kerala

പിണറായി വിജയന്റെ മണ്ഡലത്തില്‍ ഉറപ്പാണ് പിജെ ഫ്‌ളക്‌സ് ബോര്‍ഡ്,നടപടിയുണ്ടാകുമെന്ന് പി ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് പി ജയരാജന്റെ ചിത്രമുള്ള പ്രചാരണ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതാണ് പാര്‍ട്ടിയിലെ പുതിയ ചര്‍ച്ച. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നതിന് ബദലായി സി പി എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‌റെ ആരാധകരുടെ പ്രചാരണ ബോര്‍ഡുകളാണ് പ്രത്യക്ഷപ്പെട്ടത്. പി. ജയരാജന്റെ ചിത്രം വെച്ച് കൊണ്ട് ‘ഞങ്ങടെ ഉറപ്പാണ് പി ജെ’ എന്ന ബോര്‍ഡാണ് പ്രചരിപ്പിക്കുന്നത്. ‘പോരാളികള്‍’ എന്ന പേരിലാണ് പി ജയരാജന്റെ ചിത്രം പതിച്ച് കൊണ്ടുള്ള പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ധര്‍മ്മടം നിയോജക മണ്ഡലത്തിലെ സിപിഎം ശക്തി കേന്ദ്രമായ ആര്‍ വി മെട്ടയിലെ റോഡരികിലാണ് വലിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാവാത്തതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് പാര്‍ട്ടി അണികളും അനുഭാവികളും വിട്ടുനില്‍ക്കണമെന്ന് പി ജയരാജന്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. പിജെ ആര്‍മി എന്ന പേരില്‍ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ക്ക് താനുമായി യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പി ജയരാജന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന് പിറകെയാണ് അദ്ദേഹത്തിന് സീറ്റ് നല്‍കാത്ത നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും സീറ്റ് നിഷേധിച്ചത് അനീതിയാണെന്ന് ആരോപിച്ചും സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചാരണങ്ങള്‍ വന്നത്. ഇതിന്റെ ഭാഗമായി പാര്‍ട്ടിയെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നുവെന്നും പി ജയരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ പി ജെ ആര്‍മിയുടെ ഫേസ്ബുക്ക് പേജിലെ ജയരാജന്റെ കവര്‍ ഫോട്ടോമാറ്റി, പകരം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് പാര്‍ട്ടി അനുഭാവി രാജി വച്ചിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജി വച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതി കേടാണെന്നാണ് ധീരജിന്റെ വിമര്‍ശനം. പരസ്യ വിമര്‍ശനത്തിന് പിന്നാലെ ധീരജ് കുമാറിനെ പാര്‍ട്ടി പുറത്താക്കി.

Karma News Network

Recent Posts

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

25 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

11 hours ago