തന്റെ നിറഞ്ഞ ചിരിയും വ്യക്തിത്വവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ എക്കാലവും ഇടം നേടിയ താരമാണ് നടി പൊന്നമ്മ ബാബു. നൃത്തത്തിലൂടെ നാടകത്തിലേക്കും പിന്നീട് സിനിമയിലേക്കും പ്രവേശിക്കുകയായിരുന്നു. പൊന്നമ്മ ബാബുവിന്റെ മകൾ പിങ്കിയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. ടിക്ക് ടോക്കിലും താരം സജീവമായിരുന്നു, പൊന്നമ്മയും മകളുമൊത്തുള്ള വീഡിയോകൾ ക്ഷണ നേരംകൊണ്ട് വൈറലായിരുന്നു. 2016ലാണ് റോബിൻ എന്നയാളെ പിങ്കി വിവാഹം കഴിക്കുന്നത്. വിവാഹശേഷം ഓസ്ട്രേലിയയിലാണ് താമസം. നഴ്സിംഗ് പഠിച്ചുകഴിഞ്ഞപ്പോഴാണ് വിവാഹം കഴിക്കുന്നത്. പിങ്കി തന്നെയാണ് വെബ് സീരിയസ് ഒരുക്കിയത്.
ഇപ്പോളിതാ ഒരു രസകരമായ വെബ് സീരിയസുമായെത്തിയിരിക്കുകയാണ് പിങ്കി. ഇരട്ട വേഷത്തിലെത്തുന്ന പൊന്നമ്മ ബാബുവിന്റെ മകൾ നഴ്സിംഗ് പഠനകാലത്ത് നടന്ന ചിരിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് പറയുന്നത്. സീനിയേഴ്സ്/ജൂനിയേഴ്സ് എന്ന പേരിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
സീനിയേഴ്സിന്റെ നോട്ടപ്പുള്ളിയായ ജൂനിയറിന്റെ അനുഭവമാണ് സരസമായി പിങ്കി അവതരിപ്പിക്കുന്നത്. സൈക്കോ സീനിയറായും ജൂനിയർ കുട്ടിയായ മോണാലിസയായും പിങ്കി പ്രത്യക്ഷപ്പെടുന്നു. ഒരുപാടു പ്രതീക്ഷകളുമായി ബെംഗളൂരുവിൽ നഴ്സിങ് പഠിക്കാനെത്തിയ ഒരു പെൺകുട്ടിക്ക് ആദ്യ ദിവസങ്ങളിൽ കോളജിൽ നേരിടുന്ന വെല്ലുവിളികളാണ് സ്വാഭാവിക നർമ്മത്തിലൂടെ പിങ്കി അവതരിപ്പിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…