entertainment

സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നു: പാര്‍വ്വതി തിരുവോത്ത്

നടി അക്രമിക്കപ്പെട്ട സംഭവത്തിൽ സാക്ഷികൾ കൂറുമാറ്റിയതിൽ രൂക്ഷ പ്രതികരണമാണ് മലയാള സിനിമരം​ഗത്ത് നിന്ന് ഉയർത്തിയത്. നടി പാർവ്വതി തിരുവോത്തും പ്രതികരണവുമായി രം​ഗത്തെത്തി.

സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്നാണ് പാർവ്വതി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ് പാർവ്വതി തന്റെ അഭിപ്രായം കുറിച്ചത്. അവൾക്കൊപ്പം എന്ന ഹാഷ്ടാഗിലായിരുന്നു പാർവ്വതിയുടെ പോസ്റ്റ്.അവൾ തല ഉയർത്തി നീതിക്കായി പോരാടുന്നത് ഞങ്ങൾ കണ്ടുവെന്നും സാക്ഷികൾ എങ്ങനെയാണ് കൂറുമാറിയതെന്നത് എന്നെ ഞെട്ടിച്ചുവെന്നും പാർവ്വതി പ്രതികരിച്ചു. പ്രത്യേകിച്ച് സുഹൃത്തെന്ന് കരുതുന്നുവരുടെ മൊഴിമാറ്റം. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അവൾക്കൊപ്പം നിൽക്കുന്നുവെന്നും പാർവ്വതി വ്യക്തമാക്കി.

നടിമാരും ഡബ്യുസിസി അംഗങ്ങളായ രേവതിയും റിമ കല്ലിങ്കലും രമ്യാനമ്പിശനുമൊക്കെ കൂറുമാറിയവർക്കെതിരെ രൂക്ഷ പ്രതികരണവുമായെത്തിയിരുന്നു. കൂറുമാറ്റത്തിലൂടെ ഇരുവരും കുറ്റകൃത്യത്തെ അനുകൂലിക്കുകയാണെന്ന് ആഷിഖ് അബുവും കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ അവൾക്കൊപ്പം ക്യാമ്പയിൻ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും സജീവമായിരുനന്ു. താരസംഘടനയായ അമ്മ ഇതുവരെ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനെതിരെയും പ്രതിഷേധം ഉയരുകയാണ്.

ഭാമയും സിദ്ദിഖും പ്രോസിക്യൂഷന് നൽകിയ മൊഴി തിരുത്തിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമാണ് ഡബ്യുസിസി ഉയർത്തിയത്. ഇതേ അനുഭവം നിങ്ങൾക്കുണ്ടാകുമ്പോഴേ ആ വേദന മനസിലാകൂവെന്ന് ഇരയായ നടി ഇൻസ്റ്റഗ്രമിൽ കുറിച്ചു. ഇതിന് പിന്നാലെ നടി ഭാമയ്ക്കെതിരെ വൻ സൈബർ അക്രമണമാണ് ഉണ്ടായിരിക്കുന്നത്.

Karma News Network

Recent Posts

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

59 seconds ago

കരുവന്നൂർ തട്ടിപ്പ്, സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…

11 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago