topnews

വമ്പൻ പണി വരുന്നു, അസാധാരണ പാർലിമെന്റ് വിളിച്ചു ചേർത്ത് പ്രധാന മന്ത്രി

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രസർക്കാർ ഉത്തരവ്. വമ്പൻ പണി വരുന്നു, മോദി അസാധാരണ പാർലിമെന്റ് വിളിച്ചു അജണ്ട വ്യക്തമാക്കാതെ വിളിച്ച് ചേർക്കുന്ന പ്രത്യേക സമ്മേളനം സംബന്ധിച്ച വലിയ ചർച്ചകൾ നടക്കുകയാണ്‌. വമ്പൻ പണി വരുന്നു എന്ന രീതിയിലാണ് ചർച്ചകൾ നടക്കുന്നത്. ഏക സിവിൽ കോഡ് എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ഏക സിവിൽ കോഡ് ഏറെ നാളായി ചർച്ച ചെയ്യുന്നു. ബിജെപിയുടെ കഴിഞ്ഞസ് തിരഞ്ഞെടുപ്പിൽ എല്ലാം ഉയർത്തിയ വ്ഗാദാനം കൂടിയായിരുന്നു ഏക സിവിൽ കോഡ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഏക സിവിൽ കോഡ് എന്ന വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ പരമ്പരാഗത വോട്ടുകൾ കുറയുമോ എന്നും ബിജെപി ഭയക്കുന്നുണ്ട്. മാത്രമല്ല തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത് തന്നെ നിയമം പാസാക്കിയാൽ എതിരാളികൾക്ക് സമരം നടത്താനും ആക്രമങ്ങൾക്കും സമയവും കിട്ടില്ല എന്നും കരുതുന്നു

എന്തായാലും അജണ്ട വ്യക്തമാക്കാതെ വിളിച്ച് ചേർത്ത പ്രത്യേക സമ്മേളനം പ്രതിപക്ഷത്തേയും വെട്ടിലാക്കി. സെപ്റ്റംബർ 18 മുതൽ 22 വരെയാണു സമ്മേളനം. അഞ്ചുതവണ പാർലമെന്റ് ചേരും. പുതിയ പാർലമെന്റ് കെട്ടിടത്തിലായിരിക്കുമോ സമ്മേളനമെന്ന കാര്യത്തിൽ വ്യക്തതയില്ല. സമ്മേളനത്തിലെ അജൻഡകളെന്താണെന്നതിലും സൂചനകളില്ല. കേന്ദ്രമന്ത്രി പ്രഹ്‍ലാദ് ജോഷിയാണു പാർലമെന്റ് സമ്മേളനത്തെക്കുറിച്ചുള്ള വിവരം എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചത്.

ഏതെങ്കിലും പ്രധാന ബില്ലുകൾ സമ്മേളനത്തിൽ പാസാക്കുമോ എന്ന കാര്യത്തിലും സൂചനയില്ല. പാർലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനത്തിൽ ഫലപ്രദമായ ചർച്ചകളും സംവാദങ്ങളും നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.സെപ്തംബർ 9, 10 തീയതികളിൽ രാജ്യതലസ്ഥാനത്ത് നടക്കുന്ന ജി 20 ഉച്ചകോടിക്ക് ദിവസങ്ങൾക്ക് ശേഷം നടക്കുന്ന സമ്മേളനം എന്തുകൊണ്ടും ശ്രദ്ധേയവുമാണ്‌.

ഈ വർഷാവസാനം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടികൾ തയ്യാറെടുക്കുമ്പോൾ പ്രത്യേക സമ്മേളനത്തിന്റെ പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളിൽ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്‌.കഴിഞ്ഞ മാസം സമാപിച്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം പഴയ പാർലമെന്റ് മന്ദിരത്തിലായിരുന്നു. ഇക്കുറി പുതിയ മന്ദിരത്തിൽ സമ്മേളനം നടക്കുമോ എന്നും വ്യക്തത വന്നിട്ടില്ല.

പാർലിമെന്റിനു മുന്നിലുള്ള ബില്ലുകളിൽ പ്രധാനപ്പെട്ടത് ഏക സിവിൽ കോടും പുതിയ ക്രിമിനൽ നിയമങ്ങളും ആണ്‌. മുമ്പ് ജമ്മു കാശ്മീരിന്റെ പ്രത്യേക പരിഗണന എടുത്ത് കലഞ്ഞ് ബില്ല് പാസാക്കിയത് ഒരു മുന്നറിയിപ്പും ഇല്ലാതെ ആയിരുന്നു. സഭയിൽ അമിത്ഷാ ബില്ല് അവതരിച്ചപ്പോഴായിരുന്നു അംഗങ്ങൾ പോലും അറിയുന്നത്.അതുപോലെ തന്നെ ഏറെ കോളിളക്കം ഉണ്ടാക്കിയ ഏക സിവിൽ കോഡും ഈ പ്രത്യേക സമ്മേളനത്തിന്റെ ലക്ഷ്യമാകുമോ എന്നും കാത്തിരിക്കുകയാണ്‌ നിരീക്ഷകർ..

രണ്ട് (നിയമങ്ങൾ) ഉപയോഗിച്ച് രാജ്യം എങ്ങനെ പ്രവർത്തിക്കും എന്നും ഭരണഘടനയും തുല്യാവകാ ജാതിം മതം ഇല്ലാതെ ഉറപ്പാക്കേണ്ടത് ഉണ്ട് എന്നുമാണ്‌ മുമ്പ് പ്രധാനമന്ത്രി ഏക സിവിൽ കോഡിനേകുറിച്ച് പറഞ്ഞത്. ഏക സിവിൽ കോഡ് നറ്റപ്പാക്കാൻ സുപ്രീം നടപ്പിലാക്കാൻ സുപ്രീം കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്.പ്രതിപക്ഷം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്,“എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ സക്തമായ നിലപാടുകൾ സൂചിപ്പിക്കുന്നത് ഏക സിവിൽ കോഡ് ഉടൻ നറ്റപ്പാക്കും എന്നു തന്നെയാണ്‌. നരേന്ദ്ര മോദി മുമ്പ് മുത്തലാഖ് നിർത്തലാക്കിയ നിയമം നറ്റപ്പാക്കിയപ്പോഴും എതിർപ്പുകൾ സ്വയം കെട്ടറ്റങ്ങുകയായിരുന്നു.2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ, അധികാരത്തിലെത്തിയ ശേഷം യുസിസി നടപ്പിലാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.

ഏക സിവിൽ കോട് വിഷയത്തിൽ രാജ്യത്തിന്റെ ബഹുസ്വരതയും വൈവിധ്യവും ഇല്ലാതാക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുകയാണോയെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി പ്രധാനമന്ത്രിയോട് ചോദിച്ചു.മണിപ്പൂർ കലാപം പോലുള്ള സംഭവങ്ങൾ അവഗണിച്ചതിനും ദാരിദ്ര്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ച് സംസാരിക്കാതെ ഏക സിവിൽ കോഡ് വിഷയം എടുത്ത് ഇടുന്നതിൽ ഭൂരിപക്ഷ വേട്ട് ബാങ്കാണ്‌ ബിജെപി ലക്ഷ്യം വയ്ക്കുന്നത് എന്ന് കോൺഗ്രസും ആരോപിക്കുന്നു

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

28 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

52 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago