entertainment

പാറുക്കുട്ടിയെയും വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ,ചാണകമെന്ന് അധിക്ഷേപിച്ച്‌ കമന്റുകൾ

പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയാണ് ഉപ്പും മുളകും.ഓരോ കഥാപാത്രങ്ങളും മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ അം​ഗത്തെ പോലെയാണ്. വര്‍ഷങ്ങളായി വിജയകരമായി മുന്നോട്ട് പോകുന്ന സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് വലിയ പ്രിയങ്കരരാണ്.പാറുക്കുട്ടിയും മലയാളി പ്രേക്ഷകരുടെ നെഞ്ചില്‍ ഇടം പിടിച്ചിട്ട് നാളുകളായി.പാറുക്കുട്ടിയില്ലാതെ എന്ത് ഉപ്പും മുളകും എന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്.ഓരോ എപ്പിസോഡിലും പാറുക്കുട്ടിയുടെ കളിയും ചിരിയും മറ്റും ആരാധകര്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്.ഇപ്പോള്‍ പാറുക്കുട്ടിയുടെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വിജയദശമി ദിനത്തിൽ ആദ്യാക്ഷരങ്ങള്‍ കുറിച്ചിരിക്കുകയാണ് പാറുക്കുട്ടി.പാറുക്കുട്ടിയുടെ അച്ഛന്‍ അനില്‍ കുമാറിന്റെ മടിയില്‍ ഇരുന്നാണ് കുട്ടിത്താരം ആദ്യാക്ഷരങ്ങള്‍ കുറിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ഹിറ്റ് ആയി മിറിയിരിക്കുകയാണ്.എന്നാല്‍ പാറുക്കുട്ടിയെയും വിടാതെ പിന്തുടർന്നിരുന്നിരിക്കുകയാണ് സൈബർ യുവാക്കൾ. ചാണകമെന്ന് വരെ അധിക്ഷേപിച്ചാണ് ആളുകളെത്തുന്നത്. കുഞ്ഞിനെ അധിക്ഷേപിക്കുന്ന വാക്കുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങള്‍.ഒരു കൊച്ചു കുഞ്ഞിനോട് ഇതു വേണ്ടെന്നായിരുന്നു ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം.

പാറുക്കുട്ടിയുടെ വീടിനടുത്തുള്ള ക്ഷേത്ര നടയില്‍ വെച്ചാണ് ആദ്യാക്ഷരം കുറിച്ചത്. ക്ഷേത്രത്തിലെത്തിയവരൊക്കെ കുട്ടിത്താരം ആദ്യാക്ഷരം കുറിക്കുന്നത് കൌതുകത്തോടെ നോക്കി നില്‍ക്കുന്നതും ചിത്രങ്ങളില്‍ കാണാം.സീരിയലില്‍ പാറമട വീട് ലൊക്കേഷനില്‍ പാറുക്കുട്ടി കളിയും ചിരിയുമായി ഓടി നടക്കുന്നത് കാണാന്‍ നിരവധി പ്രേക്ഷകരാണുള്ളത്.ലോക്ക്ഡൗണ്‍ സമയം പാറുക്കുട്ടിയില്ലാതെ സീരിയല്‍ സംപ്രേഷണം തുടങ്ങിയപ്പോള്‍ ഏവരും ആവശ്യപ്പെട്ടത് പാറുക്കുട്ടിയെ മടക്കി കൊണ്ടുവരണം എന്നതായിരുന്നു.ഇപ്പോള്‍ ബാലുവിനും നീലുവിനും മറ്റ് മൂന്ന് മക്കള്‍ക്കുമൊപ്പം സീരിയലില്‍ തിളങ്ങുകയാണ് പാറുക്കുട്ടിയും

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

3 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

3 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

4 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

5 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

5 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

6 hours ago