Categories: kerala

പിണറായിക്ക് ഒപ്പം ഡിന്നർ കഴിക്കാൻ അമേരിക്കയിൽ ഇതുവരെ ബുക്ക് ചെയ്തത് 2പേർ മാത്രം

അമേരിക്കയിൽ മുഖ്യമന്ത്രിക്ക് ഒപ്പമിരുന്ന് അത്താഴം കഴിക്കാൻ ഇതുവരെ ബുക്ക് ചെയ്തത് 2 പേർ. വൻ പണപിരിവ് നടത്തി പ്രവാസി മലയാളികളേ കൊള്ള നടത്താൻ ആരോപിക്കുന്ന ലോക കേരള സഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒപ്പം ഇരുന്ന് ആഹാരം കഴിക്കാൻ 2 ലക്ഷം രൂപ വരെ വരും ഡയമണ്ട് ടികറ്റിന്‌. അതായത് രണ്ടരലക്ഷം ഡോളറിന്റെ ഒരു ഡയമണ്ട് കാര്‍ഡാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ട് അടുത്ത് ഇരിക്കാൻ. കൂടാതെ ഗോൾഡൻ കാർഡ്, സിൽ വർ കാർഡ് എന്നിങ്ങനെ വേറെയും ടികറ്റ് ഉണ്ട്. 5000 ഡോളറിന്റെ കാർഡാണ്‌ ഏറ്റവും ചെറുത്. ചെറിയ കാർഡ് എടുത്താൽ മുഖ്യമന്ത്രിയുടെ അടുത്ത് ഇരിക്കാൻ ആവില്ല.

എന്നാൽ ഇതുവരെ അത്താഴ വിരുന്നിനായി സംഘാടകര്‍ വാഗ്ദാനം ചെയ്ത ഗോള്‍ഡ്, സില്‍വര്‍ കാര്‍ഡുകള്‍ വാങ്ങാന്‍ ആരും താത്പര്യം കാണിക്കാത്ത സ്ഥിതിയാണ്. 2,50,000 ഡോളറിന്റെ ഡയമണ്ട് കാര്‍ഡും പിന്നെ 10,000 ഡോളറിന്റെ രണ്ടും 5,000 ഡോളറിന്റെ രണ്ടും സ്‌പോണ്‍സര്‍മാര്‍ മാത്രമാണ് ഇതുവരെ മുന്നോട്ട് വന്നിട്ടുള്ളത്. ഇങ്ങിനെ പോയാൽ ലക്ഷ കണക്കിനു അമേരിക്കൻ മലയാളികളിൽ ആകെ 2 പേർ മാത്രമായിരിക്കും പിണറായിയുടെ അത്താഴ വിരുന്ന് പരിപാടിയിൽ ഉണ്ടാവുക. ഇത്ര വലിയ ടികറ്റ് വയ്ച്ച് അത്താഴം നല്കുന്നതിനെതിരെ വലിയ വിമർശനം വന്നിരുന്നു. അമേരിക്കൻ മലയാളികൾ മണ്ടന്മാരല്ല എന്ന് പോസ്റ്റുകളും പ്രവാസികളുടേതായി വന്നിരുന്നു.സമ്മേളനത്തെ ചൊല്ലി വിവാദം കൊഴുക്കുന്നതാണ് സ്‌പോണ്‍സര്‍മാരുടെ വിമുഖതക്കു കാരണമെന്നാണ് സൂചന.ലോക കേരള സഭാ സമ്മേളനത്തിലെ പണപ്പിരിവ് സംബന്ധിച്ച വിവാദം സ്‌പോണ്‍സര്‍മാരെ   പിന്നോട്ടടിപ്പിക്കുകയാണെന്നാണ് സംഘാടകരുടെ ആശങ്ക.

ബക്കറ്റ് പിരിവിന്റെ പുതിയ പതിപ്പാണ് സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ നടത്തുന്നതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.അതേസമയം  മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം 7 ന് പുലര്‍ച്ചെ യുഎസിലേക്ക് പുറപ്പെടും. എട്ടാം തീയതി മുതലാണ് ലോക കേരള സഭാ സമ്മേളനം തുടങ്ങുന്നതെങ്കിലും മുഖ്യമന്ത്രിയും മറ്റും പങ്കെടുക്കുന്നത് 9, 10, 11 തീയതികളിലാണ്. ലോക കേരള സഭയ്ക്ക് ശേഷം ക്യൂബൻ സന്ദർശനവും കഴിഞ്ഞാണ് മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തുക.

ലോക കേരള സഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ വന്‍തുക ശേഖരിക്കുന്നതിനെ ന്യായീകരിച്ച് നോര്‍ക്ക രംഗത്തെത്തിയിരുന്നു. ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് സ്‌പോണ്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ന്യായീകരിച്ചത്.

 

Karma News Editorial

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

10 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

10 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

27 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

35 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

36 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago