entertainment

ഒരു അഡാറ് ലവ് ഉണ്ടാക്കിയ ഓളം കാരണം തണ്ണീർമത്തൻ ദിനങ്ങൾ വന്നു- ഒമർ‌ ലുലു

മലയാള സിനിമയെക്കുറിച്ച് ഒമർ ലുലു പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. സൂപ്പർ താരങ്ങളുടെ ഡേറ്റിനുവേണ്ടി ഓടാതെ നിർമ്മാതാക്കൾ പുതുമുഖങ്ങളെ വച്ച് ചെറിയ ബജറ്റ് ചിത്രങ്ങൾ ചെയ്‍താൽ മാത്രമേ സിനിമാ വ്യവസായം രക്ഷപെടൂ എന്നും ഒമർ ലുലു പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ഒമർ ലുലുവിൻറെ പ്രതികരണം.

കുറിപ്പിങ്ങനെ,

ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റിക്, എല്ലാസ്റ്റിക്, പച്ചപ്പ്, പ്രകൃതി പടങ്ങൾ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആൺപ്പിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാൻസ്, കോമഡി, ഫൈറ്റ്, റൊമാൻസ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തൻ പോലും ഇല്ല പണ്ടത്തെ 90’sലെ ലാലേട്ടനെ പോലെ.

നിർമ്മാതാകൾ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയിൽ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങൾ ചെയ്യുക. അതും ഫെറ്റ്, ഡാൻസ്, കോമഡി, റൊമാൻസ് ഒക്കെയുള്ള ചിത്രങ്ങൾ. അങ്ങനത്തെ പിള്ളരേ കണ്ടെത്തുക. പുതിയ പിള്ളേരുടെ ചിത്രങ്ങളിൽ പണം മുടക്കുക. മലയാള സിനിമ വളരട്ടെ. പുതിയ തലമുറ വരട്ടെ. മലയാള സിനിമയിൽ ഈ സൂപ്പർ താരങ്ങളുടെ പിന്നാലെ ബിസിനസ്സ് മാത്രം കണ്ട് ഡേറ്റിനായി ഓടി വല്ല്യ നഷ്ടങ്ങൾ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയിൽ താഴെയുള്ള ചെറിയ സിനിമയിൽ മുതൽ മുടക്കുക നിർമ്മാതാക്കൾ. അങ്ങനെ കുറെ ചിത്രങ്ങൾ വന്നാൽ സിനിമയിൽ നിന്ന് അല്ലാത്ത കുറെ കുട്ടികൾക്കും സിനിമാ താരങ്ങളുടെ മക്കൾക്കും ഒക്കെ അവസരം കിട്ടും.

ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീർമത്തൻ ദിനങ്ങൾ വന്നു. ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേർ സിനിമയിൽ സെറ്റായി. ഇനിയും ഒരുപാട്‌ പുതിയ കുട്ടികൾ വരട്ടെ. മലയാള സിനിമ വളരട്ടെ. സിനിമാ മേഖലയിൽ നിന്ന് അല്ലാത്ത കഴിവ് ഉള്ള കുട്ടികൾക്ക് അവസരം കിട്ടട്ടെ.

Karma News Network

Recent Posts

കൊവിഷീൽഡ് വാക്സിൻ എടുത്തവർ ജാഗ്രത, ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി അറിയിപ്പ്

കോവിഡ് വാക്ജ്സിനു ഗുരുതരമായ പാർശ്വഫൽ ഉണ്ട് എന്ന റിപോർട്ടുകൾ ആദ്യമായി കമ്പിനി തന്നെ ഇപ്പോൾ പുറത്ത് വിടുകയാണ്‌. ഇന്ത്യയിൽ കൊവിഷീൽഡ്…

25 mins ago

മലപ്പുറത്ത് ഡ്രൈവിം​ഗ് സ്കൂൾ മാഫിയ, കൂട്ടിന് ഉദ്യോ​ഗസ്ഥർ, മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ സിഐടിയു

മലപ്പുറത്ത് മാഫിയയുണ്ടെന്ന മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ സിഐടിയു. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ…

26 mins ago

ചില്ലറയെച്ചൊല്ലി തര്‍ക്കം, കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

തൃശൂരില്‍ കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ഓടുന്ന ബസില്‍ നിന്ന് തള്ളിയിടുകയും ചെയ്തതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന്‍…

32 mins ago

നൃത്തം ചെയ്യുന്നതിനിടെ 67കാരി കുഴഞ്ഞു വീണ് മരിച്ചു, സംഭവം തൃശൂരിൽ

തൃശൂർ  : നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ്…

1 hour ago

പാനൂര്‍ വിഷ്ണു പ്രിയ വധക്കേസ്, പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി

തലശ്ശേരി പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പ്രതിഭാഗം വാദം തലശ്ശേരി അഡീഷണൽ…

1 hour ago

മാളവികയുടെ ഭാവിവരൻ നവനീത് കോടീശ്വരൻ,ലോകോത്തര കമ്പനിയുടെ തലപ്പത്ത്

ഇന്ന് വിവാഹപ്രായത്തിൽ എത്തി നിൽക്കുകയാണ് ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക. യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റായ നവനീതാണ് ചക്കിയുടെ ഭാവി…

2 hours ago