topnews

നവകേരള സദസ് വാഹനം കണ്ട് നിന്നയാളേ പോലീസിൽ കനാലിൽ തള്ളിയിട്ടു, കാലിനു ഗുരുതര മുറിവ്

മുഖ്യമന്ത്രിയുടെ നവകേരല സദസ് യാത്ര യാത്ര കടന്ന് പോയപ്പോൾ റോഡരികിൽ നിന്ന യുവാവിനെ പോലീസ് കനാലിലേക്ക് തള്ളിയിട്ടു. പരപ്പനങ്ങാടിയിലാണ്‌ സംഭവം.പരപ്പനങ്ങാടി സ്വദേശിയായ ഹരികൃഷ്ണൻ എന്ന 27കാരൻ സമീപത്തേ ക്ഷേത്രത്തിൽ അന്നദാനത്തിനായി പോയതാണ്‌. ക്ഷേത്രത്തിൽ നടക്കുന്ന 41 ദിവസത്തേ അന്നദാനത്തിനു ഹരികൃഷ്ണൻ മുടങ്ങാതെ പങ്കെടുക്കുന്നയാളാണ്‌. ഈ സമയത്ത് മുഖ്യമന്ത്രി വരുന്നതിനാൽ റോഡ് നിറയേ വാഹങ്ങളുടെ തിരക്ക്.

മുറിച്ച് കടക്കാൻ പറ്റാതെ വന്നപ്പോൾ മുഖ്യമന്ത്രി പോയിട്ട് പോകാം എന്ന ധാരണയിൽ ഹരികൃഷ്ണൻ റോഡ് വക്കിൽ നില്ക്കുകയായിരുന്നു. ഈ സമയത്ത് ഹരികൃഷ്ണനേ എന്താടാ ഇവിടെയാണോടാ നില്ക്കുന്നത് എന്ന് ചൊദിച്ച് എസ് ഐ സമീപത്തേ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. കാനയിൽ വീണ്‌ കാൽ പത്തി തുളഞ്ഞ നിലയിലാണ്‌. ഈ യുവാവിനിപ്പോൾ നറ്റക്കാൻ ആകുന്നില്ല. തള്ളിയിട്ട എസ് ഐയോടെ സഹായം ചോദിച്ചെങ്കിലും നല്കിയില്ല. തുടർന്ന് എസ് ഐ സ്ഥലത്ത് നിന്നും മുങ്ങി..

പിന്നീട് സി ഐ വന്ന് പോലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ആശുപത്രി ചിലവ് കൊടുക്കാതെ മുങ്ങി…ഇപ്പോൾ മുഖ്യമന്ത്രിക്കും പോലീസ് കപ്ലൈന്റ് അതോറിറ്റിക്കും പരാതി നല്കിയിരിക്കുകയാണ്‌ യുവാവ്. ചിത്രത്തിൽ കാണുന്ന എസ് ഐ ആണ്‌ യുവാവിനെ തള്ളി കാനാലിലേക്ക് ഇട്ടത്. എസ് ഐ യേ താൻ തിരിച്ചറിഞ്ഞു എന്നും എസ്.ഐ ക്കെതിരെ നടപടി വേണം എന്നുമാണ്‌ ആവശ്യം. ഇപ്പോൾ ഇയാൾ നടക്കാൻ വയ്യാതെ വീട്ടിൽ തന്നെ കഴിയുകയാണ്‌.

ഭക്ഷണം കഴിക്കാൻ മുഖ്യമന്ത്രി നിയാസ് പുളിക്കലകത്തിന്റെ വീട്ടിലാണ് എത്തിയത്. താൻ നിയാസിന്റെ വീടിന് സമീപത്തെ അമ്പലത്തിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നുവെന്നും ഹരികൃഷ്ണൻ പറയുന്നു. എസ്ഐ വലിച്ചപ്പോൾ താൻ കനാലിലേക്ക് വെള്ളം പോകുന്ന ഓടയിലേക്ക് വീണു. കാല് മുറിഞ്ഞുവെന്നും ഹരികൃഷ്ണൻ പറയുന്നു.

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

12 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

40 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

45 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

47 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago