kerala

ഓപ്പറേഷൻ റേസ്, ബൈക്ക് രൂപമാറ്റം വരുത്തി, നമ്പർ പ്ലേറ്റുകൾ മാസ്ക് ഉപയോഗിച്ച് മറച്ചു, ഇൻസ്റ്റ താരമടക്കം രണ്ടുപേർ ബൈക്കുമായി പിടിയിൽ

ബൈക്ക് ഹണ്ടിങ് നടത്തുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ആയിരക്കണക്കിന് ഫോളോവേഴ്സിനെ സൃഷ്ടിച്ച ഇൻസ്റ്റാഗ്രാം താരമടക്കം രണ്ടുപേർ തിരുവല്ലയിൽ ബൈക്കുകളുമായി മോട്ടോർ വാഹന വകുപ്പിന്‍റെ പിടിയിലായി. ഇൻസ്റ്റാഗ്രാം താരവും തിരുവനന്തപുരം സ്വദേശിയുമായ അരുൺ, ആലപ്പുഴ സ്വദേശി വിനേഷ് എന്നിവരുടെ ബൈക്കുകളാണ് തിങ്കളാഴ്ച ഉച്ചയോടെ തിരുവല്ല നഗര പരിധിയിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.

അരുണിന്‍റെ ബൈക്കിന്‍റെ മുൻവശത്തെയും പിൻവശത്തെയും നമ്പർ പ്ലേറ്റുകൾ മാസ്ക് ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. രണ്ട് ബൈക്കുകളും സൈലൻസറിൽ രൂപമാറ്റം വരുത്തിയവയും ആയിരുന്നു. നമ്പർ പ്ലേറ്റും മുഖവും ലഭ്യമാകാത്തതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഏറെ നാളത്തെ നിരീക്ഷണത്തിനു ശേഷമാണ് ‘ഓപ്പറേഷൻ റേസി’ന്‍റെ ഭാഗമായി ഇപ്പോൾ പിടികൂടിയത്.

ഇരു വാഹനങ്ങൾക്കുമായി മോട്ടോർ വാഹന വകുപ്പ് 26000 രൂപ പിഴ ചുമത്തി. അരുണിന്‍റെ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടിക്ക് മോട്ടോർ വാഹന വകുപ്പ് ശിപാർശ ചെയ്തിട്ടുണ്ട്. പത്തനംതിട്ട എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ എൻ സി അജിത് കുമാറിന്‍റെ നിർദ്ദേശാനുസരണം എം.വി.ഐ അനീഷ്, ശ്രീശൻ, റോഷൻ സമുവേൽ, അജിത് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ എ.എം.വി ഐമാരായ എം. ഷമീർ, സ്വാതി ദേവ്, മനു വിശ്വനാഥ്, ഡ്രൈവർ ആർ രമേശ് എന്നിവരടങ്ങിയ സംഘമാണ് ബൈക്കുകൾ പിടികൂടിയത്.

Karma News Network

Recent Posts

നമ്പർ പ്ലേറ്റുമില്ല , സീറ്റ് ബെൽറ്റുമില്ല, ആകാശ് തില്ലങ്കേരിയുടെ നഗര സവാരി, നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്

വയനാട്: മോട്ടോര്‍‌ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം…

28 mins ago

എസ്‌‌എഫ്‌ഐയ്ക്ക് ക്ലാസെടുക്കാൻ വരരുത്, ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി

കോഴിക്കോട്: നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. സിപിഐ സംസ്ഥാന…

48 mins ago

മമതയ്ക്ക് വീണ്ടും പ്രഹരം, ഇനി ആനന്ദബോസിന്റെ സമയം, ക്രുപ്രസിദ്ധ ഗുണ്ട ഷാജഹാനേ പൂട്ടാൻ സുപ്രീം കോടതി

ഇനി ആനന്ദബോസിന്റെ സമയമാണ്. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ ഏറ്റുമുട്ടിയ സീനിയർ IPSകാരുടെ കസേര തെറിപ്പിച്ച നടപടിക്ക് പിന്നാലെ  ഗുണ്ടകൾക്കെതിരെ സുപ്രീം…

1 hour ago

ടി20 ലോകകപ്പ് 125 കോടി രൂപ ലഭിക്കുക സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ 42 പേർക്ക്

20-20 ലോകകപ്പ് 2024ലെ ടീം ഇന്ത്യയുടെ വിജയികൾക്കുള്ള സമ്മാനതുകയായ 125 കോടി രൂപ കളിച്ചവർക്ക് മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും…

1 hour ago

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം, ആചാരലംഘനം എക്‌സിക്യൂട്ടീവ് ഓഫീസർ വക, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…

2 hours ago

പാലക്കാട് ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…

3 hours ago