kerala

പിണറായിയുടെ ഭരണം ക്ലെപ്‌റ്റോക്രസിയുടെ ഒന്നാന്തരം ഉദാഹരണമെന്ന് സന്ദീപ് വാര്യർ

പാലക്കാട് . സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ വെച്ചതില്‍ അഴിമതിയുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കേരളത്തിൽ പിണറായിയുടെ കമ്മ്യൂണിസ്റ്റ് ഭരണം ക്ലെപ്‌റ്റോക്രസിക്ക് ഉദാഹരണമാണെന്ന് ലോകത്തെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഭരണം ചൂണ്ടിക്കാട്ടി സന്ദീപ് വാര്യര്‍ പറഞ്ഞിരിക്കുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാധാരണക്കാര്‍ക്ക് അറിയാത്ത ക്ലെപ്‌റ്റോക്രസിയുടെ അര്‍ത്ഥത്തെ കുറിച്ച് സന്ദീപ് വാര്യര്‍ പറഞ്ഞിട്ടുള്ളത്.

ലോകത്തെ കുപ്രസിദ്ധരായ ക്ലെപ്‌റ്റോക്രാറ്റുകളെല്ലാം അവര്‍ കൊള്ള ചെയ്ത പണം സൂക്ഷിക്കുന്നത് ദുബായ് പോലെയുള്ള ചില സ്ഥലങ്ങളിലാണ്. ഇപ്പൊ കാര്യങ്ങള്‍ക്കൊക്കെ ഒരു വ്യക്തത വന്നല്ലോ അല്ലേ ?എന്നാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സന്ദീപ് വാര്യര്‍ ചോദിക്കുന്നത്. സന്ദീപ് വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

ശശി തരൂർ പോലും പറയാത്ത , എന്നാൽ കാലിക പ്രസക്തമായ ഒരു ആംഗലേയ പദം പരിചയപ്പെടുത്താം . Kleptocracy (ക്ലെപ്റ്റോക്രസി ) . ഒരു ഭരണാധികാരി തന്നെ നാടിന്റെ സ്വത്ത് കൊള്ള ചെയ്യാൻ തന്റെ ബന്ധുക്കൾക്ക് സൗകര്യം ചെയ്തു കൊടുക്കുകയും നാട് കൊള്ളയടിക്കുകയും ചെയ്യുന്ന അവസ്ഥയെ ആണ് ക്ലെപ്റ്റോക്രസി എന്ന് പറയുന്നത് . കള്ളൻ തന്നെ ഭരണാധികാരിയാവുക എന്നതാണ് ക്ലെപ്റ്റൊക്രസിയുടെ വ്യാഖ്യാനം.

ലോകത്തെ പ്രധാന ക്ലെപ്റ്റോക്രസികളിൽ ഒന്നായി ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെ വിലയിരുത്തിയിരുന്നു . കാസ്ട്രോ സഹോദരന്മാർ വൻ തോതിൽ സമ്പന്നരാകുകയും ക്യൂബ നശിച്ച് നാറാണക്കല്ലെടുക്കുകയും ചെയ്തു. ഉത്തര കൊറിയയിലെ കിം ജോംഗ് ഉന്നിന്റെ കുടുംബവും ക്ലെപ്റ്റോക്രസിയുടെ ഉദാഹരണമാണ് . ഭരണ സംവിധാനം ഉപയോഗിച്ച് നാടിനെയും നാട്ടുകാരെയും കഷ്ടപ്പെടുത്തുമ്പോഴും ഉത്തര കൊറിയൻ കമ്മ്യൂണിസ്റ്റ് ഏകാധിപതിയുടെ കുടുംബം തടിച്ച് കൊഴുക്കുന്നു.

ചൈനീസ് ഭരണകൂടത്തിലും ക്ലെപ്റ്റോക്രസി ഉള്ളതായി ആക്ഷേപങ്ങളുണ്ട് . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളുടെ കുടുംബങ്ങൾ ഭരണം ദുരുപയോഗിച്ച് ശതകോടീശ്വരന്മാരായി മാറി. സോവിയറ്റ് കമ്മ്യൂണിസ്റ്റ് ഭരണവും ക്ലെപ്റ്റൊക്രസി ആയിരുന്നു . സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ നാടിന്റെ സമ്പത്ത് കൊള്ളയടിച്ചു , അതേ സമയം ജനങ്ങളെ പട്ടിണിപ്പാവങ്ങളാക്കി മാറ്റി.

