topnews

പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നതായി ബാബാ രാംദേവ്

പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നതായി പ്രഖ്യാപിച്ച് സ്ഥാപകനും ഓഹരി ഉടമയുമായ ബാബ രാംദേവ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 30,000 കോടി കടന്നതോടെ സാമ്പത്തിക ഉയര്‍ച്ചയില്‍ വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കമ്പനി. ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ കമ്പനിയാണ് പതഞ്ജലി.

പതഞ്ജലി ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തിലെ 54 ശതമാനവും രുചി സോയയില്‍ നിന്നാണ്, 16318 കോടി. 2019-20 കാലത്ത് 13118 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന രുചി സോയ കമ്പനിയെ ഏറ്റെടുത്തത് വരുമാനം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

സമീപകാലത്ത് തങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തിയതും വരുമാന വര്‍ധനവിന് കാരണമായെന്ന് പതഞ്ജലി മാനേജ്‌മെന്റ് പറയുന്നു. 2018 ല്‍ 10000ത്തില്‍ താഴെയായിരുന്നു വിതരണ പോയിന്റുകള്‍. എന്നാല്‍ ഇപ്പോഴിത് 55751 എണ്ണമായി വര്‍ധിച്ചു. 100 സെയില്‍സ് ഡിപ്പോകളും 6000 വിതരണക്കാരുമുണ്ട്. 450000 റീടെയ്ല്‍ ഔട്ട്‌ലെറ്റുകളും കമ്പനിക്ക് ഇപ്പോഴുണ്ട്.

Karma News Editorial

Recent Posts

ഭാര്യയുമായി ബന്ധം വേർപ്പെടുത്തിയിട്ടും വിവാഹത്തിന് തയ്യാറായില്ല, യുവാവിന്റെ വീടും ബൈക്കും കത്തിച്ച് യുവതി

പത്തനംതിട്ട : ഭാര്യയുമായി വേർപിരിഞ്ഞിട്ടും തന്നെ വിവാഹം കഴിക്കാത്തതിന് കാമുകന്റെ വീടും ബൈക്കും തീയിട്ട സംഭവത്തിൽ യുവതി അറസ്റ്റിൽ. പത്തനംതിട്ട…

2 mins ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

9 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

9 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

10 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

10 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

11 hours ago