kerala

കടം കയറി മുടിയുന്നു, പിണറായി കുടിയമാരുടെ കഴുത്തിലേക്ക് കൈ നീട്ടുന്നു, മദ്യവില വീണ്ടും കൂട്ടും.

 

കേരളത്തിലെ കുടിയന്മാർക്ക് പിണറായി സർക്കാർ വീണ്ടും ഇരുട്ടടി കൊടുക്കാനൊ രുങ്ങുന്നു. അതെ മദ്യത്തിന് വില കൂട്ടാൻ ഒരുങ്ങുകയാണ് പിണറായി സർക്കാർ. സ്പിരിറ്റിന്റെ വില വർധിച്ചതിനാലാണ് മദ്യത്തിന് വില കൂട്ടുന്നത് എന്നാണ് സർക്കാർ പറയുന്ന ന്യായം. ഭരണചിലവിനു കാശില്ലാത്തപ്പോഴൊക്കെ കുടിയന്മാരുടെ തലയിൽ ഭാരം ഇറക്കാനാണ് എപ്പോഴും സർക്കാർ നോക്കിയിട്ടുള്ളത്. മദ്യമാണ് പിണറായി സർക്കാരിന്റെ മുഖ്യ വരുമാന മാർഗം. അത് കൊണ്ട് തന്നെയാണ് കൂടുതൽ മദ്യശാലകളോ ബാറുകളോ തുടങ്ങി മദ്യം ഒഴുക്കികൊടുക്കാൻ തീരുമാനിച്ചതിനു പിന്നിലുള്ള രഹസ്യവും.

കേവലം10 രൂപ മാത്രമാണ് സ്പിരിറ്റിന് വര്ധിച്ചിട്ടുള്ളത്. എന്നാൽ അവസരം മുതലാക്കി സർക്കാർ വിലകൂട്ടുന്നു. എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ ആണ് വില കൂട്ടുമെന്ന് അറിയിക്കുന്നത്. അതായത് 1 ലിറ്റർ സ്പിരിറ്റിന് 3 litr മദ്യമെന്നാണ് കണക്ക്. അങ്ങനെനോക്കിയാൽ തന്നെ വെറും 3 രൂപയാണ് കൂട്ടേണ്ടി വരുക. സ്പിരിറ്റ് വിലയിലുണ്ടായ വർധനവ് കാരണം നിർമ്മാണകമ്പനികൾ വിലകൂടുന്നത് കൊണ്ടാണ് സർക്കാരിന് മദ്യത്തിന്റെ വില കൂട്ടേണ്ടി വരുന്നത് എന്നാണ് എക്സൈസ് വകുപ്പ് മന്ത്രി പറയുന്നത്. ഈ കാരണത്താൽ സ്പിരിറ്റിന്റെ വില വർധനവ് പരിഗണിച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിലയിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് ആണ് മന്ത്രി പറഞ്ഞിരിക്കുന്നത്.

പിണറായി സർക്കാർ അധികരത്തിൽ വന്നശേഷം ആറുതവണയാണ് മദ്യത്തിന്റെ വില വർധിപ്പിച്ചത്. ഇതിൽ മൂന്നുതവണ വിൽപ്പന നികുതിയിനത്തിലും ഒരുതവണ എക്‌സൈസ് ഡ്യൂട്ടി ഇനത്തിലുമാണ് വർധന ഉണ്ടായത്. എക്‌സൈസ് ഡ്യൂട്ടി ഇനത്തിലുള്ള വർധന 2018 ഓഗസ്റ്റ് മുതൽ 100 ദിവസത്തേക്കായിരുന്നു. രണ്ടുതവണ മദ്യവിതരണ കമ്പനികൾക്കുള്ള വിലയിനത്തിലുമാണ്‌ വർധന ഉണ്ടായത്.

ഒന്നും രണ്ടും പിണറായി സർക്കാരുകൾ കേരളത്തിൽ കുടിയന്മാരുടെ കാശിൽ മോഹം വെച്ച് 229 ബാറുകൾ ആണ് പുതിയതായി തുറന്നത്. ഉമ്മൻചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ 29 ബാറുകളാണ് ഉണ്ടായിരുന്നത്. യു ഡി എഫ് ഭരണ കാലത്ത് അടച്ച് പൂട്ടിച്ച 440 ബാറുകൾക്കും പിണറായി സർക്കാർ പിന്നീന് അനുമതി നൽകുകയായിരുന്നു. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ
29 ബാറുകളും 306 ഔട്ട് ലെറ്റുകളുമാണ് ഉണ്ടായിരുന്നത്.

വലത് കൈ കൊണ്ട് കുടുംബ ശ്രീ ഉൾപ്പടെയുള്ള കേന്ദ്ര പദ്ധതികളുടെ പിൻബല ത്തിൽ കൂലിയായും പെൻഷനായുമൊക്കെ പാവങ്ങൾക്ക് നൽകി, ഇടതു കൈ കൊണ്ട് മദ്യത്തിന്റെ പേരിൽ കുടിയന്മാരായ കുടുംബ നാഥന്മാരിൽ നിന്നും പിടിച്ചു പറിക്കുന്ന പച്ചയായ നയമാണ് സത്യത്തിൽ നാട്ടിൽ അരങ്ങേറുന്നത്. മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരുമെന്നായിരുന്നു ഇടതുപക്ഷം 2016-ൽ അധികാരത്തിൽവന്നപ്പോൾ വീമ്പിളക്കിയത്. എന്നാൽ, കണക്കുകൾ ഇത് ശരിവെക്കുന്നില്ല. മദ്യമാണ് സർക്കാരിനെ വലത് കൈ കൊണ്ട് താങ്ങി നിർത്തുന്നത്. അതായത് കുടിയന്മാരുടെ പണമാണ് പിണറായി സർക്കാരിന്റെ ശക്തി. അതില്ലെങ്കിൽ ഇപ്പോൾ ചീറിപ്പായുന്ന പുതുപുത്തൻ കാറുകളിൽ എണ്ണയാടിക്കുന്ന കാര്യം പോലും കട്ട പുകയാവും.

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

2 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

17 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

26 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

45 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

46 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago