kerala

BJP-യുമായി കര്‍ണാടകത്തില്‍ സഖ്യമുണ്ടാക്കുതിന് പിണറായി വിജയന്റെ പിന്തുണ, എച്ച്.ഡി ദേവഗൗഡ

പിണറായി വിജയനെയും സിപിഎംനേയും തല്ലാൻ കേരളത്തിലെ കോൺഗ്രെസ്സുകാർക്കു നല്ല ഒന്നാം തരാം വടി കിട്ടിയിരിക്കുകയാണ്‌ കർണാടകത്തിൽ BJP-യുമായി സഖ്യമുണ്ടാക്കുന്നതിൽ പിണറായി വിജയന്റെ പിന്തുണ ലഭിച്ചുവെന്ന ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ പ്രസ്താവന കേരളത്തിൽ കോളിളക്കം സൃഷ്ടിക്കാൻ പോന്നതാണ് പാർട്ടിയെ രക്ഷിക്കാൻ ബി.ജെ.പി.ക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണസമ്മതം. ജെ.ഡി.എസിന്റെ ബി.ജെ.പി. ബന്ധത്തെ ഉയർത്തിക്കാട്ടി സി.പി.എമ്മിനെതിരേ ആരോപണം ഉന്നയിക്കുന്ന കോൺഗ്രസിന് തുറുപ്പുചീട്ടായി

കർണാടകത്തിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ. പാർട്ടി കേരള ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചതായും അദ്ദേഹം അറിയിച്ചു. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിനെതിരേ കലാപമുയർത്തിയ സി.എം. ഇബ്രാഹിമിനെ സംസ്ഥാനാധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച വാർത്താ സമ്മേളനത്തിലാണ് ദേവഗൗഡയുടെ വെളിപ്പെടുത്തൽ. കേരളത്തിൽ ജെ.ഡി.എസ്. ഇടതുമുന്നണിക്കൊപ്പമാണ്.

ഞങ്ങളുടെ ഒരു എം.എൽ.എ. അവിടെ മന്ത്രിയാണ്. ബി.ജെ.പി.യുമായി ചേർന്നുപോകുന്നതിന്റെ കാരണം അവർ മനസ്സിലാക്കി. അവിടത്തെ ഞങ്ങളുടെ മന്ത്രി(കെ. കൃഷ്ണൻകുട്ടി) സമ്മതം തന്നു. പാർട്ടിയെ രക്ഷിക്കാൻ ബി.ജെ.പി.ക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം തന്നതാണ്-ദേവഗൗഡ പറഞ്ഞു. ബി.ജെ.പി.യുമായുള്ള സഖ്യത്തെ തമിഴ്‌നാട്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാന ഘടകങ്ങൾ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ജെ.ഡി.എസ്. കേരള ഘടകത്തിന്റെ നിലപാടിൽനിന്ന്‌ വ്യത്യസ്തമാണ് ദേവഗൗഡയുടെ വെളിപ്പെടുത്തൽ. കേരളത്തിൽ ഇടതുമുന്നണിയോടൊപ്പം നിൽക്കാനും ബി.ജെ.പി. സഖ്യത്തെ തള്ളാനുമായിരുന്നു കേരള ഘടകത്തിന്റെ തീരുമാനം. ഇക്കാര്യം സംസ്ഥാനനേതാക്കൾ ദേവഗൗഡയെ നേരിൽ അറിയിക്കുകയും ചെയ്തിരുന്നു. കേരള ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ അധികാരമുണ്ടെന്ന് ദേവഗൗഡ അറിയിച്ചതായാണ് പാർട്ടി കേരള അധ്യക്ഷൻ മാത്യു ടി. തോമസ് അറിയിച്ചത്.

എന്നാൽ, ഇതിനുവിരുദ്ധമായ ദേവഗൗഡയുടെ വെളിപ്പെടുത്തൽ കേരളത്തിൽ ഇടതുമുന്നണിയോടൊപ്പം നിൽക്കുന്ന പാർട്ടിഘടകത്തെ പ്രതിസന്ധിയിലാക്കും.ജെ.ഡി.എസിന്റെ ബി.ജെ.പി. ബന്ധത്തെ ഉയർത്തിക്കാട്ടി കോൺഗ്രസ് സി.പി.എമ്മിനെതിരേ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ദേവഗൗഡയുടെ പ്രസ്താവന. ബി.ജെ.പിയുമായി സഖ്യത്തിലാകുന്നത് എതിർത്ത ജെ.ഡി.എസ് കർണാടക അധ്യക്ഷൻ സി.എം. ഇബ്രാഹിമിനെ പുറത്താക്കി നിലപാട് ഒന്ന് കൂടി അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ് .

സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ഗൗഡ തന്റെ മകൻ എച്ച്.ഡി. കുമാരസ്വാമിയെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തെ ശക്തമായി എതിർത്ത സി.എം. ഇബ്രാഹിം പാർട്ടിയിൽ ‘സമാന ചിന്താഗതി’ പുലർത്തുന്നവരുടെ യോഗം വിളിക്കുകയും താൻ നയിക്കുന്നതാണ് യഥാർഥ പാർട്ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും അതിലാണ് ശ്രദ്ധയെന്നും കർണാടക മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമി പ്രതികരിച്ചു.

ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത് ബാനർ ഉയർത്തി പാർട്ടിയിൽ വിപ്ലവമുണ്ടാക്കിയതിന് കുമാരസ്വാമി ഇബ്രാഹിമിനെ വിമർശിച്ചിരുന്നു.
ശക്തമായ നടപടികൾ എടുക്കുമെന്ന് താക്കീത് നൽകുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സഖ്യമുണ്ടാക്കുകയാണെന്നും എൻ.ഡി.എയിൽ ചേർന്നെന്നും സെപ്റ്റംബറിലാണ് ജെ.ഡി.എസ് പ്രഖ്യാപിച്ചത്. തുടർന്ന് കർണാടകയിൽ നിന്ന് പാർട്ടിയിലെ പ്രമുഖ നേതാക്കളുൾപ്പെടെ കൂട്ടത്തോടെ സ്ഥാനങ്ങൾ രാജിവെച്ചു. ജെ.ഡി.എസിന്റെ കേരള ഘടകവും പ്രതിസന്ധിയിലാണ്.

karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

6 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

11 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

38 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago