topnews

എനിക്കെതിരേ സമരമോ,ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടും എപ്പിഡമിക്കും ചുമത്തും

സർക്കാരിനെതിരെ സമരം നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ തീരുമാനം.സമരക്കാര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടും എപ്പിഡമിക് ഓര്‍ഡിനന്‍സ് പ്രകാരവും നിയമനടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് വൈറസിനെ ഉപയോഗിച്ച് സമരക്കാരേ ഒതുക്കാൻ മുഖ്യൻ തന്ത്രം മെനയുന്നു. എന്നാൽ ഈ പിണറായി അറിയുന്നില്ല.ഇനി എത്ര ദിവസങ്ങൾ.കേരളം മാറി ചിന്തിക്കുകയാണ്‌.സ്വേച്ചാധിപതിയുടെ നാട്ടിൽ ജീവിക്കാൻ വയ്യ എന്ന് പൊതു ജനം.പ്രതിഷേധിക്കുന്നവരെ പകർച്ചവ്യാധി നിയമം ഉപയോഗിച്ച് ജയിലിൽ അടക്കാൻ ഹിറ്റ്ലർ തന്ത്രം മെനയുന്ന മുഖ്യമന്ത്രിക്ക് ഇനി എത്ര നാൾ അധികാരവും ചെങ്കോലും കസേരയും എന്ന് ജനം ചോദിക്കുന്നു

സംസ്ഥാനത്ത് പ്രതിഷേധത്തിന്റെ പേരില്‍ ആളെക്കൂട്ടാനുള്ള മത്സരം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ്.ഈ ഘട്ടത്തില്‍ ഇത്തരം സമരരീതികള്‍ നാടിനെതിരായ വെല്ലുവിളിയായി മാത്രമേ കാണാനാകൂ എന്നും മുഖ്യമന്ത്രി.കോവിഡ് പ്രോട്ടോക്കോള്‍ ഒരു തരത്തിലും പാലിക്കുന്നില്ല.നിയമവിരുദ്ധമായ കൂട്ടംകൂടലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 11മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളുമായി ബന്ധപ്പെട്ട് 385കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.1131പേര്‍ അറസ്റ്റിലായി.സമരത്തിനിടെ മാസ്‌ക് ധരിക്കാത്തതിലും,ശാരീരിക അകലം പാലിക്കാത്തതിലും 1629 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Karma News Editorial

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

11 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

25 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

34 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

54 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

55 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago