topnews

400 കോടിയുടെ ലഹരിയുമായെത്തിയ പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് ഗുജറാത്തില്‍ പിടികൂടി

ഗുജറാത്തിൽ 400 കോടിയുടെ ലഹരിയുമായെത്തിയ പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് തീവ്രവാദ വിരുദ്ധ സേന പിടികൂടി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നെത്തിയ അല്‍ ഹുസൈനി എന്ന ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ പിടികൂടിയെന്ന് ഗുജറാത്ത് ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തിൽ ബോട്ടിലുണ്ടായിരുന്ന ആറുപേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ബോട്ട് കച്ചിലെ ജാഖു തീരത്തെത്തിച്ചു. ഈ വര്‍ഷം ആദ്യം 150 കോടി വിലവരുന്ന മയക്കുമരുന്നുമായി പാകിസ്ഥാന്‍ ബോട്ട് പിടികൂടിയിരുന്നു. ഗുജറാത്തിലെ മോര്‍ബിയില്‍ നിന്ന് 600 കോടിയുടെ ലഹരിയും ഗുജറാത്ത് എടിഎസ് കഴിഞ്ഞ മാസം പിടികൂടി. സെപ്റ്റംബറില്‍ മുദ്ര തുറമുഖത്തുനിന്ന് 21,000 കോടിയുടെ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് പിടികൂടിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു അത്. അഫ്ഗാനില്‍ നിന്നെത്തിയ 3000 കിലോ ഹെറോയിനാണ് അന്ന് പിടികൂടിയത്.

Karma News Editorial

Recent Posts

മമ്മൂട്ടി തന്റെ അവസരങ്ങള്‍ ഇല്ലാതാക്കി, മോഹൻലാലുമായുള്ളത് നല്ല ബന്ധം- നടി ഉഷ

മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് താൻ അറിഞ്ഞതായി പഴയ കാല നടി ഉഷ. മലയാളത്തിന്റെ മെഗാ…

7 mins ago

മഞ്ഞപ്പിത്ത ബാധ, മലപ്പുറത്ത് ചികിത്സയിലിരുന്ന 22കാരൻ മരിച്ചു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. എടക്കരയിൽ ചുങ്കത്തറ സ്വദേശി തെജിൻ സാൻ(22) ആണ് മരിച്ചത്. രോ​ഗബാധയെ തുടർന്ന്…

14 mins ago

കൊച്ചിയിലെ അവയവക്കടത്ത്, പിന്നിൽ ഹൈദരാബാദിലെ ഡോക്ടർ, സബിത്തിന്റെ മൊഴി ഇങ്ങനെ

കൊച്ചിയിലെ അവയവക്കടത്ത് കേസിൽ പ്രധാനി ഹൈദരാബാദിലെ ഡോക്ടർ എന്ന് പ്രതി സബിത്ത് നാസറിന്റെ മൊഴി. ഇന്ത്യയിൽ പല ഏജന്റുമാർ ഉണ്ട്…

39 mins ago

ബി.ജെ.പിയിൽ പോകുമെന്ന് പ്രചാരണം, ഇ.പി ജയരാജന്റെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്

ബി.ജെ.പിയിൽ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജൻ നൽകിയ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ…

48 mins ago

റീൽ എടുക്കാൻ നൂറടി താഴ്ചയുള്ള തടാകത്തിൽ ചാടി, കൂട്ടുകാരൻ മുങ്ങി മരിക്കുന്നതുൾപ്പടെ ഫോണിൽ പകർത്തി കൂട്ടുകാർ

റാഞ്ചി : ഇൻസ്റ്റാഗ്രാം റീൽ നിർമ്മിക്കാൻ 100 അടിയോളം ഉയരത്തിൽ നിന്ന് ആഴത്തിലുള്ള തടാകത്തിലേക്ക് ചാടിയ കൗമാരക്കാരൻ മുങ്ങി മരിച്ചു.…

1 hour ago

ആറാട്ടണ്ണന്‍ ഇടയ്ക്ക് എന്നെ വിളിക്കും, എനിക്ക് പാവം തോന്നാറുണ്ട്, ബ്ലോക്കൊന്നും ചെയ്തില്ല- അനാര്‍ക്കലി മരിക്കാര്‍

‘ആറാട്ട്’ എന്ന ചിത്രത്തിന്റെ ആദ്യദിന തിയേറ്റർ റെസ്പോൺസിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. ഇപ്പോഴിതാ സന്തോഷ് വർക്കിയെ…

1 hour ago