Premium

പെണ്ണുകേസിൽ കലക്ടർ ബ്രോ പണി കൊടുത്തു,മാതൃഭൂമി ചെയർമാൻ,എം.ഡി വാറണ്ടിൽ കൂട്ടത്തോടെ കോടതിയിൽ

കലക്ടർ ബ്രോ പ്രശാന്തിനെ പെണ്ണു കേസിൽ കുടുക്കി നാറ്റിച്ച മാതൃഭൂമി റിപ്പോർട്ടർക്കും മുതലാളിമാർക്കും പണി കിട്ടി. കലക്ടർ ബ്രോ കൊടുത്ത ക്രിമിനൽ മാനനഷ്ടക്കേസിൽ മാതൃഭൂമി മുതലാളിമാരായ ശ്രേയാംസ് കുമാർ, പി.വി. ചന്ദ്രൻ, എഡിറ്റർ മനോജ് കെ. ദാസ്, റിപ്പോർട്ടർ കെ.വി. പ്രവിത എന്നിവർക്ക് വാറണ്ട്. ഇപ്പോൾ വാറണ്ട് നീക്കി ജാമ്യം അപേക്ഷിക്കാൻ കോടതിയിൽ എത്തിയിരിക്കുകയാണ്‌ മാതൃഭൂമിയുടെ ഉന്നത നേതൃത്വം അപ്പാടെ.

വാറണ്ടു വന്നതോടെ മാതൃഭൂമി ക്കാർ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവുകയായിരുന്നു.കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എം.ഡി പ്രശാന്ത് ബ്രോ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്താൻ വിസമ്മതിച്ചതിനെയാണ് മാതൃഭൂമി ലേഖിക സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന പരാതിയായി ഊതിപ്പെരുപ്പിച്ചത്. കോർപറേഷനുമായി ബന്ധപ്പെട്ട വിവാദ ഇടപാടിനെ കുറിച്ച് വാട്സാപിൽ ചോദിച്ച ലേഖിക ക്ക് സിനിമാ നടി സീമയുടെ മുഖമുള്ള സ്റ്റിക്കർ ഇമോജി മറുപടിയായി നൽകിയത് അശ്ലീലച്ചുവയോടെ തൻ്റെ സ്ത്രീത്വത്തെ അവഹേളിച്ചതായി വ്യാഖ്യാനിച്ച് ലേഖിക നൽകിയ പരാതി കോടതി തള്ളിയിരുന്നു.

ഒരു സുമംഗലിയുടെ കഥയെന്ന സിനിമയിൽ സീമ അവതരിപ്പിച്ച വേഷത്തിൽ അശ്ലീലച്ചുവ എവിടെയെന്നു ചോദിച്ചാണ് കേസ് തള്ളിയത്.ഈ വിവാദവുമായി ബന്ധപ്പെട്ട് മാതൃഭൂമി 2021 ഫെബ്രുവരി 24 നു പ്രസിദ്ധീകരിച്ച വാർത്തയ്ക്കെതിരെ കലക്ടർ ബ്രോ മാനനഷ്ടക്കേസ് നൽകി.വാട്സാപ് സ്മൈലിയെ അശ്ലീലമായി ചിത്രീകരിച്ചു തന്നെ സ്ത്രീലമ്പടനാക്കി വാർത്ത നൽകി അപമാനിച്ചുവെന്നാണ് ബ്രോയുടെ പരാതി.കേസിൽ വാറണ്ട് ആയതോടെയാണ് മാതൃഭൂമി ക്കാർ ജാമ്യമെടുത്തത്. മാതൃഭൂമി മുതലാളിമാരായ ശ്രേയാംസ് കുമാർ, പി.വി. ചന്ദ്രൻ, എഡിറ്റർ മനോജ് കെ. ദാസ്, റിപ്പോർട്ടർ കെ.വി. പ്രവിത എന്നിവർക്കെതിരെയാണ് കേസ്.

കേസിൽ അന്ന് പ്രശാന്ത് ബ്രോക്കെതിരെ സ്ത്രീ പീഢന വാർത്തകൾ കാട്ടുതീ പോലെ പടരുകയായിരുന്നു. സ്ത്രീ പീഢകനായി പ്രശാന്ത് ബ്രോയേ ചാപ്പ കുത്തുകയും ചെയ്ത് എതിരാളികൾ. എന്നാൽ ഒരു ഇമോജി മറുപടി ആയി അയച്ചത് തനിക്കെതിരെ നടന്ന പീഢനം എന്ന് മാതൃഭൂമി റിപോർട്ടർ ഉറച്ച് നിന്നു.

കലക്ടറേ വീഴ്ത്താൻ വിവാദത്തിൽ മാതൃഭൂമി സ്ഥാപനവും എരിവും പുളിയും നല്കി വാർത്ത നല്കി. മാതൃ ഭൂമി വാർത്തകൾ കൂടിയായപ്പോൾ പ്രശാന്ത് ബ്രോ ഒരു സ്ത്രീ ലംബടൻ എന്ന് സാമാന്യ ജനത്തേ വിശ്വസിപ്പിക്കാൻ തക്ക രീതിയിൽ പ്രചരണം ആസൂതത്രിമായി കൊഴുപ്പിച്ചു. ഒടുവിൽ കോടതിയിൽ നിന്നും കലക്ടർ ബ്രോക്ക് നീതി കിട്ടിയപ്പോൾ മാതൃഭൂമി നേതൃത്വം അപ്പാടേ കോടതിയുടെ പ്രതിക്കൂട്ടിൽ ആകുകയായിരുന്നു

സുരേഷ് ഗോപി കേസിലും collector bro prasanth 

സുരേഷ് ഗോപി തന്റെ കേസിലും ഇതേ നിയമ നടപടി സ്വീകരിക്കും എന്ന് സൂചനയുണ്ട്.സ്ത്രീ പീഢകൻ എന്ന് ചാപ്പ കുത്തി സുരേഷ് ഗോപിയേ ലോകം മുഴുവൻ പ്രചരിപ്പിച്ചു. പോലീസും കോടതിയും കയറ്റി. സുരേഷ് ഗോപിയുടെ കേസ് തള്ളിയാൽ മീഡിയ വണ്ണിനും ബന്ധപ്പെട്ട പരാതിക്കാരിക്കും അവസ്ഥ ഇത് തന്നെ ആയിരിക്കും എന്നും നിയമ വിദഗ്ദർ പറയുന്നു. സുരേഷ് ഗോപി തിരിഞ്ഞ് കുത്തിയാൽ അപമാനിച്ചവർ എല്ലാം കോടതി കയറി പ്രതിക്കൂട്ടിൽ ആകും. സമാനമായ കേസുകൾ ആണിതെല്ലാം

Karma News Editorial

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

3 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

4 hours ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

4 hours ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

5 hours ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

5 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

6 hours ago