topnews

ഗർഭിണിയായിരിക്കുമ്പോൾ തന്റെ കുഞ്ഞിനെ നശിപ്പിക്കാൻ രക്ഷാകർത്താക്കൾ ശ്രമിച്ചു; പാർട്ടിയുടെ സ്വാധീനത്തിൽ പോലീസും കേസെടുത്തില്ല; അനുപമ

ഗർഭിണിയായിരിക്കുമ്പോൾ തന്റെ കുഞ്ഞിനെ നശിപ്പിക്കാൻ രക്ഷാകർത്താക്കൾ ശ്രമിച്ചിരുന്നതായി എസ്.എഫ്.ഐ. മുൻ നേതാവ് അനുപമ എസ്. ചന്ദ്രൻ. അച്ഛനും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പി.എസ്.ജയചന്ദ്രനെതിരേയും ഗുരുതര ആരോപണമാണ് അനുപമ ഉന്നയിച്ചത്. വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ എട്ടാംമാസത്തിൽ മലപ്പുറത്തും കായംകുളത്തുമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് ഗർഭച്ഛിദ്രത്തിന് ശ്രമിച്ചുവെന്നും അനുപമ പറയുന്നു. ഒൻപതാം മാസം പോലും രക്ഷാകർത്താക്കൾ മർദ്ദിക്കുമായിരുന്നു. അച്ഛനും അമ്മയ്‌ക്കും ദുരഭിമാനമാണു വലുതെങ്കിൽ തനിക്ക്, നൊന്തുപെറ്റ മകനാണു വലുതെന്ന് അനുപമ പറയുന്നു.

ഗർഭച്ഛിദ്രം നടത്താൻ വീട്ടുകാർ പലവഴിയും നോക്കി. പല ആശുപത്രികളിലും താൻ ബഹളം വച്ചത് കൊണ്ട് മാത്രമാണ് ഗർഭച്ഛിദ്രം നടത്താൻ പറ്റാതെ വന്നത്. ഇതിനിടെ കൊറോണ ബാധിച്ച് മലപ്പുറത്തെ ആശുപത്രിയിൽ അഡ്മിറ്റായി. ചേച്ചിയുടെ വിവാഹം കഴിഞ്ഞശേഷം തന്നെയും കുഞ്ഞിനെയും അജിത്തിനൊപ്പം വിടാമെന്ന് അച്ഛനും അമ്മയും പറഞ്ഞപ്പോൾ അത് സമ്മതമാണെന്ന് പോലീസ് സാന്നിദ്ധ്യത്തിൽ എഴുതിക്കൊടുത്തു. എന്നാൽ അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ച് ഗർഭച്ഛിദ്രം നടത്താൻ ശ്രമം നടന്നുവെന്നും അനുപമ പറയുന്നു.

പിന്നീടാണ് മുദ്രപ്പത്രത്തിൽ ഒപ്പു വയ്പ്പിച്ചത്. ചേച്ചിയുടെ വിവാഹ ആവശ്യത്തിന് സ്ഥലം വിൽക്കുന്നതിനുള്ള സമ്മതപത്രമാണെന്ന് തെറ്റിദ്ധരിപ്പിച്ചു. പ്രസവിക്കുന്ന കുഞ്ഞിനെ വേണ്ടെന്നും ശിശുക്ഷേമസമിതിയിൽ ഉപേക്ഷിക്കാൻ സമ്മതമാണെന്നുമാണ് അതിൽ എഴുതി വച്ചിരുന്നതെന്ന് വൈകിയാണ് മനസിലായത്. ഏപ്രിൽ മുതൽ കുഞ്ഞിനെ അന്വേഷിച്ചുള്ള പരാതിയുമായി ഡി.ജി.പി വരെയുള്ളവരെ സമീപിച്ചു. അച്ഛന്റെയും പാർട്ടിയുടെയും സ്വാധീനം മൂലം കേസ് രജിസ്റ്റർ ചെയ്തില്ല. പരാതിയുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെയും, കോടിയേരി ബാലകൃഷ്ണനെയും, എ.വിജയരാഘവനെയും സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. പോലീസിൽ പരാതി നൽകി ആറുമാസത്തിനു ശേഷമാണ് എഫ്.ഐ.ആർ. ഇട്ടത്. എന്നാൽ, ദത്തു നൽകിയ കുട്ടിയുടെ വിശദാംശം നൽകില്ലെന്നാണ് ശിശുക്ഷേമ സമിതി പറയുന്നത്.

അതേസമയം കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തിട്ടുണ്ടെങ്കിൽ തിരികെ അനുപമയ്‌ക്ക് ലഭിക്കാൻ നിയമതടസ്സമില്ലെന്നാണ് വിലയിരുത്തൽ. ഏറ്റെടുത്ത കുഞ്ഞിനെ ദത്ത് നൽകുന്നതിൽ പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. നടപടിക്രമങ്ങൾ പാലിച്ചാണോ കുഞ്ഞിനെ ദത്ത് നൽകിയതെന്നും പോലീസ് അന്വേഷിക്കും.

Karma News Editorial

Recent Posts

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മൽ എടുത്ത ശേഷം ഉപേക്ഷിച്ചു, സംഭവം കാസർകോട്

കാഞ്ഞങ്ങാട് : കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ…

32 seconds ago

വല്ല കാര്യോമുണ്ടായിരുന്നോ? തിരുവനന്തപുരം കളക്ടർക്ക് കുഴിനഖമാണെന്ന് ലോകം മുഴുവനുള്ള മലയാളികൾ അറിഞ്ഞു- അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒപി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് ചികിത്സക്ക് വിളിച്ചുവരുത്തി കുഴിനഖ ചികിത്സ ചെയ്ത സഭവം…

39 mins ago

മരുമകളെ മകൻ അടിച്ചു, മുൻപ് നിശ്ചയിച്ച രണ്ട് വിവാഹവും മുടങ്ങിയിരുന്നു : രാഹുലിന്റെ അമ്മ

കോഴിക്കോട് : പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ ഭാര്യയെ രാഹുൽ മർദിച്ചിരുന്നതായി അമ്മ ഉഷ. സ്ത്രീധനമല്ല, ഫോണിൽ വന്ന മേസേജാണ് വഴക്കിന്…

48 mins ago

രാത്രിയിൽ ലഹരിസംഘത്തിന്റെ ഗുണ്ടായിസം, പാസ്റ്ററെ വെട്ടി, സ്ത്രീയെ കൈയ്യേറ്റം ചെയ്തു

തിരുവനന്തപുരം : വെള്ളറടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു .കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും…

1 hour ago

കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…

2 hours ago

നവവധുവിനെ മർദിച്ച സംഭവം, അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അന്വേഷണത്തിന് പ്രത്യേക…

2 hours ago