entertainment

അവാർഡ് കമ്മിറ്റിയുടെ കാഴ്‌ചപ്പാടല്ല തന്റെത്, പുരസ്‌കാര സമിതിയിൽ താൻ ഉണ്ടായിരുന്നെങ്കിൽ അവാർഡ് നൽകുക ആ മൂന്ന് പേർക്കെന്ന് എം ജയചന്ദ്രൻ

മലയാളത്തിന്റെ പ്രിയപ്പെട്ട സം​ഗീതസംവിധായകനാണ് എം ജയചന്ദ്രൻ. അദ്ദേഹത്തിന്റെ പാട്ടുകൾ സം​ഗീത പ്രേമികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അത്രമേൽ മധുരമാണ് അദ്ദേഹത്തിന്റെ സം​ഗീത സംവിധാനം. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട് തന്റേതായ അഭിപ്രായം പറഞ്ഞിരിക്കുകയാണ് എം ജയചന്ദ്രൻ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമിതിയിൽ താൻ ഉണ്ടായിരുന്നെങ്കിൽ അവാർഡ് നൽകുക മറ്റുചിലർക്ക് ആയിരുന്നേനെയെന്ന് അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. അവാർഡ് എപ്പോഴും ഒരു അവാർഡ് കമ്മിറ്റിയുടെ കാഴ്‌ചപ്പാടാണെന്നും, തന്റെ കാഴ്‌ച എന്നുപറഞ്ഞാൽ അ്തിൽ നിന്നൊക്കെ വ്യത്യസ്‌തമാണെന്നും ജയചന്ദ്രൻ പറഞ്ഞു. ഇത്തവണത്തെ സംസ്ഥാന അവാർഡ് നേടിയത് റിയാലിറ്റി ഷോയിലൂടെ മലയാള പിന്നണി ​ഗാനരം​ഗത്തേക്ക് എത്തപ്പെട്ട നജീം അർഷാദായിരുന്നു.

‘അവാർഡ് എന്നു പറയുന്നത് എപ്പോഴും ഒരു അവാർഡ് കമ്മിറ്റിയുടെ കാഴ്‌ചപ്പാടാണെന്നാണ് എം ജയചന്ദ്രൻ പറയുന്നത്. എന്റെ കാഴ്‌ച എന്തെന്ന് പറഞ്ഞാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇറങ്ങിയ പാട്ടുകളിൽ ഏറ്റവും ഇഷ്‌ടപ്പെട്ടത് അമ്പിളിയിലെ ആരാധികേ എന്ന ഗാനമാണ്. അതിന്റെ മ്യൂസിക് കമ്പോസർ വിഷ്‌ണു വിജയ് വളരെയധികം കഴിവുള്ള ആളാണെന്ന് മനസ്സിലാകും.

ഞാൻ കമ്മിറ്റിയിലുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ആരാധികയ‌്ക്ക് കൊടുക്കും. കുമ്പളങ്ങി നൈറ്റ്‌സിന്റെ ബാക്ക് ഗ്രൗണ്ട് കമ്പോസിംഗിന് സുശിൻ ശ്യാമിന് കൊടുക്കുമായിരുന്നു. ഉയരെ എന്ന ചിത്രത്തിൽ ഗോപി സുന്ദർ ചെയ‌്ത നീ മുകിലോ എന്ന ഗാനവും വളരെ ഇഷ്‌ടപ്പെട്ടു. സിത്താരയാണ് പാടിയത്. ഇപ്പോൾ അവാർഡ് കിട്ടിയവരൊക്കെ അത് അർഹിക്കുന്നവർ തന്നെയാണ്, സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Karma News Network

Recent Posts

ബോംബ് പൊട്ടി ചത്തവനും CPM യിൽ രക്തസാക്ഷി

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…

8 hours ago

മുഖ്യമന്ത്രിക്കസേര പിടിക്കാൻ ബി.ജെ.പി സജ്ജമായി, സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ

കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…

8 hours ago

ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ചു, കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ

ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…

9 hours ago

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…

9 hours ago

എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു, ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…

10 hours ago

അരികൊമ്പൻ ജീവനോടെയുണ്ടോ? ഉത്തരമില്ല,സിഗ്നലും ഇല്ല

ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…

11 hours ago