kerala

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീ മാത്രം ഈടാക്കിയാൽ മതിയെന്ന് കേന്ദ്രം

തിരുവനന്തപുരം : സ്വകാര്യ രക്ത ബാങ്കുകളുടെ കൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേണ്ടെന്ന് കേന്ദ്രം. പ്രോസസിംഗ് ഫീസായി 250 മുതൽ പരമാവധി 1550 രൂപ വരെ മാത്രമേ ഇനി വാങ്ങാനാകൂ. ഡ്രഗ്സ് കൺടോൾ ജനറൽ ഒഫ് ഇന്ത്യയാണ് ഇത്തരത്തിൽ ഉത്തരവ് ഇറക്കിയത്.

പാക്ക് ചെയ്ത ചുവന്ന രക്താണുക്കളാണ് വിൽക്കുന്നതെങ്കിൽ 1550 രൂപ ഈടാക്കാം. പ്ലാസ്മയ്ക്കും പ്ലേറ്റ്‌ലെറ്റിനും ഒരു പായ്ക്കറ്റിന് 250- 400 രൂപയേ വാങ്ങാവൂ. സ്വകാര്യ സ്ഥാപനങ്ങൾ കോമൺ ഗ്രൂപ്പിന് 2000 രൂപ മുതൽ 6000രൂപ വരെ ഈടാക്കുന്നുണ്ട്. അപൂർവ രക്തഗ്രൂപ്പാണെങ്കിൽ 10,000 രൂപ വരെ വാങ്ങും. പ്രോസസിംഗ് ഫീസ് വേറെയും. ഇത്തരത്തിൽ രക്തം നൽകുന്നത് ഒരു കച്ചവടമായി മാറിയിട്ടുണ്ട്.

രക്തത്തെ കച്ചവടച്ചരക്കായി കാണരുതെന്ന് കഴിഞ്ഞ വർഷം നിർദ്ദേശം നൽകിയെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് പുതിയ തീരുമാനം കേന്ദ്രം എടുത്തത്. പതിവായി രക്തം മാറ്റിവയ്ക്കുന്ന തലാസീമിയ, അരിവാൾ രോഗികളും സർജറിക്ക് വിധേയമാകുന്നവർക്കും വലിയ ആശ്വാസമാണീ നടപടി. അമിത വില ഈടാക്കുന്നില്ലെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഉറപ്പാക്കണം. പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാനും നിർദേശമുണ്ട്.

karma News Network

Recent Posts

ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ, റവന്യൂ ജീവനക്കാരന്റെ പണി തെറിച്ചു

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ച റവന്യൂ ജീവനക്കാരന് സസ്‌പെൻഷൻ. തിരുവനന്തപുരം റവന്യൂ ഡിവിഷൻ ഓഫീസ് ക്ലാർക്ക് ആർ.പി.സന്തോഷ്…

26 mins ago

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമണം, 52കാരന് മരണം

തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. വാൽപ്പാറ അയ്യർപ്പാടി കോളനിയിലെ രവി(52)യാണ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നകതിനിടെയായിരുന്നു കാട്ടാന…

29 mins ago

ബലാൽസംഗ കേസിൽ കുരുങ്ങി പ്രമുഖ ഫിസിക്കൽ ട്രയിനർ അമൽ മനോഹർ, എഫ് ഐ ആർ ഇട്ടു

പ്രമുഖ ഫിസിക്കൽ ട്രയിനറും കോച്ചുമായ അമൽ മനോഹറിനെതിരെ ബലാൽസംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. യുവതിയെ പ്രണയം നടിച്ച് ബലാൽസംഗം…

51 mins ago

ഡ്രൈവർ സീറ്റിൽ ഗോപി സുന്ദർ, പിൻസീറ്റിൽ ഗ്ലാമറസ് ലുക്കിൽ മയോനി

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും…

1 hour ago

യാത്രക്കാരെ വലച്ചു, ജീവനക്കാർക്കെതിരെ കടുത്ത നടപടിയെടുത്ത് എയർ ഇന്ത്യ, പിരിച്ചുവിട്ടു

ന്യൂഡൽഹി : യാത്രക്കാരെ വലച്ച് സമരം നടത്തിയ ജീവനക്കാർക്ക് എതിരെ നടപടിയുമായി കമ്പനി. സമരം ചെയ്ത ക്യാബിൻ ക്രൂ ജീവനക്കാരിൽ…

1 hour ago

ഒമ്പത് എ പ്ലസും ഒരു എയും, അച്ഛൻ കൊലപ്പെടുത്തിയ ഗോപികയുടെ പത്താം ക്ലാസ് റിസൾട്ട് നൊമ്പരമായി

പയ്യോളിയിൽ ഒരു മാസം മുമ്പ് അച്ഛന്‍ കൊലപ്പെടുത്തിയ ഗോപികകക്ക് എസ്.എസ്.എല്‍.സി പരീക്ഷയിൽ ഉന്നത വിജയം. ഒമ്പത് എ പ്ലസും ഒരു…

2 hours ago