topnews

കളർ കാണുമ്പോൾ ബഹിളിയുണ്ടാകുന്നത് രോഗമാണ്,കറുപ്പണിഞ്ഞ് പി.സി. ജോർജ്

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് അന്വേഷണം നേരിടണമെന്ന് പി.സി ജോർജ്. സിബിഐ അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണമെങ്കിലും അദ്ദേഹം നേരിടണം. അത് ജനാധിപത്യത്തിലെ സാമാന്യ മര്യാദയാണ്. മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രവും മാസ്‌കും വിലക്കിയതിൽ പ്രതിഷേധിച്ച് കറുത്ത ഷർട്ടും ധരിച്ചാണ് ജോർജ് പത്രസമ്മേളനത്തിനെത്തിയത്.

ആദ്യമായി താൻ കറുപ്പണിഞ്ഞത് പിണറായി വിജയൻ രണ്ട് സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചാണ് നിയമസഭയിൽ താനും ഒ.രാജഗോപാലും വന്നത്. ആ ഷർട്ട് പിന്നീട് ഇപ്പോഴാണ് ഇടുന്നത്. മാസ്‌കും ഇത്തവണ ഉണ്ട്.-ജോർജ് പറഞ്ഞു. ചില കളർ കാണുമ്പോൾ ബഹിളിയുണ്ടാകുന്നത് രോഗമാണ്. ആ രോഗം പിണറായിയെ ബാധിച്ചിട്ടുണ്ട്. ഒന്നുങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കും. അല്ലെങ്കിൽ കമ്മ്യുണിസ്റ്റ് പാർട്ടി കേരളത്തിൽ തീരും. ഏത് വേണമെന്ന് അവർ തീരുമാനിക്കട്ടെ. പിടിച്ചുപറിക്കാൻ പറ്റുന്ന ഊള ഭരണം വേണമല്ലോ. ഇ.പി ജയരാജനാണ് മുഖ്യമന്ത്രിയാകാൻ ഏറ്റവും അനുയോജ്യനെന്നും ജോർജ് പരിഹസിച്ചു.

പോലീസിനെ കൊണ്ട് പ്രതിഷേധക്കാരെ നേരിടുന്നത് മുഖ്യമന്ത്രി ആഘോഷിക്കുകയാണ്. മാനസിക രോഗമാണിത്. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഒരു ഹെലികോപ്ടർ വാടകയ്ക്ക് എടുത്തിട്ടിരിക്കുന്നു. അതുപയോഗിച്ച് കോട്ടയത്തും തൃശൂരിലും പോയി ഇറങ്ങാൻ പാടില്ലേ. അദ്ദേഹത്തിന് ഇതെല്ലാം രസമാണ്.

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 min ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

30 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

10 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago