ന്യൂഡൽഹി∙ ചന്ദ്രയാൻ 4 ദൗത്യത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾ പുറത്തുവിട്ട് ഐഎസ് ആർ ഒ. ചന്ദ്രയാൻ 4ന്റെ ഭാഗങ്ങൾ രണ്ടു ഘട്ടങ്ങളിലായി ബഹിരാകാശത്തെത്തിച്ചശേഷം അവിടെവച്ച് സംയോജിപ്പിക്കുമെന്ന്ഐഎസ്ആർഒ ചെയർമാൻ ആർ.സോമനാഥ്. തുടർന്ന് ദൗത്യം ചന്ദ്രനിലേക്ക് തിരിക്കും.
ഏറ്റവും ശക്തിയേറിയ റോക്കറ്റിനു വഹിക്കാനാവുന്നതിനേക്കാൾ കൂടുതലായിരിക്കും ചന്ദ്രയാൻ 4 ദൗത്യത്തിന്റെ ഭാരം എന്നതിനാലാണ് വിക്ഷേപണം രണ്ടു ഘട്ടങ്ങളിലാക്കി നടത്തുകയെന്ന് ഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ സോമനാഥ് പറഞ്ഞു.
‘‘രാജ്യാന്തര ബഹിരാകാശ നിലയം പോലെ വിവിധ ബഹിരാകാശ പേടകങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ദൗത്യം മുൻപും നടന്നിട്ടുണ്ടെങ്കിലും ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്തുവച്ച് സംയോജിപ്പിക്കുന്നത് ആദ്യമായിട്ടാകും.
ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്തുവച്ച് സംയോജിപ്പിക്കുന്നതിനുള്ള ഡോക്കിങ് സാങ്കേതികവിദ്യ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്പെയ്ഡെക്സ് എന്നു പേരിട്ടിട്ടുള്ള ദൗത്യം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. ചന്ദ്രയാൻ 4ന്റെ ചെലവ് സംബന്ധിച്ച റിപ്പോർട്ട് ഉടൻ സർക്കാരിന്റെ അനുമതിക്കായി കൈമാറും.’’– സോമനാഥ് പറഞ്ഞു.
എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…
മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…
നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…
കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കെ.കെ.രമയുടെ മൊഴിയെടുത്തത്. കൊളവല്ലൂർ…