editornote

നിയമസഭയിൽ ഉപദേശിയുടെ റോളിൽ പിണറായി വിജയൻ

 

തിരുവനന്തപുരം/ എകെജി സെന്ററിന് നേരെ ആസൂത്രിത ആക്രമണമാന് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായി കുറ്റവാളികളിലേക്ക് എത്തുമെന്നും നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയവേ പിണറായി പറഞ്ഞു. അടിയന്തരപ്രമേയം സഭ തള്ളി.

നല്ലൊരു രാഷ്ട്രീയ ഉപദേശിയുടെ റോൾ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നിർവഹിച്ചത്. അടിയന്തിര പ്രമേയവും ചർച്ചയുമൊക്കെ ഉണ്ടെങ്കിലും ‘ ജീവിതത്തില്‍ ശുദ്ധി പുലര്‍ത്താന്‍ ശ്രമിക്കാൻ’ പിണറായി പ്രതിപക്ഷത്തെ ഉപദേശിക്കുകയുണ്ടായി. പിണറായിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

‘ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തണം. അങ്ങനെയായാല്‍ നിങ്ങള്‍ക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ല. തനിക്ക് ഒരു ഉപദേശമേ നല്‍കാനുള്ളു. നമ്മളെല്ലാം പൊതുപ്രവര്‍ത്തകരാണ്. ജീവിതത്തില്‍ ശുദ്ധി പുലര്‍ത്താന്‍ ശ്രമിക്കുക. തത്കാലം ഉണ്ടാകാന്‍ ഇടയുള്ള ലാഭം കണ്ട് തെറ്റായ കാര്യത്തിലേക്ക് പോകാതിരിക്കുക. പിന്നീട് ദുഖിക്കേണ്ടി വരില്ല. ബാക്കി രാഷ്ട്രീയം. നിങ്ങള്‍ നിങ്ങളുടെ വഴി നോക്കുക. ഞങ്ങള്‍ ഞങ്ങളുടെ വഴി നോക്കും’.

എകെജി സെന്റര്‍ ആക്രമണത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറായാകാത്തത് ആശ്ചര്യമുണ്ടാക്കിഎന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ മാനസികാവസ്ഥ നേതാക്കന്‍മാര്‍ക്ക് എങ്ങനെയുണ്ടായെന്ന് ആലോചിക്കാവുന്നതാണ്. സിസി ടിവി പരിശോധനയില്‍ ഒരു മെല്ലെപ്പോക്കുമില്ല. പ്രതികളെ പിടികൂടുമെന്നതില്‍ സംശയമില്ല. ഏതെങ്കിലും ഒരാളെ പിടിക്കുകയല്ല ലക്ഷ്യം.

ബോംബിന്റെ രീതികളെ കുറിച്ച് നേതാവിനോട് ( സുധാകരൻ) ചോദിച്ചാൽ മതിയെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞത്. ‘ബോംബിന്റെ രീതികളെ പറ്റി തന്നോട് ചോദിക്കുന്നതിനെക്കാള്‍ നല്ലത് നിങ്ങളുടെ തന്നെ നേതാവിനോട് ചോദിക്കുന്നതാണ്. പണ്ട് ഇന്ത്യാടുഡെ ഒരു ലേഖനം പ്രസിദ്ധീകരിച്ചത് ഓര്‍മ്മയില്ലേ?. അന്നത്തെ ഡിസിസി പ്രസിഡന്റ് ആരെന്ന് ഓര്‍ത്താല്‍ മതി. ലേഖകന് ബോംബുകളെ കുറിച്ച് പറഞ്ഞുകൊടുത്തത് ഡിസിസി ഓഫീസില്‍ വച്ചായിരുന്നു. അത് മൂന്ന് തരം ബോംബുകളെ കുറിച്ചുള്ള വിശദീകരണമായിരുന്നു. ഇതെല്ലാം ഉത്തരവാദിത്വത്തോടെ അച്ചടിച്ചുവന്നതുമാണെന്ന്’ പിണറായി പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുക എന്ന സമീപനം ഞങ്ങള്‍ക്കില്ലെന്നും, പൊലീസിന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായെന്ന് പറയാനാവില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, കൃത്യമായി പൊലീസ് ഇല്ലാത്ത സ്ഥലം നോക്കിയ ശേഷമായിരുന്നു ആക്രമണം എന്നാണ്‌ പറഞ്ഞത്. ആസൂത്രണം ചെയ്താണ് ആക്രമണം നടത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ തന്നെ വ്യക്തമാക്കുന്നുവെന്ന് പിണറായി പറഞ്ഞിരിക്കുന്നു.

ഇപി ജയരാജന്‍ ആക്രമണത്തിന്റെ ആസൂത്രകന്‍ എന്നുവരുത്തിതീര്‍ക്കാനാണ് കെപിസിസി പ്രസിഡന്റ് ശ്രമിച്ചത്. ജയരാജന്‍ പെട്ടന്ന് അവിടെ എത്താനുണ്ടായ സാഹചര്യം അതിന് തൊട്ടടുത്ത് താമസിക്കുന്നതുകൊണ്ടാണ്. ശ്രീമതി ടീച്ചര്‍ അവിടെ തന്നെ താമസിക്കുകയായിരുന്നു. അതുകൊണ്ടാണ് വലിയ ശബ്ദം കേട്ടെന്ന് പറഞ്ഞത്. – പിണറായി പറഞ്ഞു.

എസ്ഡിപിഐ നേതാക്കളെ എകെജി സെന്ററിലേക്ക് പ്രവേശിപ്പിച്ചില്ല. ആര്‍ക്കും കടന്നുവരാവുന്ന സ്ഥലമാണ് എകെജി സെന്റര്‍. എന്നാല്‍ എസ്ഡിപിഐക്കാര്‍ക്ക് അങ്ങോട്ടുപ്രേവേശനമില്ല. ഇവരുമായി ഒരു കൂട്ടുകെട്ട് പാര്‍ട്ടി ആഗ്രഹിക്കാത്തതു കൊണ്ടാണ് അവരെ സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തത്. ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിപ്പിച്ചതില്‍ എന്തോ ഗൂഢലക്ഷ്യമുണ്ട്. നിങ്ങള്‍ ഒരു ആരോപണം ഉന്നയിച്ചാല്‍ നാടാകെ അത് ഏറ്റെടുക്കുമെന്ന് കരുതരുത്. സുപരീക്ഷിത ജീവിതമാണ് ഞങ്ങളുടെത്. എതെങ്കിലും ചിലര്‍ വന്ന് എന്തെങ്കിലും പറഞ്ഞാല്‍ അത് ഇടിഞ്ഞുപോകില്ല. അതുകൊണ്ടാണ് ശാന്തമായി നില്‍ക്കുന്നത്. ഒരുതരത്തിലുമുള്ള ഉള്‍ക്കിടിലമില്ലാതെ അത് നേരിടാന്‍ കഴിയുന്നത്. പിണറായി പറഞ്ഞു.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

8 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

9 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

9 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

10 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

10 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

10 hours ago