മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് പേളി മാണി. ശ്രീനിഷ് അരവിന്ദുമായുള്ള താരത്തിന്റെ പ്രണയവും വിവാഹവും ഒക്കെ ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ കുഞ്ഞ് അഥിതിക്കായുള്ള കാത്തിരിപ്പിലാണ് ശ്രീനിയും പേളിയും. അടുത്തിടെയാണ് പേളിയുടെ ആദ്യ ബോളിവുഡ് ചിത്രം ലൂഡോ പുറത്തെത്തിയത്. അനുരാഗ് ബസു ഒരുക്കിയ ചിത്രത്തില്‍ മലയാളി നഴ്സായുള്ള പേളിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നടിക്കൊപ്പം അഭിഷേക് ബച്ചന്, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി, രാജ്കുമാര് റാവു, ഫാത്തിമ സന ഷേയ്ഖ്, സാനിയ മല്‍ഹോത്ര തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.
നെറ്റ്ഫ്ളിക്സ് വഴി പുറത്തെത്തിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പല പ്രാവശ്യം പേളി പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ ലൂഡോ ലൊക്കെഷനില്‍ നിന്നുളള ഒരു ത്രോബാക്ക് ചിത്രം പങ്കുവെച്ച് പേളി എത്തിയിരിക്കുന്നത്. അഭിഷേക് ബച്ചനൊപ്പമുളള ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. ഇവിടെ ആരെങ്കിലും ത്രോബാക്ക് എന്ന് പറഞ്ഞോ, എന്നാല്‍ ഞാന്‍ അങ്ങനെ കേട്ടു എന്ന് കുറിച്ചുകൊണ്ടാണ് പേളി അഭിഷേക് ബച്ചനൊപ്പമുളള ചിത്രം പങ്കുവെച്ചത്. ലൂഡോ, ഇദ്ദേഹത്തെ കാണുക എന്നതും ഒരുമിച്ച് വര്‍ക്ക് ചെയ്യാനാകുക എന്നതും തീര്‍ത്തും നല്ലൊരു അനുഭവമാണ് എന്നും പേളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഡിഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകയായി എത്തിയതിന് ശേഷമാണ് പേളിക്ക് ആരാധകര്‍ കൂടിയത്. ബിഗ്ബോസ് മലയാളം സീസണ് ഒന്നിലെ മത്സരാര്‍ത്ഥികള്‍ ആയിരുന്നു പേളിയും ഭര്‍ത്താവ് ശ്രീനിഷും. ഷോയ്ക്ക് ഇടെയാണ് ഇരുവരും പ്രണയത്തില്‍ ആവുന്നത്. ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു. വിവാഹ ശേഷം മിനിസ്ക്രീന്‍ രംഗത്ത് തിരിച്ചെത്തിയിരുന്നു താരം.
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…