national

മോദിയുടെ പട്ന സന്ദർശനത്തിനിടെ ആക്രമണ പദ്ധതിയിട്ട ഫുൽവാരി ഷെരീഫ് തീവ്രവാദ കേസുകൾ എടിഎസിനു കൈമാറും.

 

പട്ന/ കേരളത്തിൽ നിന്നുള്ള പോപ്പുലർ ഫ്രണ്ടുകാർ കൂടി പ്രതികളായ ഫുൽവാരി ഷെരീഫ് തീവ്രവാദ കേസുകൾ ബിഹാർ ഭീകര വിരുദ്ധ സ്ക്വാഡിന് (എടിഎസ്) കൈമാറാൻ പട്ന പൊലീസ് തീരുമാനിച്ചു. കേസിൽ ഒളിവിൽ കഴിയുന്ന 22 പ്രതികളെ കണ്ടെത്താൻ പട്ന പൊലീസിനു കഴിയാത്ത സാഹചര്യത്തിലാണ് എടിഎസ് കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പട്ന എസ്എസ്പി എം.എസ്.ധില്ലൻ ഡിജിപിക്ക് കത്ത് നൽകിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്ന സന്ദർശനത്തിനിടെ ആക്രമണത്തിനു പദ്ധതിയിട്ടെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് ഫുൽവാരി ഷെരീഫ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യ കേസിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള നാലു പേർ പിടിയിലായി. 26 പേർക്കെതിരെയാണ് കേസ്.

പട്ന പൊലീസിന്റെ പ്രത്യേക സംഘങ്ങൾ ബിഹാറിൽ വ്യാപക റെയ്ഡുകൾ നടത്തിയിട്ടും 22 പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മറ്റൊരു കേസിൽ ‘ഗസ്‌വ– ഇ ഹിന്ദ്’ തീവ്രവാദ സംഘടനയുടെ സ്ലീപ്പർ സെൽ അംഗം താഹിറിനെ അറസ്റ്റ് ചെയ്തിരുന്നു.

Karma News Network

Recent Posts

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

28 mins ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

59 mins ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

1 hour ago

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…

2 hours ago

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

2 hours ago

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം, സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…

3 hours ago