ഇനി നമ്മുടെ നാട്ടിലേക്ക് വരാം. എഐ കാമെറാ അഴിമതിയുമായി ബന്ധപ്പെട്ട്‌ ഇന്നലെ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവും ആരോപണ വിധേയനായിരി ക്കുന്നു . നേരത്തെ മുഖ്യമന്ത്രിയുടെ മകളും കുടുംബവുമെല്ലാം മറ്റ് അഴിമതിയുമായി ബന്ധപ്പെട്ട്‌ ആരോപണ വിധേയരാണ് . മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി അടക്കം അഴിമതിക്കേസിൽ ജയിലിലാണ്.

ഒരേ സമയം ജനങ്ങളെ, സകല നിത്യോപയോഗ സാധനങ്ങൾക്കും വില വർദ്ധിപ്പിച്ചും നികുതികളും സർക്കാർ ഫീസുകളും ക്രമാതീതമായി വർധിപ്പിച്ചും പിഴിയുകയും അങ്ങനെ സർക്കാരിന് ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ വരുമാനം അഴിമതിക്കായി ഡിസൈൻ ചെയ്ത എഐ ക്യാമറ പോലെയുള്ള പ്രോജക്ടുകളിലൂടെ സ്വന്തം കുടുംബത്തിലേക്ക് റൂട്ട് ചെയ്യുകയും ചെയ്യുന്ന കേരളത്തിന്റെ ഭരണാധികാരിയെ ക്ലെപ്‌റ്റോക്രാറ്റ് എന്നല്ലേ വിളിക്കേണ്ടത് ? കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണവും ക്ലെപ്റ്റോക്രസിയുടെ ഒന്നാന്തരം ഉദാഹരണമാണ്‌. ലോകത്തെ കുപ്രസിദ്ധരായ ക്ലെപ്‌റ്റോക്രാറ്റുകളെല്ലാം അവർ കൊള്ള ചെയ്ത പണം സൂക്ഷിക്കുന്നത് ദുബായ് പോലെയുള്ള ചില സ്ഥലങ്ങളിലാണ്. ഇപ്പൊ കാര്യങ്ങൾക്കൊക്കെ ഒരു വ്യക്തത വന്നല്ലോ അല്ലേ ?

Karma News Network

Recent Posts

പ്രധാനമന്ത്രിയുടെ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം ഇന്ന് അവസാനിക്കും, വാരാണസിയിലേക്ക് തിരിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽനിന്ന് ഹെലികോപ്റ്റർ മാർഗം…

54 seconds ago

വിവേകാനന്ദ പാറ ഇനി അസ്സല്ലൊരു മെഡിറ്റേഷൻ സ്പോട്ട് ആവും, ധ്യാനത്തിൽ കിട്ടുന്ന വെളിപാട് എന്തായിരിക്കും എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്- അഞ്ജു പാർവതി

കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിനുള്ളിൽ മോദി ധ്യാനിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരുന്നു. പിന്നാലെ…

33 mins ago

രാജ്യം ഇന്ന് അവസാനഘട്ട വോട്ടെടുപ്പിന്, 57 മണ്ഡലങ്ങൾ പോളിങ് ബൂത്തിൽ

മൂന്ന് മാസം നീണ്ടുനിന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് സമാപനം. അവസാനഘട്ട ഘട്ട വോട്ടെടുപ്പിൽ 57 മണ്ഡലങ്ങൾ പോളിങ് ബൂത്തിലെത്തും. ചൊവ്വാഴ്ചയാണ്…

1 hour ago

ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ മോഷ്ടിക്കുന്ന യുവാക്കൾ പിടിയിൽ

എറണാകുളം: ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ മോഷ്ടിക്കുന്ന യുവാക്കൾ പിടിയിൽ. നേര്യമംഗലം പിറക്കുന്നം സ്വദേശി പ്രവീണ്‍ (24), കുട്ടമംഗലം നെല്ലിമറ്റം സ്വദേശി വിഷ്ണു…

10 hours ago

ബന്ദികളേ തരാം വെടിയൊന്ന് നിർത്തോ, റഫയിൽ നിന്ന് ഹമാസ്

എല്ലാ കണ്ണുകളും റഫയിലേക്ക് നോക്കുക എന്നുള്ള ഇസ്രായേൽ വിരുദ്ധരുടെ പ്രചരണം അത് തന്നെയാണ് വീണ്ടും ചർച്ചയാവുന്നത് . ഹമാസിനെതിരായിട്ടുള്ള യുദ്ധം…

11 hours ago

ഇടുക്കി നാടുകാണിയിൽ മണ്ണിടിച്ചിൽ, കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു, യാത്രക്കാരെ രക്ഷപ്പെടുത്തി

ഇടുക്കി: അതിശക്തമായ മഴയെത്തുടർന്ന് നാടുകാണി സംസ്ഥാന പാതയിൽ കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ…

11 hours ago