വൈക്കം : വൈക്കത്ത് ക്ഷേത്ര എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാനായ കോട്ടയം പുതുപ്പള്ളി സ്വദേശി അരവിന്ദ്(26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെ വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്. ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്.
തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് അരവിന്ദിനെ ചവിട്ടിയത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിളക്ക് എഴുന്നള്ളിപ്പിനിടെ ക്ഷേത്ര പരിസരത്ത് വെച്ച് ആന ഇടയുകയും പാപ്പാനെ ആക്രമിക്കുകയുമായിരുന്നു. ഒരു മാസം മുമ്പാണ് അരവിന്ദ് കുഞ്ഞുലക്ഷ്മി എന്ന ആനയുടെ രണ്ടാം പാപ്പാനായി ജോലിക്ക് കയറിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കറ്റ് മാറ്റി.
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…