entertainment

ടി സീരിസിന് വേണ്ടി ഒമർ ലുലുവിന്റെ ഹിന്ദി ആൽബം, പരീക്കുട്ടിയെ ഒഴിവാക്കണമെന്ന് കമന്റ്, തെറിവിളിച്ച് പരീക്കുട്ടി

ഹാപ്പി വെഡിങ്, ചങ്ക്‌സ്, അഡാര്‍ ലൗ എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഒമര്‍ ലുലു ആദ്യമായി ഒരുക്കുന്ന ഹിന്ദി ആല്‍ബം ടി സീരിസ് ഉടൻ പുറത്തിറങ്ങും. ഒമര്‍ ലുലുവിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് ആയ ഈ ആല്‍ബം അഡാര്‍ ലൗ പോലെ മറ്റൊരു ട്രെന്‍ഡ്‌സെറ്റര്‍ മ്യൂസിക് വീഡിയോ ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ചങ്ക്‌സ് എന്ന ചിത്രത്തിലെ ‘മേക്കാനിക്കിലെ വിശ്വാമിത്രന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ മലയാളികള്‍ക്ക് ഒമര്‍ ലുലു പരിചയപ്പെടുത്തിയ ജുബൈര്‍ മുഹമ്മദാണ് ആല്‍ബത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. അനു സിതാര ഉള്‍പ്പടെ ഉള്ള ഇന്നത്തെ മെയ്ന്‍സ്ട്രീം നായികാ നായകന്മാരെ മലയാള സിനിമക്ക് നല്‍കിയ വിശാഖ് പിവിയാണ് കാസ്റ്റിംഗ് ഡയറക്ടറായി എത്തുന്നത്.

വിര്‍ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിക്കുന്ന ആല്‍ബത്തില്‍ ദുബായ് ബേസ്ഡ് മോഡലുകളും, ഇന്‍ഫ്‌ലുവന്‍സേഴ്‌സും ആയ കപ്പിള്‍സ് അജ്മല്‍ ഖാനും, ജുമാനാ ഖാനുമാണ് പ്രധാനവേഷത്തിലെത്തുന്നത്.

അജ്മല്‍ ഖാന്‍ ആദ്യമായി നായകനായി എത്തുന്ന ഈ മ്യൂസിക് വീഡിയോ ദുബായില്‍ ആണ് പൂര്‍ണമായും ഷൂട്ട് ചെയ്തിരിക്കുന്നത്. അജ്മല്‍ ഖാന്‍, ജുമാന എന്നിവരെ കൂടാതെ സിംഗറും നടനുമായ പരീകുട്ടി പെരുമ്പാവൂര്‍, യുഎഇയിലെ പ്രമുഖ ഇന്‍ഫ്‌ലുവന്‍സ് ദമ്പതിമാരായ സഹിദ് അഹമ്മദ് ആയിഷ അയിഷി എന്നിവരും മറ്റു വേഷങ്ങളില്‍ സ്‌ക്രീനിലെത്തുന്നു.

ഈ സന്തോഷം പങ്കുവെച്ച പോസ്റ്റിന് താഴെ ആരാധകൻ ഇട്ട കമന്റാണ് ഇപ്പോൾ വൈറലായകുന്നത്. ആൽബത്തിൽ നിന്നും പരീക്കുട്ടിയെ ഒഴിവാക്കാമായിരുന്നു ഒരു ഹിന്ദി ലുക്ക് കിട്ടുന്നില്ലെന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായി തെറിവിളിച്ച് പരീക്കുട്ടിയും രം​ഗത്തെത്തി. ഹിന്ദിക്കാരനായിട്ടല്ല തുണി അലക്കുന്ന നീ​ഗ്രായായിട്ടെന്നായിരുന്നു പരീക്കുട്ടിയുടെ കമന്റ്. ഇതിന് ഒമർ ലുലുവും മറുപടി നൽകി. എന്തായാലും കമന്റ് വൈറലായിരിക്കുകയാണ്.

Karma News Network

Recent Posts

കുളത്തിലേക്ക് ചാടുന്നതിനിടെ തലക്ക് പരുക്കേറ്റു, വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുളത്തിലേക്ക് ചാടുന്നതിനിടെ തലക്ക് പരുക്കേറ്റ് മുങ്ങുകയായിരുന്നു. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന്…

12 mins ago

ലോക്സഭ തെരഞ്ഞെടുപ്പ്, ബിജെപി അവിസ്മരണീയമായ ‌വിജയം കൈവരിക്കും, യോ​ഗേന്ദ്ര യാദവ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി അവിസ്മരണീയമായ ‌വിജയം കൈവരിക്കുമെന്ന് തെരഞ്ഞെടുപ്പ് വിദ​ഗ്ധനായ യോ​ഗേന്ദ്ര യാദവ്. തെരഞ്ഞെടുപ്പിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കാമെന്ന…

24 mins ago

നഷ്ട പരിഹാരം പരി​ഗണനയിൽ,ആവശ്യം പരിഗണിക്കാൻ സമയം വേണം, നമ്പി രാജേഷിന്റെ മരണത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്

വിമാനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ. നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങൾക്ക്…

47 mins ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം പൂർത്തീകരിക്കാനായാണ് ജനങ്ങൾ പരിശ്രമിക്കുന്നത്, ഓരോ വോട്ടും രാജ്യത്തിന്റെ നന്മയ്ക്ക്, മനോജ് തിവാരി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം പൂർത്തീകരിക്കാനായാണ് ജനങ്ങൾ പരിശ്രമിക്കുന്നത്. അവരുടെ ഓരോ വോട്ടുകളും രാജ്യത്തിന്റെ നന്മയ്‌ക്കായുള്ളതാണ്, നരേന്ദ്രമോദിക്കായുള്ളതാണെന്ന് ഡൽഹിയിൽ വോട്ട്…

50 mins ago

കൂട്ടുകാരാ ഈ സ്നേഹത്തിന് നന്ദി, ആന്റണിയുടെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ

മോഹൻലാലിൻറെ സന്തത സഹചാരിയാണ് ആൻറണി പെരുമ്പാവൂർ. മോഹൻലാലിന്റെ ഡ്രൈവറായി എത്തി പിൽക്കാലത്ത് നിർമാതാവും നടനും ബിസിനസ് പാർട്ണറുമൊക്കെയായി മാറുകയായിരുന്നു ആന്റണി.…

1 hour ago

അയോധ്യ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണിന് സമ്പൂർണ വിലക്ക്, വിഐപികൾക്കും വിവിഐപികൾക്കും വിലക്ക് ബാധകം

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണിന് സമ്പൂർണ വിലക്ക്. വിഐപികൾക്കും വിവിഐപികൾക്കും ദർശനത്തിനായി ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ഫോൺ ഒപ്പം കൊണ്ടുപോകാൻ…

2 hours ago