health

കൊറോണയ്ക്ക് പിന്നാലെ ചൈനയില്‍ ഭീകരമായ ഹന്റാ വൈറസ്, ഒരു മരണം

ചൈനയിലെ വുഹാനില്‍ നിന്ന് ആരംഭിച്ച് ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കോവിഡ് ചൈനയില്‍ ശമിച്ചെങ്കിലും അതിനെക്കാള്‍ ഭയാനകമായ ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഹാന്റാ വൈറസാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് മൂലം രാജ്യത്ത് ഒരു മരണം സ്ഥിരീകരിച്ചു. ചൈനയിലെ യുന്നന്‍ പ്രവിശ്യയിലാണ് ഹന്റാ എന്ന വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചത്.

എന്താണ് ഹാന്റാ വൈറസ്,

പ്രധാനമായും എലികളില്‍ നിന്നും പടരുന്ന വൈറസാണ് ഹന്റാ. ഈ വൈറസ് ആളുകളില്‍ പലതരം രോഗങ്ങള്‍ക്ക് കാരണമാകുന്നു. -സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) പറയുന്നു. ഇത് ഹാന്റാ വൈറസ് പള്‍മോണറി സിന്‍ഡ്രോം (HPS), ഹെമറാജിക് ഫീവര്‍ വിത്ത് റിനല്‍ സിന്‍ഡ്രോം (HFRS) എന്നീ അസുഖങ്ങള്‍ക്ക് ഇത് കാരണമാകുന്നു. ഇത് വായുവിലൂടെ പടരില്ല. എലികളുടെ സ്രാവത്തില്‍ നിന്നും നേരിട്ടാണ് ഇത് മനുഷ്യനിലേക്ക് പടരുക. വളരെ ചുരുക്കം കേസുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാളില്‍ നിന്നും കടിയേറ്റാലും ഇത് പടരാം.

ഹന്റാ വൈറസിന്റെ ലക്ഷണങ്ങള്‍

ക്ഷീണം, പനി, പേശിവേദന, തലവേദന, തലകറക്കം, ഛര്‍ദ്ദി, വയറുവേദന എന്നിവയാണ് ഹന്റാ വൈറസിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ചികിത്സ നല്‍കിയില്ലെങ്കില്‍ പിന്നീടത് ചുമയ്ക്കും ശ്വാസ തടസ്സത്തിനും കാരണമാകും. അത് മരണത്തിലേക്കും നയിച്ചേക്കാം. 38 ശതമാനമാണ് മരണനിരക്ക്. HFRS ലക്ഷണങ്ങളും സമാന രീതിയില്‍ തുടര്‍ന്നാല്‍ അത് രക്തസമ്മര്‍ദ്ദ0, പെട്ടെന്നുള്ള മാനസിക പിരിമുറുക്കം, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകു0. എലികളുടെ നശീകരണമാണ് ഹന്റാ വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യ അധികൃതര്‍ മുന്‍പോട്ട് വയ്ക്കുന്ന പ്രാര0ഭ നടപടി.

ചൈനയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെയാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. ജനുവരിയില്‍ വൈറസിന്റെ വ്യാപനം വര്‍ധിച്ചതോടെ ഏകദേശം 1.1കോടി ജനങ്ങളായിരുന്നു ഈ സമയത്ത് ക്വാറന്റൈനില്‍ കഴിഞ്ഞത്. 81,093 പേർക്കായിരുന്നു രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3270 പേർ മരിക്കുകയും ചെയ്തു. എന്നാൽ വൈറസിന്റെ വ്യാപനം തടയുന്നതില്‍ ചൈന ഏറെ കുറെ വിജയം കൈവരിച്ചിരിക്കുകയാണ്.

രണ്ടു മാസത്തെ ലോക്ക് ഡൗണിന് ശേഷം ഹുബൈ പ്രവിശ്യയിൽ യാത്രാനിയന്ത്രണം എടുത്ത് മാറ്റിയിട്ടുണ്ട്. അർധരാത്രി മുതൽ ആരോഗ്യവാൻമാരായ ആളുകൾക്ക് തിരികെ ഹുബെയിൽ പ്രവേശിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അടുത്ത മാസം എട്ട് മുതൽ വുഹാനിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും എടുത്തുമാറ്റും.

Karma News Network

Recent Posts

മുന്നറിയിപ്പില്ലാതെ രാത്രിയിൽ പവർകെട്ട്, കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ : വൈദ്യുത മുടക്കത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പുന്നപ്രയിൽ തീരദേശത്ത് രാത്രിയിൽ മുന്നറിയിപ്പില്ലാതെ വൈധ്യുതി കട്ടായതോടെയാണ് മത്സ്യത്തൊഴിലാളികൾ…

6 mins ago

കാറിൽ സാഹസിക യാത്ര, യുവാക്കള്‍ക്ക് മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗത്തില്‍ നിർബന്ധിത സാമൂഹിക സേവനം

അപകടകരമാം വിധം കാറിൽ യാത്ര നടത്തിയ യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്. മാവേലിക്കര ജോയിന്റ്…

25 mins ago

ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂര്‍ ഫോണിൽ സംസാരിച്ചു, നടപടിയുമായി പോലീസ്, ഓർമയില്ലെന്ന് ഡ്രൈവറുടെ പ്രതികരണം

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മേയര്‍ തർക്കത്തിൽ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു…

47 mins ago

സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവം, പ്രതി പിടിയിൽ

തിരുവനന്തപുരം : പൊഴിയൂരിൽ സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം സ്വദേശി മുഹമ്മദ് ഷാനാണ് പിടിയിലായത്. തമിഴ്നാട്ടിൽ…

1 hour ago

ബൈക്കപകടത്തില്‍പ്പെട്ട സഹയാത്രികനെ വഴിയിലുപേക്ഷിച്ച് യുവാവ് കടന്നു, 17കാരൻ മരിച്ചു

പത്തനംതിട്ട : 17കാരനായ സഹയാത്രികനെ ബൈക്കപകടത്തില്‍പ്പെട്ടതോടെ വഴിയിൽ ഉപേക്ഷിച്ച് യുവാവ് കടന്നു. ഗുരുതരമായി പരിക്കേറ്റ 17-കാരനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം…

2 hours ago

സുരേഷ് ഗോപിയെ ‘മരിച്ച നിലയില്‍’ കണ്ടെത്തി, വാർത്തയിൽ പിഴവ് പറ്റിയത് ‘ടൈംസ് നൗ’വിന്

സുരേഷ് ഗോപിയെ ദേശീയ മാധ്യമം കോണ്‍ഗ്രസ്സ് നേതാവാക്കി. എന്നിട്ട് ചുട്ടുകൊന്നു. തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ…

2 hours ago