national

ചൈന ഔട്ട് ,ലോകം കീഴടക്കാൻ ഇന്ത്യയുടെ സ്മാർട്ട്ഫോണുകൾ വരുന്നു

ചൈനയെ പിന്തളളി ലോകം കീഴടക്കാൻ ‘ഇന്ത്യയുടെ സ്മാർട്ട്ഫോണുകൾ വരുന്നു. പുത്തൻ ടെക്നോളജിയുടെ ലോകത്ത്‌ ചടുല നീക്കവുമായി ‘മെയ്ഡ് ഇൻ ഇന്ത്യ’ സ്മാർട്ട്ഫോണുകൾ എത്തുകയാണ്. ഇതോടെ രാജ്യം വികസന കുതിപ്പിൽ എത്തുകയാണ്. ഇനി മുതൽ ആപ്പിൾ ഐഫോണിന് പിന്നാലെ ​ഗൂ​ഗിൾ പിക്സലും ഇനി ഇന്ത്യയിൽ നിർമിക്കും. തായ്‌വാൻ നിർമാതാക്കളായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പാണ് ഗൂഗിളിനായി ഫോണുകൾ നിർമിക്കുക. ചൈനയിൽ നിർമാണ ഫാക്ടറി ആരംഭിക്കുന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് ​ഗൂ​ഗിൾ തീരുമാനം മാറ്റുകയായിരുന്നു.

2023-ളാണ് ഇന്ത്യയിൽ പിക്‌സൽ 8 സ്‌മാർട്ട്‌ഫോണുകളുടെ നിർമാണം ആരംഭിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട് യൂണിറ്റിൽ ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സെപ്തംബർ മുതൽ ഫോണുകളുടെ ഉൽപാദനം ആരംഭിക്കും സമാന്തരമായി കയറ്റുമതിക്കും തുടക്കമിടും. ഇന്ത്യൻ കമ്പനിയായ ഡിക്സണിനും പിക്സൽ സ്മാർട്ട്ഫോണുകൾ നിർമിക്കാനുള്ള കരാർ ലഭിച്ചതായും സൂചനകളുണ്ട്.

കഴിഞ്ഞ ഓക്ടോബറിലാണ് പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ സ്മാർട്ട് ഫോണുകളുടെ പ്രാദേശിക ഉത്പാദനം ഇന്ത്യയിൽ ആരംഭിക്കാനുള്ള താത്പര്യം ​ഗൂ​ഗിൾ പ്രകടിപ്പിച്ചത്. മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പിക്സലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുകയെന്നാണ് നേരത്തെ ഗൂഗിൾ വ്യക്തമാക്കിയത്. ഇതിന്റെ ഭാ​ഗമായാണ് ​ഗൂ​ഗിൾ തമിഴ്നാട്ടിൽ നിർമ്മിക്കാനൊരുങ്ങുന്നത്. തായ്‌വാനീസ് കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പുമായി കൈകോർത്താണ് ​ഗൂ​ഗിൾ പിക്സൽ ഫോണുകൾ നിർ‌മിക്കുക.

കേന്ദ്ര സർക്കാരിന്റെ ഫ്‌ളാഗ്‌ഷിപ്പ് പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതി നിക്ഷേപകർക്ക് വൻ അവസരങ്ങളാണ് നൽകുന്നത്. ഇതുവഴി സ്‌മാർട്ട്‌ ഫോണുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരങ്ങളുടെ പ്രാദേശിക നിർമ്മാണം ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നു. ചൈനയിൽ‌ നിന്ന് നിർമാതാക്കളെ ആകർഷിക്കാനും ആ​ഗോള ഉത്പാദന കേന്ദ്രമായി മാറുന്നുള്ള ഭാരതത്തിന്റെ ശ്രമങ്ങളുടെ ഭാ​ഗമാണ് പുത്തൻ നീക്കങ്ങൾ.ആപ്പിളിന്റെ പുറത്തിറക്കാനിരിക്കുന്ന ഐഫോണ്‍ 15 സ്മാര്‍ട്‌ഫോണുകളുടെ ഉല്പാദനം ആണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുക.തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിലുള്ള ഫാക്ടറിയിലാണ് ഐഫോണ്‍ 15 ഉത്പാദനം നടക്കുന്നത്. ചൈനയിലെ ഫാക്ടറികളില്‍ നിന്നുള്ള ഫോണുകളുടെ ചരക്കുനീക്കം ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള ഫോണുകളുടെ വിതരണവും ആരംഭിക്കുമെന്നാണ് വിവരം.

അടിയന്തിര സാഹചര്യങ്ങള്‍ വിതരണ ശൃംഖലയെ ബാധിക്കാതിരിക്കുന്നതിനായി ചൈനയില്‍ കേന്ദ്രീകരിച്ചിരുന്ന ഉത്പാദന ജോലികള്‍ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ് ആപ്പിള്‍. അതില്‍ കമ്പനി പ്രധാന പരിഗണന നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഐഫോണുകളുടെ വലിയൊരു വിപണി എന്ന നിലയിലും ഇന്ത്യയ്ക്ക് ആപ്പിള്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

ഐഫോണ്‍ 14 ന് മുമ്പ് ചെറിയൊരു ഭാഗം ഐഫോണുകളുടെ സംയോജന ജോലികള്‍ മാത്രമാണ് ആപ്പിള്‍ ഇന്ത്യയില്‍ വെച്ച് നടത്തിയിരുന്നത്. ഇപ്പോൾ ചൈനയിലെയും ഇന്ത്യയിലേയും ഉത്പാദന ജോലികൾ തമ്മിലുള്ള ഇടവേള കുറച്ച് ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ചരക്കുനീക്കം ഒരേ സമയ പരിധിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Karma News Network

Recent Posts

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ തീപിടിത്തം

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ തീപിടിത്തം. രാവിലെ പന്തീരടി പൂജയ്‌ക്ക് മുൻപായി 6.45-നാണ് തീപിടിത്തമുണ്ടായത്. പന്തീരടി പൂജ നടക്കുന്നതിനാൽ…

38 seconds ago

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണം- യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…

26 mins ago

മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച് ദിലീപ്

മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖ വിവരങ്ങൾ ദിലീപ് തിരക്കിയത്. കൈനിറയെ…

58 mins ago

മകള്‍ക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം

പെരുന്നാൾ ​ദിനത്തിൽ മകള്‍ക്ക് സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ ചേലക്കോട്…

1 hour ago

ബംഗാളിലെ ട്രെയിൻ അപകടത്തിൽ അഞ്ച് മരണം, 30ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

2 hours ago

പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി മമ്മൂട്ടി

നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹിൽ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദിൽ…

2 hours ago