kerala

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 62 ലക്ഷം രൂപ തട്ടിയെടുത്തു, സിപിഐ നേതാവിനെതിരെ പരാതിയുമായി യുവാവ്

കൊച്ചി: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് സി.പി.ഐ. എറണാകുളം ജില്ലാ മുന്‍ സെക്രട്ടറി പി. രാജു പണം തട്ടിയെടുത്തതായി പരാതി. കൊടുങ്ങല്ലൂര്‍ സ്വദേശി അഹമ്മദ് റസീനാണ് ഇതുസംബന്ധിച്ച് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്. പി. രാജു, രാജുവിന്റെ ഡ്രൈവര്‍ നിധീഷ്, നിധീഷിന്റെ സുഹൃത്ത് വിതുല്‍, സി.വി. സായ് എന്നിവര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ പി. രാജു ഇത് നിഷേധിച്ചു.

കൃഷിവകുപ്പ് ഭരിക്കുന്നത് സി.പി.ഐ. ആയതിനാല്‍ ഹോര്‍ട്ടി കോര്‍പ്പില്‍ സ്വാധീനമുണ്ടെന്നും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി എത്തിച്ച് വന്‍ ലാഭമുണ്ടാക്കാമെന്നും പറഞ്ഞ് രാജുവും ഡ്രൈവര്‍ നിധീഷും ചേര്‍ന്ന് ഘട്ടം ഘട്ടമായി 62 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി കൊണ്ടുവന്ന് ഫോര്‍ട്ടികോര്‍പ്പില്‍ വില്‍ക്കുന്ന ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് പണം തട്ടിയത് എന്നാണ് ആരോപണം.

ബാങ്ക് വഴിയാണ് പണം കൈമാറിയത്. ഇതില്‍ 17 ലക്ഷം തിരികെ കിട്ടിയെന്നും ബാക്കി 45 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. മാത്രമല്ല, താന്‍ കൊടുത്ത പണത്തില്‍ നിന്ന് 15 ലക്ഷം രൂപ ഉപയോഗിച്ചാണ് പി. രാജു ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങിയതെന്നും പരാതിക്കാരന്‍ പറയുന്നു.ഇതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയതെന്നും ഇതിന് പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയതെന്നും അഹമ്മദ് റസീന്‍ പറയുന്നു.

അതേസമയം അഹമ്മദ് റസീനുമായി യാതൊരുതരത്തിലുള്ള ബിസിനസ് പങ്കാളിത്തവും ഇല്ലെന്നും ആരോപണത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് താന്‍ അറിഞ്ഞതെന്നും പി രാജു പറഞ്ഞു. പാര്‍ട്ടിയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിഭാഗീയതയാണ് ഇത്തരം ആരോപണങ്ങള്‍ക്കും പരാതികള്‍ക്കും പിന്നിലെന്നും രാജു ആരോപിച്ചു.

Karma News Network

Recent Posts

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

18 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

18 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

42 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

51 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

1 hour ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

2 hours ago