kerala

വെള്ള പുതപ്പ് വിരിച് കട്ടിലില്‍ അമ്മയുടെ വലിയൊരു ചിത്രം, അമ്മ ഇനി ഇല്ലെന്ന സത്യം പിങ്കിക്ക് മനസിലായത് അപ്പോള്‍

കൊട്ടാരക്കര: അമ്മ ലാലിയുടെ ഫോണ്‍ കോള്‍ എത്തിയപ്പോള്‍ ഇത് അമ്മ തന്നോട് സംസാരിക്കുന്ന അവസാന വാക്കുകള്‍ ആയിരിക്കുമെന്ന് പിങ്കി കരുതിയിരുന്നില്ല. മോളേ അമ്മയ്ക്ക് ചെറിയൊരു ക്ഷീണം ഉണ്ട്, ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകാനൊരുങ്ങുക ആണെന്ന് ആയിരുന്നു അമ്മ പിങ്കിയോട് പറഞ്ഞത്. റിയാദില്‍ നിന്ന് അമ്മയുടെ ശബ്ദം പിങ്കി ഒരിക്കല്‍ കൂടി കേള്‍ക്കുകയായിരുന്നു. എന്നാല്‍ ആംബുലന്‍സ് കൃത്യ സമയത്ത് എത്തിയില്ല അതിനാല്‍ ലാലിക്ക് ആശുപത്രിയില്‍ പോകാന്‍ സാധിച്ചില്ല.

കോവിഡ് ബാധിച്ച് ആയിരുന്നു എഴുകോണ്‍ കാരുവേലില്‍ മണിമംഗലത്ത് ഹൗസി(പിങ്കി വില്ല)ല്‍ തോമസ് പണിക്കറിന്റെ ഭാര്യ ലാലി മരണം. ഇവരുടെ ഏകമകളായ പിങ്കി എന്ന മറിയാമ്മ അമ്മയുടെ വിയോഗം അറിഞ്ഞിരുന്നില്ല. ഇതിനിടെ പിങ്കി ഫോണില്‍ പലവട്ടം അമ്മയെ വിളിച്ചു. എന്നാല്‍ കാര്യം ഉണ്ടായില്ല. റിയാദില്‍ അമ്മയ്ക്ക ഒപ്പമുണ്ടായിരുന്ന തോമസിന്റെ ഫോണിലും വിളിച്ചിട്ട് കിട്ടിയില്ല.

മുത്തശ്ശിക്ക് ഒപ്പം കുണ്ടറയ്ക്ക് സമീപം ജീവിക്കുകയായിരുന്നു പിങ്കി. ഇന്നലെ ഏഴ് കോണിലുള്ള സ്വന്തം വീട്ടിലേക്ക് പിങ്കിയെ പ്രാര്‍ത്ഥനയ്ക്കായി കൂട്ടി കൊണ്ടും വന്നു. വെള്ള പുതപ്പ് വിരിച് കട്ടിലില്‍ അമ്മയുടെ വലിയൊരു ചിത്രം വെച്ചിരിക്കുന്നതാണ് പിങ്കി കണ്ടത്. ഉറ്റവരാണെങ്കില്‍ കത്തിച്ചുവെച്ച മെഴുകുതിരിക്ക് മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞു. അപ്പോഴാണ് തന്റെ അമ്മ ഇനി ഇല്ലെന്ന സത്യം പിങ്കിക്ക് മനസിലാകുന്നത്.

പിങ്കി തിരുവനന്തപുരത്ത് ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ഒരു വര്‍ഷം മുമ്പാണ് പിങ്കി നാട്ടിലേക്ക് എത്തിയത്. അതുവരെ മാതാപിതാക്കള്‍ക്ക് ഒപ്പം സൗദി അറേബ്യയില്‍ പിങ്കിയും കഴിഞ്ഞിരുന്നത്. 20 വര്‍ഷമായി പിങ്കിയുടെ മാതാപിതാക്കള്‍ സൗദിയിലാണ്. നഴ്‌സായ ലാലി തന്റെ വലിയ ജോലി തിരക്കിന് ഇടയിലും മകളോട് സംസാരിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. അവധി ആകുമ്പോള്‍ പിങ്കിയെ സൗദിയിലേക്ക് കൊണ്ടുപോകാന്‍ താത്കാലിക വിസ ശരിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ലാലിയുടെ ഭര്‍ത്താവന് തോമസ് പണിക്കരും കോവിഡ് നിരീക്ഷണത്തിലാണ്.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

2 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

2 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

3 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

3 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

4 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

5 hours ago