മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി. ജീവിതത്തിലേക്ക് കുഞ്ഞ് അഥിതിയെ വരവേൽക്കാനായി കാത്തിരിക്കുകയാണ് താരം. ബിഗ്ബോസ് റിയാലിറ്റി ഷോ മലയാളം ഒന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു താരം. ഇതേ ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി ഷോയ്ക്ക് ഇടയിൽ പേളി പ്രണയത്തിലാവുകയായിരുന്നു. ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതർ ആവുകയും ചെയ്തു. ഇരുവരും സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. ഗർഭകാലത്തെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും രംഗത്തെത്താറുണ്ട്.
പേളിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതമാണ്. തന്റെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളെല്ലാം താരം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. തന്റെ ഗർഭകാലവും വിശേഷങ്ങളും മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് പേളി മാണി തന്നെ ഒടുവിൽ രംഗത്ത് വന്നിരിക്കുകയാണ്. ഒരു മാധ്യമത്തിന്റെ വാർത്തയിൽ കമന്റ് ആയാണ് പേളിയുടെ പ്രതിഷേധവും അപേക്ഷയും. ‘ഗർഭിണിയായ പേളിക്ക് പൊതിച്ചേറ് കഴിക്കാൻ കൊതി’ എന്ന തലക്കെട്ടിലായിരുന്നു വാർത്ത. വാർത്തയെ വിമർശിച്ചും നെഗറ്റീവ് സ്വഭാവത്തിലുള്ള കമന്റുകളായും പ്രതികരണം നിറയുന്നതിനിടെയാണ് പേളി മാണി ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് മറുപടിയുമായി എത്തിയിരിക്കുന്നത്.
”ദയവായി എന്നെ വെറുതെ വിടൂ, ന്യൂസ് 18; ഇത് വിനീതമായ അപേക്ഷയാണ്” പേളി കമന്റിലൂടെ അറിയിച്ചു. പേളിയുടെ കമന്റിന് പിന്തുണയുമായി നിരവധി പേർ എത്തിയിട്ടുണ്ട്. ആയിരത്തി നാനൂറിലധികം പേരുടെ ലൈക്കും പേളി മാണിയുടെ കമന്റിലുണ്ട്. ക്ലിക്ക് ബെയിറ്റ് സ്വഭാവത്തിൽ പേളി മാണിയുടെ ഗർഭകാലം വാർത്തയാക്കുന്ന എല്ലാ മാധ്യമങ്ങളോടുമുളള പ്രതിഷേധമാണ് പേളി മാണിയുടെ പരസ്യപ്രതികരണമെന്നാണ് കമന്റുകളിൽ ചിലർ അഭിപ്രായപ്പെടുന്നത്.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില് നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…