ഇവൻമാരെ പോലെ ഉള്ളവർ ആണ് ഇസ്ലാമിനെ എയറിൽ കയ്യറ്റുന്നത് ഇവന് ഒക്കെ എന്ന് വെളിവ് വരും- ഒമർ ലുലു

നോമ്പ് കാലത്ത് ഹോട്ടലുകൾ തുറക്കരുത് എന്ന് ആവശ്യപ്പെടുന്ന മുസ്ലീം മതപ്രഭാഷകനെതിരെ സംവിധായകൻ ഒമർലുലു.ഇവൻമാരെ പോലെ ഉള്ളവർ ആണ് ഇസ്ലാമിനെ എയറിൽ കയറ്റുന്നത് എന്നും ഇവന് ഒക്കെ എന്ന് വെളിവ് വരും തമ്പുരാനെ എന്നാണ് ഒമർ ചോദിക്കുന്നത്.
പ്രഭാഷകന്റെ വീഡിയോ പങ്കിട്ടുകൊണ്ടാണ് സംവിധായകന്റെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതികരണം.

കുറിപ്പ്

കുടിക്കാൻ വെള്ളം പോലും ശരിക്കും കിട്ടാത്ത മരുഭൂമിയിൽ യാതൊരുവിധ ആത്മനിയന്ത്രണം ഇല്ലാത്ത മൃഗീയമായി നടക്കുന്ന ഒരു കൂട്ടം ജനതയെ ക്ഷമയും ആത്മനിയന്ത്രണവും പഠിപ്പിക്കുവാൻ പ്രവാചകൻ 1400 വർഷം മുൻപേ പഠിപ്പിച്ച ഒരു കാര്യം ഇന്നും അതേ പോലെ പിൻപറ്റണം എന്ന് ശഠിക്കുന്ന ഇവരാണ് ഇസ്ലാമിന്റെ പണ്ടിതൻമാർ . ഇവൻമാരെ പോലെ ഉള്ളവർ ആണ് ഇസ്ലാമിനെ എയറിൽ കയ്യറ്റുന്നത് ഇവന് ഒക്കെ എന്ന് വെളിവ് വരും തമ്പുരാനെ

കഴിഞ്ഞ ദിവസവും ഹോട്ടലുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമർ ഒരു കുറിപ്പ് പങ്കിട്ടിരുന്നു

കഴിഞ്ഞ നോമ്പിനു ഹോട്ടലുകൾ അടച്ചിടരുത് എന്ന് പറഞ്ഞതിന് ഇന്നും കളിയാക്കിക്കൊണ്ടുള്ള ഉന്നക്കായ കമ്മന്റ്സും ടാഗുകളും വന്ന് കൊണ്ട് ഇരിക്കുന്നു.ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾ, പ്രായാധിക്യം ആയ ആളുകൾ, അസുഖം ഉള്ളവർ,നോമ്പ് ഇല്ലാത്തവർ,കുട്ടികൾ ഇവർ ഒക്കെ ആയി പരിചിതമല്ലത്ത വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മുക്ക് അറിയില്ല നോമ്പിനു ഏതൊക്കെ ഹോട്ടൽ പ്രവർത്തിക്കും എന്നും അത് എവിടെ സ്ഥിതി ചെയ്യുന്നു എന്നും.നമ്മുടെ ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് അതും ഒരു ദിവസം അല്ലാ 30 ദിവസമുള്ള ആചാരമാണ് നോമ്പ്.

പ്രത്യേകിച്ച്‌ നമ്മൾ ഇന്ത്യ പോലെ ഒരുപാട്‌ കമ്മ്യൂണിറ്റി ഉള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോൾ എന്ന് കരുതി പറഞ്ഞതാണ്. പകൽ നോമ്പ് സമയം ഹോട്ടലുകളിൽ കച്ചവടം കുറയുന്നത് കാരണം ഹോട്ടൽ അടച്ചിടരുത് പകരം ഒരുപാട്‌ ഐറ്റംസ് കുറച്ച് ഉള്ളത് ഒന്നോ രണ്ടോ വിഭവങ്ങൾ നല്ല രുചികരമായി കൊടുക്കുക.ഞാൻ വീണ്ടും പറയുന്നു നമ്മുടെ ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത് അത്രമാത്രം ഇപ്പോൾ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദുബായ് തന്നെ നോമ്പിനു ഹോട്ടലുകൾ അടച്ച് ഇടരുത് വരുന്ന കസ്റ്റമേഴ്സിന് ഭക്ഷണം ഇരുത്തി കൊടുക്കണം എന്ന നിയമം പാസാക്കി കഴിഞ്ഞു…