Politics

പാർലമെന്റിലെ ബഹളം, പുറത്താക്കൽ നടപടി തുടരുന്നു, ഇന്ന് മൂന്നുപേരെ സസ്പെൻഡ് ചെയ്തു

ന്യൂഡല്‍ഹി: പാർലമെൻിലെ സുരക്ഷാവീഴ്ചയിൽ പ്രതിഷേധിച്ച് സഭയിൽ ബഹളം വെച്ചതിന് പുറത്താക്കിയ എം പിമാരുടെ എണ്ണം നൂറായി.
ഇന്ന് മൂന്നുപേരെ പുറത്താക്കി. കോണ്‍ഗ്രസ് എംപിമാരായ ഡി.കെ. സുരേഷ്, ദീപക് ബജി, നകുല്‍നാഥ് എന്നിവരെയാണ് ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്. പ്ലക്കാര്‍ഡ് പിടിച്ച് സഭയുടെ നടുത്തളത്തിലിറങ്ങിയെന്ന് ആരോപിച്ചാണ് നടപടി.

ശീതകാല സമ്മേളനം അവസാനിക്കുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. പാര്‍ലമെന്റിലെ അതിക്രമത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവനനടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ലോക്‌സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത പ്രതിപക്ഷ എംപിമാരുടെ എണ്ണം ഇതോടെ 100 ആയി.

ഇതേ ആവശ്യത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ രാജ്യസഭയിലും ലോക്‌സഭയിലുമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ എണ്ണം 146 ആയിട്ടുണ്ട്.
പ്രതിഷേധിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കികൊണ്ടാണ് സ്പീക്കര്‍ ഓംബിര്‍ള ഇന്ന് സഭ ആരംഭിച്ചത്.

Karma News Network

Recent Posts

പതിവ് തെറ്റിക്കാതെ കൃത്യം 12 മണിക്ക് മോഹൻലാലിന് പിറന്നാള്‍ ആശംസകളുമായി ഇച്ചാക്ക

പകരം വെയ്ക്കാന്‍ ഇല്ലാത്ത രണ്ട് നടന്ന വിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ആശംസകളുമായെത്തി…

2 mins ago

ഇബ്രാഹിം റെയ്സിയുടെ അപകടമരണം, പിന്നിൽ മൊസ്സാദിന്റെ കരങ്ങളോ, സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ വൈറൽ

ടെഹ്റാന്‍ : ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ…

21 mins ago

ആന്തരികതയുടെ അഴകും ആഴവുമാണ് ഞാൻ കണ്ട ലാൽ എപ്പോഴും, നിത്യജീവനുള്ള മഹാജീനിയസ്- സമദാനി

മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാലിന്റെ ജന്മദിനമാണ് ഇന്ന് ‘നിത്യജീവനുള്ള മഹാജീനിയസ്സ് ' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ആശംസ നേർന്നിരിക്കുകയാണ്…

35 mins ago

ബാർ അടച്ചശേഷം മദ്യം നൽകിയില്ല, ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം, അറസ്റ്റ്

റാന്നി : മദ്യം കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റുചെയ്തു. റാന്നി മുക്കാലുമൺ…

55 mins ago

ഞങ്ങൾ രണ്ട് പേരും ഒരേ പ്രായം, ഞങ്ങളുടെ വിവാഹവും തലേന്നും പിറ്റേന്നും അത് രസമുള്ള ഒരോർമ്മ- ശാരദക്കുട്ടി

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനമാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ആശംസകളുമായെത്തുന്നത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച…

1 hour ago

ബസിനുള്ളില്‍ തമ്മിലടിച്ച് ദമ്പതികൾ, ജനാലവഴി റോഡിലേക്ക് ചാടി ഭർത്താവ്, കാൽ ഒടിഞ്ഞു

കോട്ടയം : കെ.എസ്.ആർ.ടി.സി ബസിനുള്ളില്‍വെച്ച് വഴക്കിട്ട് ദമ്പതികൾ. തുടർന്ന് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാൽ ഒടിഞ്ഞു.…

1 hour ago