തിരുവനന്തപുരം/മുഖ്യമന്ത്രിക്കെതിരായ ഗുഢാലോചനക്കേസില്‍ പി സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി സി ജോര്‍ജിന് നോട്ടീസ് നല്‍കുന്നുണ്ട്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നിർദേശിച്ചിരിക്കുന്നത്. നിലവിൽ ഫയൽ ചെയ്ത എഫ്.ഐ.ആറിൽ സ്വപ്ന സുരേഷിനൊപ്പം പി.സി.ജോർജും പ്രതിയാണ്. കേസിലെ രണ്ടാം പ്രതിയാണ് പി സി ജോര്‍ജ്. ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാകും ചോദ്യം ചെയ്യുക.
മുഖ്യമന്ത്രിയും കുടുംബവുമുൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചന നടത്തി എന്ന കേസിൽ പി. സി ജോർജ് ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്നായിരുന്നു മുൻ മന്ത്രി കെ.ടി ജലീൽ പരാതി നൽകിയത്. സ്വപ്ന സുരേഷിനോട് തിങ്കളാഴ്ച കേസിൽ ഹാജരാവാൻ പറഞ്ഞെങ്കിലും ഇ.ഡിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് വരാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് സ്വപ്നക്ക് മറ്റൊരു ദിവസത്തേക്ക് ഹാജരാവാൻ നോട്ടീസ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
കേസില്‍ കെ ടി ജലീലിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് വ്യാജരേഖ ചമയ്ക്കല്‍ അടക്കം ജാമ്യമില്ലാ വകുപ്പുകളും സ്വപ്നയ്ക്കെതിരെ പൊലീസ് കൂട്ടി എഴുതി ചേർത്തിരുന്നു. പി സി ജോര്‍ജിനെതിരെ കേസില്‍ സാക്ഷിയായ സരിത എസ് നായരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ നീക്കങ്ങള്‍ക്ക് ഒപ്പം നില്‍ക്കണമെന്ന് പി സി ജോര്‍ജ് തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സരിതയുടെ മൊഴി. സ്വപ്ന സുരേഷും പി സി ജോര്‍ജും ക്രൈം നന്ദകുമാറും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും സരിത പൊലീസിനോട് പറഞ്ഞിരുന്നു.
സ്വപ്ന സുരേഷും, പി സി ജോർജും ക്രൈം നന്ദകുമാറും നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നിൽ എന്നാണ് കെ ടി ജലീൽ നൽകിയ പരാതിയിലുള്ളത്. കേസിൽ ആരോപണവിധേയരായ ഓരോരുത്തരെയും വിളിച്ച് ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം. തനിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളടക്കമുള്ളവർക്കുമെതിരെ സ്വർണക്കടത്ത് കേസിലെ പ്രതികളും പി സി ജോർജും ചേർന്ന് ഗൂഢാലോചന നടത്തുന്നതായി കെ ടി ജലീൽ എംഎൽഎ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ആരോപണ വിധേയരായവരുടെ ഫോൺ രേഖകളും സംഭാഷണങ്ങളും പരിശോധിക്കുന്നതാണ്.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…