entertainment

ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നാടകക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ എവിടെ നിന്ന് കിട്ടും നീതി, തുറന്ന കത്തുമായി സന്തോഷ് കീഴാറ്റൂര്‍

സംഗീത നാടക അക്കാദമി സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സാസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന് തുറന്ന കത്തെഴുതി നടൻ സന്തോഷ് കീഴാറ്റൂർ. ജാതിവിവേചനം നടത്തിയ സംഗീത നാടക അക്കാദമി സെക്രട്ടറിയെ മാറ്റണമെന്നാണ് ഇടവരുടെ ആവശ്യം. നവോത്ഥാന കേരളം പടുത്തുയർത്താൻ കേരളത്തിലെ നാടകങ്ങളും, നാടകപ്രവർത്തകരും വിയർപ്പൊഴുക്കിയത് ചരിത്രം രേഖപ്പെടുത്തിയതാണെന്നും സന്തോഷ് ഓർമ്മിപ്പിക്കുന്നു.

സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്
ബഹുമാന്യനായ കേരള സാംസ്കാരിക വകുപ്പ് മന്ത്രി അറിയാൻ, സാർ, കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങളുടെ സഹോദരങ്ങൾ നാടകക്കാർ കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരിൽ കേരള സംഗീത നാടക അക്കാദമിയുടെ മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് പൊരിവെയില് കൊണ്ടും, മഴ നനഞ്ഞും സർഗ്ഗാത്മകമായ രീതിയിൽ സമരം ചെയ്യുകയാണ്.ഈ ദുരിതകാലത്ത് നാടകപ്രവർത്തകർ സമരമുഖത്ത് ഇറങ്ങുവാനുള്ള കാരണങ്ങളൊക്കെ അങ്ങ് അറിഞ്ഞു കാണുമല്ലൊ.

കലാകാരന്മാരെ നിന്ദിക്കുന്ന, അവഹേളിക്കുന്ന ഒരു സെക്രട്ടറിയുടെ ദുർഭരണത്തിനെതിരെയാണ് സഹികെട്ട് നാടകക്കാർ സമരവുമായി ഇറങ്ങിയിരിക്കുന്നത്.നവോത്ഥാന കേരളം പടുത്തുയർത്താൻ കേരളത്തിലെ നാടകങ്ങളും, നാടകപ്രവർത്തകരും വിയർപ്പൊഴുക്കിയത് ചരിത്രം രേഖപ്പെടുത്തിയതാണ്#പാട്ടബാക്കി #നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി #അടുക്കളയിൽനിന്ന്അരങ്ങത്തേക്ക് #നമ്മളൊന്ന് #കൂട്ടുകൃഷി
#ജ്നല്ലമനുശ്യനാവാൻനോക്ക് #ഋതുമതി മാറ്റത്തിൻ്റെ വിത്ത് വിതച്ച നാടകങ്ങളുടെ പേരുകൾ എഴുതി തീർക്കാൻ എൻ്റെ മൊബൈലിലെ GB മതിയാവാത്തതു കൊണ്ട് എഴുതുന്നില്ല സാർ.

ഒന്ന് പിറകിലോട്ട് തിരിഞ്ഞ് നോക്കിയാൽ മതി .സാർ,ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ സെക്രട്ടറിയെ ഇനിയും ആ കസേരയിൽ ഇരുത്തണോ.
ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ ഞങ്ങൾ നാടകക്കാർക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് എവിടെ കിട്ടും നീതി.തിരഞ്ഞെടുപ്പ് വരുമ്പോൾ തെരുവു നാടകം കളിക്കാൻ വേണ്ടി മാത്രം ഞങ്ങൾ നാടകക്കാരെ തേടി വരാതെ.ഞങ്ങളെ ചേർത്ത് പിടിക്കൂ. തെരുവിൽ സമാധാനത്തോടെ സമരം ചെയ്യുന്ന ഞങ്ങളുടെ നാടക പ്രവർത്തകർക്ക് ഒരു പനി വന്നാൽ കുടുംബം പട്ടിണിയാവും. മണിമാളികകളോ, Bank FD യോ ഉള്ളവരല്ല കേരളത്തിലെ നാടകക്കാർ.നേരിൻ്റെ പക്ഷത്ത് നിൽക്കുന്നവരാണ്സ്നേ ഹത്തിൻ്റെ പാട്ട് പാടുന്നവരാണ്വി പ്ലവത്തിൻ്റെ വിത്ത് വിതക്കുന്നവരാ. ഞങ്ങളുടെ സമരംNews Prime Timil ചർച്ച ചെയ്യില്ല എന്നറിയാം പത്രതാളുകളിൽ വാർത്തയും ആകില്ല.എത്രയും പെട്ടെന്ന് സമരമുഖത്തുള്ള നാടകക്കാരുമായി ചർച്ച നടത്തി ഉചിതമായ തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

Karma News Network

Recent Posts

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

22 mins ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

59 mins ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

1 hour ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

2 hours ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

3 hours ago

ഭഗവത്ഗീത, ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം

ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത്…

3 hours ago