trending

പാകിസ്താൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷ്‌റഫ് അന്തരിച്ചു.

പാകിസ്താൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷ്‌റഫ് അന്തരിച്ചു. 79 വയസ്സായിരുന്നു. ദുബായിലെ അമേരിക്കൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് മരണം എന്നാണ് റിപ്പോർട്ട്. നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. പാക് മാദ്ധ്യമങ്ങളാണ് മരണവിവരം പുറത്തുവിട്ടത്.അമിലോയിഡോസിസ് ബാധിച്ച മുഷറഫ് ദീർഘനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖത്തെ തുടർന്നാണ് അവയവങ്ങളുടെയും പ്രവർത്തനം നിലച്ചതെന്നും മരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) പ്രകാരം അമിലോയിഡോസിസ് അപൂർവവും ഗുരുതരവുമായ രോഗമാണ്. അമിലോയിഡ് എന്ന അസാധാരണ പ്രോട്ടീൻ മനുഷ്യശരീരത്തിൽ രൂപപ്പെടുകയും തുടർന്ന് ഹൃദയം, വൃക്ക, കരൾ, നാഡീവ്യൂഹം, മസ്തിഷ്‌കം തുടങ്ങിയ അവയവങ്ങളിൽ അടിഞ്ഞുകൂടും. തുടർന്ന് ഈ അവയവങ്ങളുടെ ടിഷ്യൂകൾ ശരിയായി പ്രവർത്തിക്കാൻ കഴിയില്ലാത്ത അവസ്ഥയിലെത്തുന്നു. ക്രമേണ ഇത് മരണത്തിലേക്ക് നയിക്കുന്നു. കഴിഞ്ഞ ജൂൺ മാസം മുതൽ പർവേസ് മുഷറഫിന്റെ നില വളരെ ഗുരുതരമായിരുന്നു.

പാകിസ്താനിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ വിചാരണ നേരിടുന്ന ആളായിരുന്നു പർവേസ് മുഷറഫ്. രാജ്യത്തെ കരസേന മേധാവി ആയിരുന്ന മുഷറഫ് 1999-ലാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തത്. 2001-ൽ പാകിസ്താൻ പ്രസിഡന്റായി. 2008-ൽ ഇംപീച്ച്‌മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു.ഭരണഘടന വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ 2016-ൽ ചികിത്സയ്‌ക്കായി ദുബായിൽ എത്തിയ അദ്ദേഹം പിന്നീട് മടങ്ങിയിട്ടില്ല.

പർവേസ് മുഷറഫ് മരണമടഞ്ഞതായുള്ള വാർത്തകൾ കഴിഞ്ഞവർഷം ജൂണിലും പുറത്തുവന്നിരുന്നു. എന്നാൽ മുഷറഫ് മരിച്ചിട്ടില്ലെന്ന സ്ഥിരീകരണവുമായി അദ്ദേഹത്തിന്റെ ബന്ധുക്കൾ തന്നെ രംഗത്തെത്തുകയായിരുന്നു. മുഷറഫ് അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നെന്നും തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നുമായിരുന്നു അന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

പാകിസ്ഥാനിന്റെ പത്താം പ്രസിഡന്റാണ് പർവേസ് മുഷറഫ്. കാർഗിൽ യുദ്ധകാലത്ത് പാക് സൈനിക മേധാവിയായിരുന്നു ഇന്ത്യയില്‍ ജനിച്ച് പാക്കിസ്ഥാനിലേക്ക് കുടിയേറിയ മുഷറഫ്. പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മുഷറഫിന് സ്വന്തം രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് വിചാരണ നേരിടേണ്ടി വന്ന അവസ്ഥയുമുണ്ടായിരുന്നു.

2016 മുതൽ ദുബായിലാണ് മുഷറഫ് താമസിക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി യുഎഇയിൽ ചികിത്സയിലായിരുന്നു. ശിഷ്ടകാലം സ്വന്തം രാജ്യത്ത് ചെലവഴിക്കാനുള്ള ആഗ്രഹം മുഷറഫ് നേരത്തെ പ്രകടിപ്പിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എത്രയും വേഗം പാക്കിസ്ഥാനിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു.

Karma News Network

Recent Posts

ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍, 900 കോടി അനുവദിച്ചു ധനവകുപ്പ്

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു.…

41 mins ago

സൗഹൃദം നടിച്ച് 14 ലക്ഷംരൂപ തട്ടിയെടുത്തു, അരൂര്‍ എഎസ്‌ഐക്കെതിരെ പരാതി

അരൂർ: സൗഹൃദം നടിച്ച് പൊലീസുകാരന്‍ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. അരൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ബഷീറിന് എതിരെയാണ് കൊച്ചിയിലെ കുടുംബം…

51 mins ago

അമ്മയുടെ പ്രസിഡന്റ് ആവാൻ ഏറ്റവും യോഗ്യൻ പൃഥ്വിരാജ്- ഇടവേള ബാബു

വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ഇടവേള ബാബു. 1994 ൽ രൂപീകരിച്ച താര സംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി…

1 hour ago

ഫുജൈറയിൽ മലയാളി സ്വദേശിനി മരിച്ച നിലയിൽ, ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ…

2 hours ago

തൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി,വളർത്തുനായയെ കൊന്നു

തൃശൂർ അതിരപ്പിള്ളിയിലും പത്തനംതിട്ട പോത്തുപാറയിലും പുലിയിറങ്ങി. ആതിരപ്പള്ളി പുളിയിലപ്പാറ ജംഗ്ഷന് സമീപമാണ് പുലി ഇറങ്ങിയത്. പത്തനംതിട്ടയിലിറങ്ങിയ പുലി വളർത്തുനായയെ കടിച്ചു…

2 hours ago

അപകടകരമായ രീതിയില്‍ അമോണിയയും സള്‍ഫൈഡും, പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ തള്ളി കുഫോസ്

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ പങ്കില്ലെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി കേരള ഫിഷറിസ് സമുദ്ര പഠന സര്‍വകലാശാല. പെരിയാറില്‍…

2 hours ago