കൊച്ചി: രാജ്യത്ത് ഇന്ധന വിലയിൽ വർധനവ് തുടരുന്നു. ഇന്ന് പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 112 രൂപ കടന്നു. ഡീസൽ ലിറ്ററിന് 99 രൂപ കടന്നു. പുതുക്കിയ വില ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ വരും.
ഒൻപത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വർധനവാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിലായി ഒരു ലിറ്റർ പെട്രോളിന് വർധിച്ചത് ആറ് രൂപ 10 പൈസയാണ്. ഡീസലിന് അഞ്ച് രൂപ 86 പൈസ വർധിച്ചു.
ഇന്നുമുതൽ തിരുവനന്തപുരത്ത് ഒരു ലീറ്റർ പെട്രോളിന് 112 രൂപ 40 പൈസ നൽകണം. എറണാകുളത്ത് 110 രൂപ 41 പൈസയും, കോഴിക്കോട് 110 രൂപ 58 പൈസയും നൽകണം. ഡീസൽ വില തിരുവനന്തപുരത്ത് ലീറ്ററിന് നൂറുരൂപയുടെ അടുത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച മുതൽ 99 രൂപ 31 പൈസയാണ് ഒരു ലിറ്റർ ഡീസലിന് നൽകേണ്ടിവരും. എറണാകുളത്ത് 97 രൂപ 45 പൈസ, കോഴിക്കോട് 97 രൂപ 63 പൈസ എന്നിങ്ങനെയാണ് ഇന്നത്തെ വില.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…