kerala

കാശ് തന്നാൽ എ ബജറ്റ്, കാശ് തന്നില്ലേൽ ബി ബജറ്റ്, ധനമന്ത്രി കെ.എൻ.ബാലഗോപാൽ നാണംകെട്ടവനെന്ന് പി സി ജോർജ്ജ്

പത്തനംതിട്ട∙ കാശ് തന്നാൽ എ ബജറ്റ്. കാശ് തന്നില്ലേൽ ബി ബജറ്റ് , എന്തൊരു നാണംകെട്ടവനാണ് ധനമന്ത്രി. കെ.എൻ.ബാലഗോപാലിനെയും ബജറ്റിനെയും വിമർശിച്ച് പി സി ജോർജ്ജ്. കെ.എം.മാണിയുടെ കാലത്ത് റബർ കർഷകന് ഒരു കിലോ റബറിന് 170 രൂപ തറവില പ്രഖ്യാപിച്ചിരുന്നു. ഈ ബജറ്റിൽ ഈ മന്ത്രി 10 രൂപയാണ് കൂട്ടിയത്, നാണം കെട്ടവൻ. 250 രൂപ തരും എന്ന് പ്രകടനപത്രികയിൽ എഴുതിവച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുമേടിച്ച് അധികാരത്തിൽ വന്ന് രണ്ടര വർഷം കഴിഞ്ഞപ്പോൾ 10 രൂപ കൊടുത്തേക്കാമെന്ന്. അതാണ് അത് വീട്ടിൽ കൊടുക്കാൻ ഞാൻ പറഞ്ഞത്’’പി.സി. ജോർജ് പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്‌ക്ക് അടൂരിൽ നൽകിയ സ്വീകരണത്തിലാണ് ധനമന്ത്രിയെ പി.സി.ജോർജ് അധിക്ഷേപിച്ചത്.

അതേസമയം കേരള ജനപക്ഷം പാർട്ടി – ബിജെപി ഔദ്യോഗിക ലയനം 13ന് തിരുവനന്തപുരത്ത് നടക്കുമെന്ന് കോട്ടയത്ത് പി.സി.ജോർജ് പറഞ്ഞു. ‘‘കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 13ന് തിരുവനന്തപുരത്ത് നടക്കുന്ന ലയന സമ്മേളനത്തിൽ അംഗത്വം നൽകും. കേരള ജനപക്ഷം പാർട്ടിയുടെ 112 സംസ്ഥാന കമ്മിറ്റി അംഗങ്ങളും, ലയന സമ്മേളനത്തിൽ ബിജെപി അംഗത്വം സ്വീകരിക്കും. ഈ ലയനം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. 13 മുതൽ നൂറു ശതമാനം ആത്മാർത്ഥതയുള്ള ബിജെപി പാർട്ടി പ്രവർത്തകനായി താൻ മാറും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഞാൻ മത്സരിക്കുമോ എന്നുള്ളത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 5 സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ’’– പി.സി.ജോർജ് പറഞ്ഞു.

Karma News Network

Recent Posts

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

17 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

26 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

40 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

1 hour ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

1 hour ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

1 hour ago