kerala

‘അങ്ങനെ ആ ഒരു തരി കനലും കെട്ടു’ സഖാക്കൾക്ക് പത്മജയുടെ പരിഹാസം.

 

‘അങ്ങനെ ആ ഒരു തരി കനലും കെട്ടു’ എന്ന് കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഷിംല കോർപ്പറേഷനിലെ സിപിഎം അംഗം ബിജെപിയിൽ ചേർന്ന വാർത്ത കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ ഫേസ് ബുക്കിൽ പങ്കുവെച്ചിരുന്നു. ‘അങ്ങനെ ആ ഒരു തരി കനലും കെട്ടു’ എന്ന് പറഞ്ഞുകൊണ്ടാണ് പദ്മജ വാർത്ത പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഷിംലയിലെ സിപിഎം കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മ ബിജെപിയിൽ ചേർന്നത്. ഈ വാർത്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പദ്മജ സഖാക്കളെ പരിഹസിച്ചിരിക്കുന്നത്.

കോൺഗ്രസിൽ നിന്ന് ബിജെപിയിൽ പോകുന്നവരുടെ എണ്ണം സഖാക്കൾ നോക്കിക്കൊണ്ടിരുന്നപ്പോൾ, സ്വന്തം പാർട്ടിക്കാരൻ ബിജെപിയിലേക്ക് പോയത് അറിഞ്ഞില്ലെന്നാണ് പദ്മജ കുറിച്ചിരിക്കുന്നത്. ഈ വാർത്തയിൽ സന്തോഷിക്കാൻ താനില്ലെന്നും പദ്മജ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിട്ടുണ്ട്. ‘ഏതായാലും ഈ വാർത്തയിൽ സന്തോഷിക്കാൻ ഞാനില്ല. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോകുന്നവരുടെ എണ്ണം എടുത്ത് സഖാക്കൾ പ്രചരിപ്പിക്കുമ്പോൾ, സ്വന്തം പാർട്ടിക്കാർ ബിജെപിയിൽ പോകാതെ ശ്രദ്ധിക്കണം എന്ന് സിപിഎമ്മുകാരോട് ഞാൻ അഭ്യർത്ഥിക്കുന്നു.’ പദ്മജ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.

കഴിഞ്ഞദിവസമാണ് ഷിംല മുനിസിപ്പല്‍ കോർപറേഷനിലെ സിപിഎം അംഗം ബിജെപിയില്‍ ചേര്‍ന്നത്. സമ്മര്‍ ഹില്‍ ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മയാണ് ബിജെപിയില്‍ ചേരുന്നത്. ഇടതുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് അഭിമാന നിമിഷമാണെന്നായിരുന്നു ബിജെപി ജില്ലാ അധ്യക്ഷന്‍ രവി മേഹ്ത ഷെല്ലിയെ സ്വീകരിക്കവെ പ്രതികരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി ജയ് റാം താക്കൂർ എന്നിവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് നേതാക്കൾ ബിജെപിയിലെത്തുന്നതെന്നാണ് രവി മേഹ്ത പറഞ്ഞിരുന്നത്. ബിജെപി ഷിംല മണ്ഡലം എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ചായിരുന്നു ഷെല്ലിയുടെ ബിജെപി പ്രവേശനം നടക്കുന്നത്.

Karma News Network

Recent Posts

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

29 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

30 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

54 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

2 hours ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

2 hours ago