entertainment

അഹാനയും സണ്ണി വെയ്‌നും ആദ്യമായി ഒരുമിക്കുന്നു; ക്രൈം കോമഡി സിനിമ ‘പിടികിട്ടാപ്പുള്ളി’യുടെ ഒഫീഷ്യല്‍ സെക്കന്‍ഡ് ലുക്ക് പുറത്ത്

കൊച്ചി: ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘പിടികിട്ടാപ്പുള്ളി’യുടെ ഒഫീഷ്യല്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റീലീസ് ചെയ്തു. അഹാന കൃഷ്ണകുമാര്‍, മെറീന മൈക്കിള്‍, സണ്ണി വെയിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ക്രൈം കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിഷ്ണു ശ്രീകണ്ഠനാണ്.

കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനെതിരെ ചിത്രത്തിലെ നായികമാരില്‍ ഒരാളായ മെറീന മൈക്കിള്‍ നടത്തിയ ഹാസ്യാത്മക പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്നും മെറീന ഒഴിവാക്കപ്പെട്ടതിനെതിരെ, ‘അഭിനയിച്ച സിനിമയുടെ പോസ്റ്ററില്‍ എന്റെ മുഖം വയ്ക്കാന്‍ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാന്‍ പറഞ്ഞ്..’ എന്ന രസകരമായ തലക്കെട്ടോടെ തന്റെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്താണ് ടൈറ്റില്‍ പോസ്റ്റര്‍ മറീന തന്റെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

അതിരന് ശേഷം പി.എസ് ജയഹരി സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍, സൈജു കുറുപ്പ്, ലാലു അലക്‌സ്, ബൈജു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. തിരക്കഥ, സംഭാഷണം: സുമേഷ് വി. റോബിന്‍, വരികള്‍: വിനായക് ശശികുമാര്‍, മനു മഞ്ജിത്, ഛായാഗ്രഹണം: അന്‍ജോയ് സാമുവല്‍, ചിത്രസംയോജനം: ബിബിന്‍ പോള്‍ സാമുവല്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, ഡിസൈന്‍സ്: ഷിബിന്‍.സി.ബാബു, വാര്‍ത്താ പ്രചരണം: പി.ശിവപ്രസാദ്.

Karma News Network

Recent Posts

കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ല്, സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം നാലുപേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ നടപടി. സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം നാലുപേർക്ക് സസ്പൻഷൻ. സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം…

20 mins ago

ഡിവൈഎസ്‌പിക്കും പോലീസ് ഏമാന്മാർക്കും ​ഗുണ്ടാനേതാവിന്റെ സ്നേഹവിരുന്ന്, ജീപ്പ് കണ്ട് ഒളിച്ചത് തമ്മനം ഫൈസലിൻ്റെ കക്കൂസിൽ

കേരളാപോലീസിന്റെ ഗുണ്ടാമാഫിയ ബന്ധം വീണ്ടും പുറത്തു വരുന്നു.ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ അങ്കമാലി ഡിവൈഎസ്‌പിക്കും പോലീസ് ഏമാന്മാർക്കും സ്നേഹവിരുന്ന്. ഇതറിഞ്ഞു…

47 mins ago

കോഴിക്കോട് എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്∙ പൊലീസ് ഉദ്യോഗസ്ഥൻ ബസിൽ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29)…

1 hour ago

ആഘോഷങ്ങൾ രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കണം; വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം

കോഴിക്കോട്: വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് നിയന്ത്രണം. ഉത്തര മേഖല ഐ.ജി വിളിച്ച യോഗത്തിലാണ് തീരുമാനം. കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും…

2 hours ago

‌വിവാഹം കഴിഞ്ഞു മൂന്നാം ദിവസം സ്വർണ്ണം ഇല്ല, കല്യാണദിവസം കണ്ടത് മാത്രമേ ഉള്ളൂ ആ സ്വർണ്ണം,വീട് വരെ വിൽക്കേണ്ടി വന്നു- മഞ്ജു പത്രോസ്

റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ…

2 hours ago

കണ്ണൂരിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു, പ്രതിയ്ക്കായി അന്വേഷണം

കണ്ണൂർ: മൊറാഴയിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു. കുന്നിൽ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്.…

2 hours ago