നഴ്സിം​ഗ് കാലം പുനരാവിഷ്ക്കരിച്ച് പൊന്നമ്മ ബാബുവിന്റെ മകൾ പിങ്കി

തന്റെ നിറഞ്ഞ ചിരിയും വ്യക്തിത്വവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ എക്കാലവും ഇടം നേടിയ താരമാണ് നടി പൊന്നമ്മ ബാബു. നൃത്തത്തിലൂടെ നാടകത്തിലേക്കും പിന്നീട് സിനിമയിലേക്കും പ്രവേശിക്കുകയായിരുന്നു. പൊന്നമ്മ ബാബുവിന്റെ മകൾ പിങ്കിയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. ടിക്ക് ടോക്കിലും താരം സജീവമായിരുന്നു, പൊന്നമ്മയും മകളുമൊത്തുള്ള വീഡിയോകൾ ക്ഷണ നേരംകൊണ്ട് വൈറലായിരുന്നു. 2016ലാണ് റോബിൻ എന്നയാളെ പിങ്കി വിവാഹം കഴിക്കുന്നത്. വിവാഹശേഷം ഓസ്ട്രേലിയയിലാണ് താമസം. നഴ്സിം​ഗ് പഠിച്ചുകഴിഞ്ഞപ്പോഴാണ് വിവാഹം കഴിക്കുന്നത്. പിങ്കി തന്നെയാണ് വെബ് സീരിയസ് ഒരുക്കിയത്.

ഇപ്പോളിതാ ഒരു രസകരമായ വെബ് സീരിയസുമായെത്തിയിരിക്കുകയാണ് പിങ്കി. ഇരട്ട വേഷത്തിലെത്തുന്ന പൊന്നമ്മ ബാബുവിന്റെ മകൾ നഴ്സിം​ഗ് പഠനകാലത്ത് നടന്ന ചിരിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് പറയുന്നത്. സീനിയേഴ്സ്/ജൂനിയേഴ്സ് എന്ന പേരിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

സീനിയേഴ്സിന്റെ നോട്ടപ്പുള്ളിയായ ജൂനിയറിന്റെ അനുഭവമാണ് സരസമായി പിങ്കി അവതരിപ്പിക്കുന്നത്. സൈക്കോ സീനിയറായും ജൂനിയർ കുട്ടിയായ മോണാലിസയായും പിങ്കി പ്രത്യക്ഷപ്പെടുന്നു. ഒരുപാടു പ്രതീക്ഷകളുമായി ബെംഗളൂരുവിൽ നഴ്സിങ് പഠിക്കാനെത്തിയ ഒരു പെൺകുട്ടിക്ക് ആദ്യ ദിവസങ്ങളിൽ കോളജിൽ നേരിടുന്ന വെല്ലുവിളികളാണ് സ്വാഭാവിക നർമ്മത്തിലൂടെ പിങ്കി അവതരിപ്പിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.

https://www.youtube.com/watch?v=2gyg8rA8YfQ&feature=emb_logo