entertainment

മോളെ തെമ്മാടിക്കുഴിയിൽ അടക്കാൻ പറ്റില്ല എന്ന് പറഞ്ഞ് മതം മാറ്റിയത് ജ​ഗതി, ചർച്ചയായി ഷോണിന്റെയും പാർവതിയുടെയും വിവാഹം

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജ​ഗതി ശ്രീകുമാറിന് സ്വന്തമാണ്. 1951 ജനുവരി അഞ്ചിന് ജഗതിയിലാണ് അദ്ദേഹത്തിന്റെ ജനനം. മൂന്നാം വയസിലാണ് ആദ്യമായി സിനിമയിൽ അദ്ദേ​ഹം മുഖം കാണിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജഗതിയുടെ മകൾ പാർവതി ഷോൺ. പി സി ജോർജ്ജിന്റെ മകൻ ഷോണിനെയാണ് പ്രണയിച്ചു വിവാഹം ചെയ്തത്.

കേരള ലോ അക്കാഡമിയിലെ പഠനത്തിനിടെയാണ് പാർവതി ഷോണിനെ പരിചയപ്പെടുന്നത്. പാർവതിയുടെ സീനിയർ ആയിരുന്നു ഷോൺ ജോർജ്. പരിചയം പ്രണയത്തിലേക്ക് എത്തിയത് വളരെ പെട്ടെന്നാണ്. ഈ പ്രണയം വീട്ടിലറിഞ്ഞപ്പോൾ അച്ഛൻ പ്രതികരിച്ചതിനെക്കുറിച്ച് പാർവതി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

“അദ്ദേഹം എന്റെ സീനിയർ ആയിരുന്നു അക്കാദമിയിൽ. ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ട് അത് വീട്ടിൽ പറയുകയായിരുന്നു. ബുദ്ധിമുട്ടൊന്നുമില്ലാതെ അവർ അത് നടത്തി തന്നു. പ്രണയിച്ചു കറങ്ങി നടന്നത് ഒന്നുമില്ല ഞങ്ങൾ. എന്റെ പപ്പ പ്രണയ വിവാഹവും പ്രണയ നൈരാശ്യവും അനുഭവിച്ച ഒരു മനുഷ്യൻ ആണ്.

അതുകൊണ്ട് തന്നെ എന്റെ പ്രണയം പറഞ്ഞപ്പോൾ പപ്പ തന്ന വാണിങ് സ്‌നേഹിക്കുമ്പോൾ കാണുന്നത് അല്ല കല്യാണം കഴിഞ്ഞുള്ള ജീവിതം, പിന്നെ രണ്ടു മതവും കൾച്ചറുമാണ് അതൊക്കെ നിനക്ക് ഓക്കേ ആണെങ്കിൽ, നിനക്ക് എല്ലാ കാര്യത്തിലും നല്ലൊരു പാർട്ണർ ആയി കാണാൻ പറ്റുന്ന ആളാണ് ഷോൺ എന്ന് നിനക്ക് ബോധ്യമുണ്ടെങ്കിൽ നിനക്ക് ആവാം എന്ന് ആയിരുന്നു.

അതിനുശേഷം നിന്റെ ജീവിതത്തിൽ എന്ത് ഫാൾട്ട് ഉണ്ടായാലും ഞാൻ കൂടെ നിൽക്കില്ല എന്നും പപ്പ എന്നോട് പറഞ്ഞിരുന്നു. പിന്നെ പപ്പ പോയി കണ്ടു സംസാരിച്ചപ്പോൾ ജാതിയും മതവും ഒന്നും നോക്കാതെ പപ്പ സമ്മതിച്ചതാണ് എന്നാണ് പാർവതി പറഞ്ഞത്. പാർവതിയും ഷോണും തമ്മിലുള്ള വിവാഹം ലൗ ജിഹാദ് ആണെന്നതരത്തിൽ ഒരു ഘട്ടത്തിൽ വാർത്തകളും ആരോപണങ്ങളും വന്നിരുന്നു.

അന്ന് ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് പിസി ജോർജ് പറഞ്ഞിരുന്നത് “പാർവതി ഹിന്ദു ആയിട്ട് തന്നെ ഇരുന്നോട്ടെ, ജനിക്കുന്ന കുട്ടികൾ ക്രിസ്ത്യാനികൾ ആയിരിക്കും എന്ന ഉറപ്പിൽ പാലാ പിതാവിന് മുന്നിൽ ഷോൺ വാക്ക് നൽകിയത് പ്രകാരം ഞങ്ങൾ വിവാഹം നടത്താൻ ഇരുന്നത് ആയിരുന്നു. എന്നാൽ ജഗതി ശ്രീകുമാർ ആണ് മകളെ മതം മാറ്റിയത് എന്നായിരുന്നു.

മകളെ മാമോദീസ മുക്കണം, അവൾ നിങ്ങളുടെ വീട്ടിൽ താമസിക്കുകയാണ് എങ്കിൽ മതം മാറുന്നതാണ് നല്ലത് എന്ന് പറഞ്ഞത് അദ്ദേഹം ആണ്. എന്റെ മകൾ മരിച്ചാൽ അവൾ ഹിന്ദു ആയത് കൊണ്ട് നിങ്ങൾ തെമ്മാടിക്കുഴിയിൽ അടക്കും, അതുകൊണ്ട് മതം മാറ്റണം എന്ന് പറഞ്ഞുകൊണ്ട് ആരും അറിയാതെ അത് നടത്തിയത് ജഗതി ശ്രീകുമാർ ആണെന്ന് ആയിരുന്നു പിസി ജോർജ് പറഞ്ഞത്.

Karma News Network

Recent Posts

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

11 mins ago

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

47 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

1 hour ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

2 hours ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

3 hours ago