Categories: topnews

ട്രെയിനിലെ ഭക്ഷണം ഇനി വിശ്വസിച്ച് കഴിക്കാം: പാചകവും ലൈവായി കാണാം

 

ട്രെയിനുകളില്‍ ഭക്ഷണം തയ്യാറാക്കുന്നത് ഇനി മുതല്‍ യാത്രക്കാര്‍ക്ക് തത്സമയം കാണാം. ട്രെയിനുകളില്‍ നല്‍കുന്ന ഭക്ഷണപ്പൊതികളില്‍ പതിപ്പിക്കുന്ന ക്യുആര്‍ കോഡ് വഴിയാണ് ഇത് സാധ്യമാകുന്നത്. മുംബൈ-ഡല്‍ഹി രാജധാനി, ശതാബ്ദി എക്സ്പ്രസുകളില്‍ ഈ സംവിധാനം പരീക്ഷണാര്‍ഥം നടപ്പാക്കിത്തുടങ്ങി. ഉടന്‍ തന്നെ ഇത് മറ്റു വണ്ടികളിലേക്കും വ്യാപിപ്പിക്കുമെന്ന് ഐ.ആര്‍.സി.ടി.സി. വൃത്തങ്ങള്‍ സൂചിപ്പിച്ചു.

വണ്ടികളില്‍ നല്‍കുന്ന ഭക്ഷണപ്പൊതിയുടെമേല്‍ ഡൈനാമിക് ക്യു.ആര്‍.കോഡ് പതിപ്പിക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. ഇതു യാത്രക്കാര്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ‘സ്‌കാന്‍’ ചെയ്താല്‍ അടുക്കളയില്‍ നടക്കുന്ന പാചക ദൃശ്യങ്ങള്‍ തത്സമയം കാണാന്‍ കഴിയും. അടുക്കളയില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളാണ് യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍ എത്തുന്നത്. നേരത്തെ ‘ബുക്ക്’ ചെയ്യുന്ന ഭക്ഷണപ്പൊതികളില്‍ മാത്രമേ ആദ്യഘട്ടത്തില്‍ ഡൈനാമിക് ക്യു.ആര്‍.കോഡ് പതിപ്പിക്കുകയുള്ളു എന്നതിനാല്‍ എല്ലായാത്രക്കാര്‍ക്കും ഈ സംവിധാനം ആദ്യം തന്നെ ലഭിക്കുകയില്ല.

‘ബാര്‍ കോഡ് വഴിയോ സാധാരണ ക്യു.ആര്‍.കോഡ് വഴിയോ ഉത്പന്നത്തിന്റെ വിവരങ്ങള്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. പുതിയ സാങ്കേതികവിദ്യവഴി വീഡിയോയിലേക്ക് എത്തിക്കാന്‍ കഴിയും. ജൂലായ് അവസാനത്തോടെ ഇതിന്റെ പരീക്ഷണഘട്ടം അവസാനിക്കും. ഓഗസ്റ്റ് ആദ്യ വാരത്തില്‍ തന്നെ നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ”- ഐ.ആര്‍.സി.ടി.സി. ഉദ്യോഗസ്ഥനായ സഞ്ജയ് ചക്രവര്‍ത്തി പറഞ്ഞു.

Karma News Network

Recent Posts

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

12 mins ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

49 mins ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

1 hour ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

2 hours ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

2 hours ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

3 hours ago