Categories: kerala

കോട്ടയത്തെ യോഗത്തിന് വന്നവരൊക്കെ വ്യാജന്മാരെന്ന് പി ജെ ജോസഫ്… ചെയർമാനെ തീരുമാനിച്ചത് ആൾക്കൂട്ടം

തിരുവനന്തപുരം: കേരള കോൺഗ്രസ് എം. സംസ്ഥാന കമ്മിറ്റിയെന്ന പേരിൽ ചേർന്ന
യോഗത്തിന് വന്നതിൽ ബഹുഭൂരിപക്ഷവും വ്യാജന്മാരാണെന്നും പി.ജെ. ജോസഫ്. ഒരു ആൾക്കൂട്ടമാണ് ചെയർമാനെ തീരുമാനിച്ചിരിക്കുന്നത്. ഇത് നിലനിൽക്കില്ലെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.

യോഗം അനധികൃതമാണെന്നും സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേർക്കാൻ അധികാരമുള്ളവരല്ല യോഗം വിളിച്ചതെന്നും വർക്കിങ് ചെയർമാനായ തനിക്ക് മാത്രമേ സംസ്ഥാന കമ്മിറ്റി വിളിക്കാൻ അധികാരമുള്ളുവെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസത്തെ യോഗതീരുമാനങ്ങൾ നിലനിൽക്കില്ല. 312 സംസ്ഥാനകമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുവെന്ന വാദം തെറ്റാണ്. യോഗത്തിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ല.

അധികാരമില്ലാത്തയാളാണ് യോഗം വിളിച്ചത്. ഇതിനെതിരെയാണ് പാർട്ടി അംഗങ്ങൾ കോടതിയിൽ പോയത്. പാർട്ടി ഭരണഘടനപ്രകാരം വർക്കിങ് ചെയർമാനേ യോഗം വിളിക്കാൻ അധികാരമുള്ളൂവെന്നും അദ്ദേഹം വിശഗദീകരിച്ചു.

കേരള കോൺഗ്രസ് മാണി എന്ന പാർട്ടിയിൽനിന്ന് ചിലർ വിട്ടുപോയെന്നും ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, ഓഫീസ് ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാം, പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള എന്നിവർ ചേർന്ന് കേരള കോൺഗ്രസിനെ നയിക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

17 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

18 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

32 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

35 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago