Categories: kerala

വാട്ടർ മെട്രോക്ക് ഒരു വയസ്, യാത്ര ചെയ്തത് 20 ലക്ഷത്തോളം പേർ

കൊച്ചി : വാട്ടർ മെട്രോക്ക് ഒരു വയസ്. 19. 72 ലക്ഷത്തിലധികം ആളുകൾ ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തു. അഞ്ച് റൂട്ടുകളിലാണ് നിലവിൽ മെട്രോ സർവീസുള്ളത്. രണ്ട് റൂട്ടുകളിൽ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് എത്തി. 14 ബോട്ടുകളും കൊച്ചി വാട്ടർ മെട്രോക്ക് സ്വന്തം. ഒരു വർഷത്തിലേക്ക് എത്തുമ്പോൾ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു.

20 രൂപ മുതൽ 40 രൂപ വരെയാണ് യാത്രാ നിരക്ക്. വിവിധ യാത്രാ പാസ് ഉപയോഗിച്ച് പത്തു രൂപ നിരക്കിൽ വരെ യാത്ര ചെയ്യാം. ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരോടൊപ്പം കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബഹ്റ യാത്ര ചെയ്തു. നടി മിയ, മുരളി തുമ്മാരക്കുടി, എം.കെ സാനു തുടങ്ങിയ പ്രമുഖർ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചത്. ഇതുവരെ 10 ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി. 38 ടെർമിനലുകളാണ് ലക്ഷ്യമിടുന്നത്. കൊച്ചി വാട്ടർ മെട്രോ പൂർണ്ണതോതിലാകുമ്പോൾ വ്യവസായ നഗരത്തിന്റെ വികസന കുതിപ്പിന് മുതൽക്കൂട്ടാകുമെന്ന് ഉറപ്പ്.

 

 

 

karma News Network

Recent Posts

ബംഗാൾ ഉൾക്കടലിൽ റിമാൽ ചുഴലിക്കാറ്റ്, സംസ്ഥാനത്ത് തോരാതെ മഴ, രണ്ട് ജില്ലകളില്‍ റെഡ് അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ‘റിമാൽ’ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ…

26 mins ago

മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം, 4 മരണം, 56 പേർക്ക് പരിക്ക്

മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചതായും 56 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് . വ്യാഴാഴ്ച…

35 mins ago

സർവേയിലെ മോദി തരംഗം, റെക്കോഡിട്ട് ഓഹരി വിപണി, അമ്പരന്ന് ലോകം

തിരഞ്ഞെടുപ്പ് പ്രവചനങ്ങളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ജയിക്കും എന്ന് പുറത്ത് വരുമ്പോൾ ഓഹരി വിപണി കുതിച്ചു കയറി. ബിഎസ്ഇ സെൻസെക്സും…

53 mins ago

വിവാഹപ്പന്തലിൽവെച്ച് വധുവിനെ ചുംബിച്ചു, വരന്റെ പ്രവൃത്തിയിൽ തമ്മിലടിച്ച് ബന്ധുക്കൾ

ലഖ്നൗ : നവ​ദമ്പതിമാരുടെ ചുംബനത്തെ ചൊല്ലി വരന്റെയും വധുവിന്റെയും ബന്ധുക്കൾ വിവാഹച്ചടങ്ങിനിടെ ഏറ്റുമുട്ടി. ഉത്തർപ്രദേശിലെ ഹപുരിലുള്ള അശോക് ന​ഗറിലാണ് സംഭവം.…

1 hour ago

വീണ്ടും കാട്ടാന ആക്രമണം, സുരക്ഷാ ജീവനക്കാരന്‍ മരിച്ചു

കോയമ്പത്തൂര്‍: ഭാരതീയാര്‍ സര്‍വകലാശാലയുടെ കോയമ്പത്തൂര്‍ ക്യാമ്പസില്‍ കാട്ടാന ആക്രമണം. സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ഷണ്‍മുഖം (57) ആണ്…

2 hours ago

ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകും, പദ്മജ വേണുഗോപാൽ

തൃശൂർ : ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന് പദ്മജ വേണുഗോപാൽ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ഞാൻ…

2 hours ago