Categories: Politics

എം.പിമാര്‍ക്ക് പിന്നാലെ ടിഡിപി വക്താവും ബി.ജെ.പിയില്‍; തെലുങ്കുദേശം പാര്‍ട്ടി പ്രതിസന്ധിയില്‍, ഞെട്ടലോടെ നായിഡു

തെലുങ്കുദേശം പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തി വീണ്ടും നേതാക്കളുടെ കൊഴിഞ്ഞു പോക്ക്. നാല് രാജ്യസഭ എം.പിമാര്‍ക്ക് പിന്നാലെ തെലുങ്കുദേശം പാര്‍ട്ടിയുടെ ദേശീയ വക്താവും ബി.ജെ.പി.യില്‍ ചേര്‍ന്നു. ടി.ഡി.പി. വക്താവും മുതിര്‍ന്ന നേതാവുമായ ലങ്ക ദിനകരാണ് കഴിഞ്ഞദിവസം ബി.ജെ.പി.യില്‍ അംഗത്വമെടുത്തത്. ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു ദിനകറിന്റെ പാര്‍ട്ടിമാറ്റം.

ടി.ഡി.പി.യുടെ പ്രാഥമികാംഗത്വവും ദേശീയ വക്താവ് സ്ഥാനവും താന്‍ രാജിവെക്കുന്നതായി അറിയിച്ചുള്ള കത്ത് ലങ്ക ദിനകര്‍ ചന്ദ്രബാബു നായിഡുവിന് കൈമാറി. തന്റെ കുടുംബാംഗങ്ങളുടെ ഐക്യകണ്‌ഠേനയുള്ള തീരുമാനത്തിന് ശേഷമാണ് രാജിവെക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്.

ടി.ഡി.പി.യുടെ നാല് രാജ്യസഭ എം.പി.മാര്‍ കഴിഞ്ഞദിവസമാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ആന്ധ്രപ്രദേശില്‍നിന്ന് രാജ്യസഭയിലെത്തിയ വൈ.എസ്. ചൗധരി, സി.എം. രമേശ്, ടി.ജി. വെങ്കിടേഷ്, എന്നിവരും തെലങ്കാനയില്‍നിന്നുള്ള രാജ്യസഭ എം.പി. ജി. മോഹന്‍ റാവുവുമാണ് ബി.ജെ.പി.യിലേക്ക് ചേക്കേറിയത്.

Karma News Network

Recent Posts

വാൻ ഇടിച്ചു കയറികാൽനട യാത്രക്കാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു.…

11 mins ago

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻറെ വിവാഹച്ചടങ്ങിൽ കോൺഗ്രസ് നേതാവ്, വിവാദം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ്‌ നേതാവ്. പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ്…

45 mins ago

പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…

9 hours ago

ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും ഇടിച്ചു, നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…

10 hours ago

ഹയർസെക്കണ്ടറി പരീക്ഷാ ഫല പ്രഖ്യാപനം നാളെ

തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…

10 hours ago

500കോടി നിക്ഷേപ തട്ടിപ്പ്, നെടുമ്പറമ്പിൽ രാജുവിന്റെ ബംഗ്ളാവ്

500കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിൽ ആയ തിരുവല്ലയിലെ നെടുമ്പറമ്പിൽ കെ.എം രാജുവിന്റെ വീട് കൂറ്റൻ ബംഗ്ളാവ്. വർഷങ്ങൾക്ക് മുമ്പ്…

11 hours ago