crime

ഷാരോണ്‍ കൊലപാതകം, ഗ്രീഷ്മയുടെ അമ്മയേയേയും പ്രതിചേര്‍ക്കണമെന്ന് കുടുംബം

തിരുവനന്തപുരം: പാറശ്ശാല ഷാരോണിന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ അമ്മയേയേയും പ്രതിചേര്‍ക്കണമെന്ന് കുടുംബം. കേസിൽ ഷാരോണിന്റെ കുടുംബത്തെ പോലീസ് മൊഴിയെടുക്കുന്നതിനായി വിളിപ്പിച്ചു. ഷാരോണിന്റെ അച്ഛന്‍ ജയരാജിനേയും അമ്മയേയും സഹോദരനേയുമാണ് ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. കേസില്‍ ഗ്രീഷ്മയുടെ അമ്മയേയേയും പ്രതിചേര്‍ക്കണമെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് ആവശ്യപ്പെട്ടു. അവളുടെ അമ്മ അറിയാതെ ഒന്നും ചെയ്യില്ലെന്നും, അമ്മയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഗ്രീഷ്മയെന്നുമാണ് കുടുംബത്തിന്റെ വാദം.

ഷാരോണിന് വിഷം നല്‍കിയെന്ന് കുറ്റസമ്മതം നടത്തിയ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.ഇതിനിടെ പാറശ്ശാല പോലീസിനെതിരെയും ഷാരോണിന്റെ അച്ഛൻ ജയരാജ് രംഗത്തെത്തി. ‘ഞങ്ങളുടെ പക്കലുള്ള വീഡിയോ പാറശ്ശാല പോലീസിന് കൈമാറിയിരുന്നില്ല. അത് കൈമാറിയിരുന്നെങ്കില്‍ ഈ തെളിവുകളൊന്നും ഇപ്പോള്‍ ഉണ്ടാകുമായിരുന്നില്ല. ആത്മഹത്യയാക്കി മാറ്റാനായിരുന്നു പാറശ്ശാല ശ്രമം’ ജയരാജ് ആരോപിച്ചു.

കൊലപാതകത്തിൽ ഗ്രീഷ്മയുടെ അമ്മയ്ക്ക് വ്യക്തമായ പങ്കുണ്ട്. വിവാഹ നിശ്ചയം കഴിഞ്ഞ ഒരു പെണ്‍കുട്ടി ഇരിക്കുന്ന വീട്ടിലേക്ക് നേരത്തെ ബന്ധമുണ്ടെന്ന് അറിയുന്ന ആളെ വിളിച്ചുവരുത്തുന്നു. അവന്‍ എത്തുന്നതിന് തൊട്ടുമുമ്പായി അമ്മ വീട്ടില്‍ നിന്ന് പോകുന്നു. ഇതെല്ലാം ആസൂത്രണത്തിന്റെ ഭാഗമാണ്. പെൺകുട്ടിയുടെ അമ്മ വിഷം കലക്കിവെച്ച ശേഷമാണ് പോയതെന്നും കുടുംബം ആരോപിക്കുന്നു. അമ്മാവനാണ് കഷായത്തില്‍ കലക്കുന്നതിനുള്ള വിഷം എത്തിച്ചുകൊടുത്തതെന്നാണ് പറയുന്നത്.

ഷാരോണിനെ കൊലപ്പെടുത്താൻ കൃത്യമായ ആസൂത്രണം നടന്നുവെന്നതിന്റെ തെളിവാണ് ഓട്ടോക്കാരനും മറ്റും കഷായം കൊടുത്തുവെന്ന കള്ള പ്രചാരണം സൃഷ്ടിച്ചത്. മകന്റെ കഴുത്തില്‍ താലിക്കെട്ടിയതിനാലാണ് ജ്യോതിഷവും അന്ധവിശ്വാസവും ഇതില്‍ ഉള്‍പ്പെട്ടുവെന്ന സംശയമുണ്ടായത്. വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം ബന്ധം വഷളായി എന്ന് പറയുന്നത് തെറ്റാണ്.വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷമാണ് മകന്റെ കൂടെ കറങ്ങാന്‍ പോയിരുന്നത്. അതിന് ശേഷം അവന്റെ ഹെയര്‍സ്‌റ്റൈലില്‍ അടക്കം വേഷവിധാനത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. വിവാഹ നിശ്ചയത്തില്‍ മാനസികമായി തകര്‍ന്നിരിക്കുന്ന ഒരാള്‍ അങ്ങനെ ചെയ്യില്ല. അവന് അത്രയും വിശ്വസിച്ചിരുന്നുവെന്നും പിതാവ് പറയുന്നു.

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

7 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

8 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

9 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

9 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

9 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

10 hours ago