊടുക്കണം എന്ന നിയമം പാസാക്കി കഴിഞ്ഞു…

Karma News Network

Recent Posts

കണ്ണൂരിൽ ബി.ജെ.പി. നേതാവിൻ്റെ വീടിന് നേരെ ബോംബേറ്, പിന്നില്‍ സി.പി.എമ്മെന്ന് ബി.ജെ.പി

കണ്ണൂർ: ന്യൂ മാഹിയില്‍ ബി.ജെ.പി. നേതാവിൻ്റെ വീടിന് നേരെ ബോംബേറ്. ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയില്‍ മണിയൂർ വയലിലെ ബി.ജെ.പി.…

12 mins ago

മൂന്നാം മോദി സർക്കാർ, രാജ്‍നാഥ് സിങ്ങിനും അമിത് ഷായ്ക്കും ജയശങ്കറിനും മാറ്റമില്ല: വകുപ്പുകളിൽ തീരുമാനം

ദില്ലി: മൂന്നാം മോദി സര്‍ക്കാരിൻ്റെ മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ…

30 mins ago

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച, ജോസ് കെ മാണി കേരള കോണ്‍ഗ്രസ് എം രാജ്യസഭ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് ഇടതുമുന്നണി അനുവദിച്ച രാജ്യസഭ സീറ്റില്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാവും. ഔദ്യോഗിക തീരുമാനം അല്‍പ്പസമയത്തിനകം…

42 mins ago

തൃശൂര്‍ പൂരം അലങ്കോലമാക്കി; കമ്മീഷണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം

തൃശൂര്‍: പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന് വലിയ വിമർശനം . തൃശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകന്…

1 hour ago

ലോക കേരള സഭയുടെ ഉദ്ഘാടകനാകില്ല; ക്ഷണം നിരസിച്ച് ഗവർണർ, ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ച് മടക്കി അയച്ചു

തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പരിപാടിയിലേക്ക് ക്ഷണിക്കാനെത്തിയ ചീഫ്…

1 hour ago

പച്ചക്കള്ളം, മകളുടെ വാദങ്ങൾ തള്ളി അച്ഛൻ, പന്തീരാങ്കാവ് പീഡനക്കേസിൽ വൻ ട്വിസ്റ്റ്,

കോഴിക്കോട്: സംസ്ഥാനം ചർച്ചചെയ്‌ത പന്തീരാങ്കാവ് പീഡനക്കേസിൽ മകൾ മൊഴി മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി അച്ഛൻ. മകളെ കാണാനില്ലെന്ന് പരാതി നൽകുമെന്ന്…

2 hours ago