ജമ്മുകാശ്മീരിലെ ഭീകരാക്രമണങ്ങളില്‍ കേന്ദ്ര സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം രംഗത്ത്. കശ്മീരിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് നിർത്തി പ്രശ്നങ്ങൾ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വെല്ലുവിളിക്കുകയും ചെയ്തു.
കശ്മീര്‍ പുനസംഘടനയെന്ന കേന്ദ്ര തീരുമാനം തെറ്റായി പോയെന്ന് കോണ്‍ഗ്രസും ശിവസേനയും വിമര്‍ശിച്ചു.കശ്മീർ പണ്ഡിറ്റുകളുടെ കൊലപാതകം രാജ്യം സഹിക്കില്ലെന്ന മുദ്രാവാക്യം ഉയർത്തി ഡൽഹി ജന്തർമന്തറില്‍ ആംആദ്മി പാർട്ടി സംഘടിപ്പിച്ച ജന്‍ ആക്രോശ റാലിയിലാണ് കെജ്രിവാൾ കേന്ദ്രത്തിനെതിരെ തുറന്നടിച്ചത്.
കശ്മീർ വിഷയത്തെ കൈകാര്യം ചെയ്യാന്‍ ബിജെപിക്കാവില്ല, കശ്മീരി പണ്ഡിറ്റുകൾ നാട് വിടുകയാണെന്നും ,ഇത് തൊണ്ണൂറുകളുടെ ആവർത്തനമാണെന്നും കെജ്രിവാൾ പറഞ്ഞു. മറ്റ് പ്രതിപക്ഷ പാർട്ടികളേക്കാൾ മുന്‍പ് കശ്മീർ വിഷയം സജീവമായി ഏറ്റെടുത്ത് കേന്ദ്രത്തിനെതിരെ വിമർശനം കടുപ്പിക്കുകയാണ് ആംആദ്മി പാർട്ടി, കേന്ദ്ര ഏജന്‍സികളെകാട്ടി വിരട്ടേണ്ടെന്ന സന്ദേശവും കെജ്രിവാൾ ബിജെപിക്ക് ഇതിലൂടെ നല്കുന്നു.
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…