kerala

കാറും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ആലപ്പുഴ: ദേശീയപാതയില്‍ ചന്തിരൂര്‍ ഭാഗത്ത് കാറും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു. അരൂരിൽ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ നിന്ന് മിനി ലോറി റോഡിലേക്ക് ഇറങ്ങവെയാണ് അപകടം. എറണാകുളം ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. ലോറിയുടെ ഡീസല്‍ ടാങ്കില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു.

ഉടൻതന്നെ തീപടർന്നു. ഈ സമയം നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഉടൻതന്നെ നാട്ടുകാരെത്തി യാത്രക്കാരെ പുറത്തെടുത്തു. ഇതിൽ രണ്ടുപേര്‍ക്ക് ബോധമുണ്ടായിരുന്നില്ല. ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ച് തീ അണയ്ക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Karma News Network

Recent Posts

‘പ്രേമം’ പാലത്തിൽ പരിസരം മറന്ന് കമിതാക്കൾ, ചോദ്യംചെയ്തവർക്ക് അടി കൊടുത്ത് പെൺകുട്ടികള‌ടങ്ങുന്ന സംഘം

ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസി​യുമായി​ അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…

25 mins ago

ക്ലോസറ്റിൽ കുടുങ്ങി ഉടുമ്പ്, ഞെട്ടി വീട്ടുകാർ, സംഭവം കണ്ണൂരിൽ

കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…

53 mins ago

മലയാളി യാത്രക്കാര്‍ക്ക് നേരേ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു, സംഭവം തമിഴ്‌നാട്ടില്‍, ദൃശ്യങ്ങള്‍ പുറത്ത്

കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…

1 hour ago

തീം പാർക്കിൽ അപകടം, 50 അടി ഉയരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ആളുകൾ

50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…

2 hours ago

ഇവിഎം ഉപേക്ഷിക്കണമെന്ന് മസ്‌ക്, ടൂട്ടോറിയൽ ക്ലാസ് നൽകാം, ഇന്ത്യയിലേക്ക് വരൂവെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്‌ല, സ്‌പേക്‌സ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഇവ…

2 hours ago

കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ വീണുപോയി, ​ജിപിക്ക് ജന്മദിനാശംസയുമായി ​ഗോപിക

വിവാഹ ശേഷമുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് ആശംസകളുമായി ഗോപിക അനിൽ. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത് എന്ന്…

3 hours ago